Slider

കുട്ടികളോട് സംസാരിക്കുക (നല്ല ചിന്തകൾ )

0


ഈയിടെ കേരളത്തിലെ തിരുവനന്തപുരത്ത്
ഒരു യുവാവ്‌ സ്വന്തം അച്ഛനെയും അമ്മയെയും സഹോദരിയെയും ഒരു ബന്ധുവിനെയും കൊലപ്പെടുത്തി.
ആ വാർത്തയാണ് അടിയന്തിരമായി ഈ ലേഖനം എഴുതാൻ പ്രചോദനമായത്.
INTERNET ലൂടെ വായിച്ചറിഞ്ഞ ആഭിചാര വിദ്യകളുടെ പരീക്ഷണത്തിന് വേണ്ടിയാണത്രെ അയാൾ ഈ കൊലകൾ നടത്തിയത്.
രണ്ടാമതായി അയാൾ പറയുന്നത് അയാൾക്ക്‌ കുടുംബത്തിൽ നിന്നു സ്നേഹം ലഭിച്ചില്ല എന്നാണ്.
ഇന്നത്തെ തിരക്ക് പിടിച്ച ജീവിത രീതികളിൽ ജോലിക്കാരായ അച്ഛനും അമ്മയ്ക്കും
മക്കൾക്കു വേണ്ടത്ര ശ്രദ്ധയും സ്നേഹവും കൊടുക്കാൻ സാധിക്കുന്നില്ല. ആ കുറവ് നികത്താൻ അവർ കുട്ടികൾക്ക് ധാരാളം പണം കൊടുക്കുന്നു.
മക്കളോട് ഒരുമിച്ചിരുന്നു സംസാരിക്കാൻ നാം സമയം കണ്ടെത്തിയേ തീരൂ. കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങൾ നാം തിരിച്ചറിയണം.
അവരുടെ കൂട്ടുകാർ ആരൊക്കെയെന്ന് അറിയണം. ഏതു തരത്തിൽപ്പെട്ടവരായിട്ടാണ് അവർ കൂട്ടു കൂടാൻ ഇഷ്ടപ്പെടുന്നത് എന്ന് അറിയണം.
അവർ വായിക്കുന്നത് എന്താണ്, ടെലിവിഷനിൽ കാണുന്നത് എന്താണ്, INTERNET ൽ അവർ SEARCH ചെയ്യുന്നത് എന്താണ് എന്നൊക്കെ നാം അറിഞ്ഞിരിക്കേണ്ടതാണ്.
അവരിൽ ഏത് തരം വ്യക്തിത്വമാണ് വളർന്നു വരുന്നത് എന്ന് തുടക്കത്തിലേ കണ്ടെത്താൻ ഇവ സഹായകരമാണ്.
കുട്ടികളെ ബാധിക്കുന്ന നിരവധി മാനസിക പ്രശ്നങ്ങളും, സ്വഭാവ വൈകല്യങ്ങളും ഉണ്ട്.
ശരിയായ കൗൺസിലിങ് നൽകുന്നതിലൂടെ മാറ്റിയെടുക്കാവുന്നവയാണ് ഭൂരിഭാഗവും.
നിർഭാഗ്യവശാൽ നാം അവരുടെ ബാഹ്യമായ ശരീരത്തിന്റെ കാര്യം മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ. നല്ല ഭക്ഷണവും നല്ല വസ്ത്രങ്ങളും വിലയേറിയ കളിപ്പാട്ടങ്ങളും കൊടുക്കുന്നതിൽ നാം വീഴ്ച വരുത്താറില്ല എന്നത് നേരു തന്നെയാണ് !
കുട്ടികളിൽ മാനുഷിക ഗുണങ്ങളും മൂല്യങ്ങളും വളർന്നു വരുന്നതിന് ഒരേയൊരു എളുപ്പ വഴിയേയുള്ളു, നാം അവർക്ക് അവ പകർന്നു നൽകുക.
നമ്മുടെ കുട്ടികളെ നല്ല പൗരന്മാരാക്കുവാൻ ഏറ്റവും അനുയോജ്യരായ അധ്യാപകർ നാം തന്നെയാണ്.
അതിന് നാം സമയം കണ്ടെത്തിയേ മതിയാകൂ... അല്ലെങ്കിൽ അവരുടെ കൊലക്കത്തിക്ക് ആദ്യം ഇരയാകുന്നത് മാതാപിതാക്കൾ തന്നെയായിരിക്കും...
--------------------------------------------------------
Sai Sankar
സായ് ശങ്കർ,തൃശൂർ. 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo