Slider

മാതൃസ്നേഹം

0
Image may contain: 1 person, closeup

അന്നുംപതിവുപോലെ അയാൾ ആ ഹോട്ടലിൽ കയറി വന്നു.
പതിവായുള്ള അവിടുത്തെ ബെഞ്ചിൽ അയാൾ ഇരുന്നു.
ഉദ്ദേശം മുപ്പത്തിഅഞ്ച് വയസ്സുപ്രായമുള്ള അയാളുടെ വേഷം വെള്ള ഷർട്ടും മുണ്ടുമായിരുന്നു.
അവിടെനിന്നും എഴുനേറ്റു കൈകഴുകികൊണ്ട് തിരിച്ചു വന്നു സീറ്റിലിരുന്ന്കൊണ്ട് അയാൾ കടക്കാരനേ വിളിച്ചു ചോദിച്ചു" കുമാരേട്ടാ... രണ്ടു പൊറോട്ട, പിന്നെ മീനെന്താ ഉള്ളത്"
കുമാരേട്ടൻ പറഞ്ഞു "അയല മുളകിട്ടത്ഉണ്ട്, എടുക്കട്ടേ" 
അയാൾ പറഞ്ഞു " ആയിക്കോട്ടെ, അതിന്റെകൂടെ ഒരു മീഡിയം ചായയും , പിന്നേ... ഒരു ഊണ് പാർസലും" .
കുമാരേട്ടൻ ചോദിച്ചു " എല്ലാദിവസവും കൊണ്ടൊവുന്നുണ്ടല്ലോ ഇതാർക്കുവേണ്ടിയാ" 
അയാൾ വെറുതെ ചിരിച്ചു കാണിച്ചതല്ലാതെ ഒന്ന് മിണ്ടിയില്ല 
അയാൾക്കുള്ള പൊറാട്ടയും അയലക്കറിയും ഒരു കുപ്പിഗ്ലാസ്സുമായി കുമാരേട്ടൻ വന്നു മേശമേൽ കൊണ്ട് വെച്ചു
അയാൾ പൊറോട്ടയും അയലക്കറിയും ആസ്വദിച്ച് കഴിച്ചുകൊണ്ടിരുന്നൂ .
അത്കു കഴിച്ചുകഴിയുമ്പോളേക്കും അയാൾക്കുള്ള ചായയും മറ്റേക്കയ്യിൽ ഒരു പ്ലാസ്റ്റിക് സഞ്ചിയിലാക്കിയ പാഥേയവുമായി മായി കുമാരേട്ടൻ അകത്തുനിന്നും കടന്ന് വന്നു .
ചൂടുള്ള ഊതിക്കുടിച്ചുകൊണ്ടു കുറച്ചു സമയം കൂടി അയാൾ അവിടെത്തന്നെ ഇരുന്നു.
പിന്നീട്ചാ എഴുനേറ്റു കൈകഴുകി അരക്കു തിരുകിയിരുന്ന ടൗവ്വലിൽ എടുത്ത് മുഖവും കയ്യും തുടച്ചു അത് തിരിച്ചുവച്ചു.
പണവും കൊടുത്തു ബാക്കിവാങ്ങി, അവിടെക്കിടന്ന ഒരു പല്ലുകുത്തി എടുത്തുകൊണ്ട്‌ മേശപ്പുറത്തുവച്ച ആ സഞ്ചിയുമായി അയാൾ വെളിയിലേക്കു ഇറങ്ങി.
അവിടെനിന്നും അയാൾ റോഡിൻറെ ഓരം പിടിച്ചു വലത്തോട്ട് നടന്നു.
അവിടെനിന്നും അധികമകലെയല്ലാതെ റോഡിലെ വളവിന്റെ ഓരത്തുണ്ടായിരുന്ന അങ്ങിങ്ങു കീറിയ ഒരു ഷെഡിനടിയിലായി ഒരു വൃദ്ധ ഇരുന്നിരുന്നു.
അയാൾ ആ സഞ്ചി അവരുടെ കൈകളിലേക്ക് വച്ചു നടന്നു ദൂരെക്കു യാത്രയായി.
അവർ നിറഞ്ഞകണ്ണുകളുമായി അയാൾ പോകുന്നതും നോക്കി നിന്നു.
അവർ ആ സഞ്ചിയിൽനിന്നും പൊതിച്ചോറെടുത്തു് തുറന്നു തുടങ്ങി.
അപ്പോൾ എവിടെനിന്നോ കുറെ തെരുവ് കുഞ്ഞുങ്ങൾ അവരുടെ അടുത്തേക്ക് ഓടിയെത്തി.
അവർ ആ കുട്ടികൾക്ക് ഭക്ഷണം വാരിക്കൊടുത്തുഅതിനിടയിൽ അവരും കുറച്ചു കഴിച്ചു അല്ല കഴിച്ചു എന്ന് വരുത്തി.
ഇതെല്ലാം കണ്ടുകൊണ്ട്അയാൾ അധികം ദൂരെയല്ലാതെ നിൽപ്പുണ്ടായിരുന്നൂ . 
ഭക്ഷണം കഴിച്ചു അത് പൊതിഞ്ഞ ദിനപ്പത്രം ആ വൃദ്ധ ദൂരേക്ക് വലിച്ചെറിഞ്ഞു .
അത് ചെന്ന് വീണത് അയാളുടെ കാലുകൾക്കരികിലായിരുന്നു .
പെട്ടന്നാണ് അയാളുടെ കണ്ണുകൾ അതിലെ ഒരു വാർത്തയോടൊപ്പമുള്ള ചിത്രത്തിലുടക്കിയത് .
അയാൾ പത്രമെടുത്തു പലവുരു നോക്കി, പിന്നീട് അയാൾ വൃദ്ധയുടെ അരികിലേക്ക് നടന്നു .
അയാൾ അങ്ങോട്ട് നടന്ന് വരുന്നത് കണ്ടു വൃദ്ധ ചിരിച്ചു കൊണ്ടിരുന്നിടത്തുനിന്നും ഒന്നെഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷെ കാലിലെ അസഹനീയമായ വേദന അതിനവരെ അനുവദിച്ചില്ല. ഇതിനിടയിൽ അയാൾ നടന്നു അവർക്കരികിൽ എത്തി.
അവിടെ ഉണ്ടായിരുന്ന കല്ലിൽ അയാൾ ഇരുന്നു.
അവരുടെ മുഖത്തും പത്രതാളിലും മാറിമാറി നോക്കി.
പിന്നിട്ടു അയാൾ അവരോടു ചോദിച്ചു "വേലിയിൽ നാണുമാഷുടെ ഭാര്യ ജാനകിടീച്ചറല്ലേ"
അയാളുടെ ആ അപ്രതീക്ഷിതമായ ചോദ്യം വൃദ്ധയേ ശരിക്കും ഞെട്ടി.
പിന്നെ സ്വബോധം വീണ്ടെടുത്ത് അയാളോട് ക്ഷുഭിതയായി ചോദിച്ചു "നീ ഏതാ നിനക്കെങ്ങനെ എന്നേ അറിയാം "
അവൻ ശാന്തനായിക്കൊണ്ട് പറഞ്ഞു തുടങ്ങി "ടീച്ചർക്ക് എന്നെ ഓർമ്മയുണ്ടോന്നു എനിക്കറിയില്ല, പക്ഷെ എനിക്ക് ടീച്ചറെ മറക്കാൻ കഴിയില്ല. ആരോരുമില്ലാത്ത കാലത്തു അന്നവും വിദ്യ യും നൽകിയ ആളാണ് എന്റെ ഈ ടീച്ചർ , റ്റീച്ചറില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോഴുള്ള നിലയിലേക്ക് ഒരിക്കലും എത്തില്ലായിരുന്നു . ഞാൻ ടീച്ചറെ കുറെ തിരഞ്ഞു. പഴയ വീടിന്റെ പരിസരത്തു പോയപ്പോൾ അറിഞ്ഞു ടീച്ചർ മോന്റെകൂടെ ദുബൈയിൽ ആണെന്ന്"
ടീച്ചർ നെടുവീർപ്പിട്ടു പിന്നിട്ടു നിറഞ്ഞ കണ്ണുമായി ഇടറിയ ശബ്ദത്തിൽ പറഞ്ഞു "മകൻപോലും... എനിക്കാരൂ മില്ല " 
അയാൾ അതുകേട്ടു വളരെ വിഷമിച്ചു .
അപ്പോഴാണ് കുമാരേട്ടൻ അതുവഴി വന്നത്. അദ്ദേഹം വീട്ടിലേക്കു പോവുന്ന വഴിയായിരുന്നൂ .
അയാൾ ആ വൃദ്ധയുടെ അടുത്തിരിക്കുന്നത് കണ്ട് കുമാരേട്ടൻ അങ്ങോട്ട് നടന്നു വന്നു .
കുമാറേട്ടൻ അയാളോട് ചോദിച്ചു "നിങ്ങളെന്താ ഇവിടെയിരിക്കുന്നേ"
അയാൾ നിറകണ്ണുകളോടെ കുമാരേട്ടനെ നോക്കി.
കുമാരേട്ടൻ അയാളോടൊപ്പം അവിടെ ഇരുന്നു എന്നിട്ടു അയാളോട് ചോദിച്ചു" ഇതാരാ..."
അയാൾ തൊണ്ടയിടറിക്കൊണ്ട് പറഞ്ഞു "എനിക്ക് അന്നവും വിദ്യയും നൽകിയ എന്റെ ജാനകി ടീച്ചറായിത് , ടീച്ചറെ ഇനി തിരയാൻ ഇനി ഒരു സ്ഥലവും ബാക്കിയില്ല .
അവർ ടീച്ചറോട് എങ്ങനെ ടീച്ചർ ഇവിടെ എത്തി എന്ന് ചോദിച്ചു.
അതിനിടയിൽ കുമാരേട്ടനും അയാളും കൂടി ടീച്ചറെ അവിടെയടുത്തുണ്ടായിരുന്ന കുമാരേട്ടന്റെ വീടിന്റ് വരാന്തയിലെ കസേരയിൽ പിടിച്ചുകൊണ്ടിരുത്തി. ടീച്ചർ കാലിലെ വേദനയാൽ കുറച്ചു വിഷമിച്ചു. 
കുമാരേട്ടന്റെ ഭാര്യ ടീച്ചർക്ക് കുടിക്കാൻ ചായ കൊണ്ടുകൊടുത്തു .
അത് കുടിച്ചുകഴിഞ്ഞു.
ഞങ്ങൾ പലവുരു ചോദിച്ചപ്പോൾ ടീച്ചർ ആർക്കുമറിയാത്ത ആ സത്യം പറഞ്ഞു തുടങ്ങി
നീ പറഞ്ഞത് വളരെ ശരിയായിരുന്നൂ ഞാൻ മകന്റെ കുടുംബത്തോടൊപ്പം ദുബൈയിൽ പോയി.
കുറച്ചു ദിവസം എല്ലാം നല്ലസന്തോഷത്തിൽ കടന്നുപോയി.
അങ്ങനെയിരിക്കേ ഒരു ദിവസം എന്റെ മരുമകൾ അവിടെ സഹായത്തിനുണ്ടായിരുന്ന സ്ത്രീയെ ഓരോ കുറ്റങ്ങൾ പറഞ്ഞുകൊണ്ട് ഇനി വരണ്ട എന്നും പറഞ്ഞു വിട്ടു.
അതിനുശേഷം അവളുടെ സ്വഭാവം മാറിത്തുടങ്ങി.
അങ്ങനെ ഞാൻ അവളെ സഹായിക്കാനായി ഭക്ഷണമുണ്ടാക്കി വീട് വൃത്തിയാക്കിയും പത്രം കഴുകിയും തുടങ്ങി .
ഒരുദിവസം എനിക്ക് തീരെ സുഖമില്ലാതെ കിടപ്പിലായി, അന്ന് എനിക്ക് ഒന്നും ഉണ്ടാക്കാൻ എനിക്ക് കഴിഞ്ഞില്ല.
അവൾ ജോലികഴിഞ്ഞു വന്നു എന്നെ കുറെ ച്ചീത്ത വിളിച്ചു
വെറുമൊരു വേലക്കാരിയോട് പെരുമാറുന്ന പോലെയാണ് അവൾ എന്നോട് പെരുമാറിയത്.
എന്റെ മകനെ ഒരുദിവസം തനിച്ചു കിട്ടിയപ്പോൾ ഞാൻ എല്ലാകാര്യങ്ങളും വിശദമായി പറഞ്ഞു കൂടാതെ ഞാൻ നാട്ടിൽ പൊയ്ക്കൊള്ളാം എന്നും സൂചിപ്പിച്ചു.
പക്ഷെ അവൻ ഒന്നും പറയാതെ നടന്നു നീങ്ങി.
രാത്രി അവന്റെ ഭാര്യയോട് എല്ലാം അവളോട് തുറന്നു പറഞ്ഞു , 
അവൾ കലിതുള്ളികൊണ്ടു എന്റെയടുത്തുവന്നു പറഞ്ഞു" എന്താ തള്ളെ നാട്ടിലെന്താ വച്ചിരിക്കുന്നെ " 
പിന്നെയാണ് ഞാൻ അറിയുന്നത് വിസക്കാണ് എന്നുപറഞ്ഞു എന്നെകൊണ്ട് ഒപ്പിട്ടു വാങ്ങിയ പേപ്പറിന്റെ കൂട്ടത്തിൽ പവർ ഓഫ് അറ്റോർണിയും ഒപ്പിട്ടു വാങ്ങിയിരുന്നൂന്ന് .
അവിടെനിന്നും ഒന്നോ രണ്ടു ദിവസം കഴിഞ്ഞു കാണും.
അവിടുത്തെ എ സി യുടെ തണുപ്പും തറയിലെ തണുപ്പുമേറ്റ്‌ കാല് താഴെ വയ്ക്കാൻ ഞാൻ നിന്നേ പ്രയാസപ്പെട്ടു ,
ഒരുദിവസം മകനും ഭാര്യയും എന്റെ കട്ടിലിനടുത്തു വന്നു എനിക്ക് എന്റെ പാസ്സ്പോര്ട്ടും ടിക്കറ്റും തന്നു എന്നിട്ടു അടുത്ത ദിവസം കാലത്തു ഞാനും എന്റെ മോനും കൂടി നാട്ടിൽ പോകുന്നൂ എന്ന് അറിയിച്ചു.
എനിക്ക് സന്തോഷമായി , ഞാൻ നേരത്തേ കിടന്നു.
രാവിലെ നേരത്തെ എഴുനേറ്റു മകന്റെയും കുടുംബത്തിന്റെയും കൂടെ ഇരുന്നു ഭക്ഷണം കഴിച്ചു
എന്റെ പേരക്കുട്ടിക്ക് ഒരു ഉമ്മയും കൊടുത്തു മോന്റെ കൂടെ എയർപോർട്ടി ലേക്കു യാത്രയായി.
അവിടുത്തെ കാര്യങ്ങളൊക്കെ കഴിഞ്ഞു എന്റെ പാസ്പോര്ട്ട് അടങ്ങിയ ബാഗ് കയ്യിൽ തന്നു മോൻ എന്റെ അടുത്ത് തന്നെ ഇരുന്നൂ . 
വിമാനത്തിൽ കയറാൻ വിളിവന്നപ്പോൾ എന്നെയും കൂട്ടി മോൻ വിമാനത്തിൽ കയറി എന്റെ ഒപ്പം ഇരുന്നൂ .
വിമാനം പറന്നു പൊങ്ങി കുറേനേരത്തെ നിശബ്ദത , 
വിമാനത്തിന്റെ മുരളാല് മാത്രം .
അതിനിടയിൽ ഞാനൊന്നു മയങ്ങി 
പിന്നെ എപ്പോഴോ വിമാനം തറയിൽ ഇറങ്ങി കരിപ്പൂർ വിമാനത്താവളത്തിലെത്തി എന്നുപറഞ്ഞു അനൗൺസ്‌മെന്റ് വന്നു , 
എല്ലാവരുമോടൊപ്പം ഞാനും മോന്റെ ഒപ്പം വിമാനം ഇറങ്ങി , 
അവിടുത്തെ നടപടിക്രമങ്ങളും കഴിഞ്ഞു വിമാനത്താവളത്തിന്റെ പുറത്തു കടന്നു
എന്നെ ഒരു കാറിൽ ഇരുത്തി എന്റെ കയ്യിൽ പാസ്പോര്ട്ട് അടങ്ങിയ ബാഗ് മാത്രം തന്നു .
ഞാൻ ഗ്ലാസ്സിലൂടെ നോക്കുമ്പോൾ എന്റെ മോൻ ഡ്രൈവറോട് എന്തോ പറയുകയായിരുന്നൂ.
ആ കാർ എന്നെയും കൊണ്ട് പുറപ്പെട്ടു.
ഞാൻ മോനെ കുറെ വിളിച്ചു പക്ഷെ അവൻ കേട്ടില്ല 
ഡ്രൈവർ ഒന്നും മിണ്ടിയില്ല ഇവിടെ ഒരു പീടിക കോലായിൽ ഇറക്കിവിട്ടു തിരിച്ചു പോയി.
പിന്നെ ഇത്രയും ദിവസം നീയാണ് എനിക്ക് ചോറ് തന്നുകൊണ്ടിരുന്നത് ,
അപ്പോൾ അയാൾ ചോദിച്ചു " ഇനി ഞാൻ ഒന്ന് അമ്മേന്നു വിളിച്ചോട്ടെ"
ടീച്ചറുടെ കണ്ണ് നിറഞ്ഞു , അവർ അവനെ തന്നിലേക്ക് ചേർത്ത് പിടിച്ചു
കുമാരേട്ടന്റെ കണ്ണ് നിറഞ്ഞു 
അവരുടെ ഭാര്യയും കരയുകയായിരുന്നൂ .
അവൻ ടീച്ചറോട് പറഞ്ഞു "ഇനി അമ്മയെ ഞാൻ എവിടക്കും വിടില്ല." 
ടീച്ചർ അവനോടു ചോദിച്ചു "നിനക്ക് എവിടുന്ന് എന്നെ മനസ്സിലായത് ", 
അവൻ ടീച്ചറുടെ ചിത്രമുള്ള ആ പത്രതാൾ ടീച്ചർക്ക് കാണിച്ചു കൊടുത്തു . 
ടീച്ചറെ കാണ്മാനില്ല എന്നുപറഞ്ഞു ആരോ ടീച്ചറുടെ ചിത്രവും ടെലിഫോൺ നമ്പറും വച്ച് കൊടുത്ത പരസ്യം .
ടീച്ചർ അത് കീറി ദൂരെയെറിഞ്ഞു ,
അയാൾ അതിനിടയിൽ ഒരു ടാക്സി വിളിച്ചു അതിൽ ടീച്ചറെയും കയറ്റി കുമാരേട്ടനും ഭാര്യക്കും നന്ദിയും പറഞ്ഞു ടീച്ചറെയും കൂടി അവിടെനിന്നും യാത്രയായി

By: Sathiyadas
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo