കണിക്കു വെച്ച വെള്ളരിയും മാമ്പഴവും ചേർത്ത് ഒരു പുളിശ്ശേരി ഉണ്ടാക്കാൻ അരിഞ്ഞു കൊണ്ടിരിക്കയായിരുന്നു ഞാൻ..., തന്റെ ദേഷ്യവും സങ്കടവും ആ വെള്ളരിയോടും മാമ്പഴത്തിനോടും തീർത്തു. കണ്ണുകൾ നിറഞ്ഞാഴുകുന്നുണ്ട്. പെട്ടെന്ന് പിന്നിൽ നിന്നും തോളിൽ ഒരു തണുത്ത സ്പർശം. അദ്ദേഹമായിരുന്നു. "താൻ വിഷമിക്ക ണ്ടടോ....., അവര് വീഷൂന് എത്തിയില്ലെങ്കിലും മെയിൽ വരാമെന്ന് പറഞ്ഞിട്ടില്ലേ...? പിന്നെന്തിനാ വിഷമിക്കുന്നേ..."? ഞാനൊന്നും പറയാതെ അടുക്കളയിലേക്ക് പോയി.
അതെ.... മകളും പേരക്കുട്ടികളും വിഷുവിന് വരുമെന്ന് പറഞ്ഞിരുന്നതാ... അവരുടെ തിരക്കു പിടിച്ചുള്ള ജീവിതത്തിൽ മുൻകൂട്ടി ഒരു തീരുമാനവും എടുക്കാനാകില്ല... രണ്ടു ദിവസം മുമ്പാണ് അപ്പു വിളിച്ചത്.." അമ്മൂമ്മേ..., ഞങ്ങളെന്തായാലും വിഷൂന് വരും..., പടക്കൊക്കെ മേടിച്ചു വെക്കണേ...". അപ്പോഴേക്കും അമ്മു ലൈനിൽ വന്നു.. "മ്മൂമേ.....ക്ക് അടപ്പായസം വേണം ട്ടൊ...". ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..," ഹ... ഹ.., എല്ലാo ഉണ്ടക്കിത്തരാം, ന്റെ കുട്ട്യോള് വേഗൊന്ന് വന്നാൽ മതി".
നെഞ്ചിൽ വല്ലാത്തൊരു വിങ്ങൽ...! കുറച്ച് ദിവസത്തേക്കെങ്കിലും ഈ വീട്ടിൽ ശബ്ദവും പൊട്ടിച്ചിരികളും കേൾക്കുo ന്ന് വിചാരിച്ചതാ...! വീട് ആകെ ഉറങ്ങിക്കിടക്കുന്ന പോലെ....
അദ്ദേഹം അടുക്കളയിൽ വന്ന് പറഞ്ഞു... "ആരും വന്നില്ലെങ്കിലെന്താ.., നമുക്കും ജീവിക്കണ്ടേ..? എനിക്കിന്ന് സാമ്പാറും മാമ്പഴക്കൂട്ടാനും അവിയലുo ചക്ക എരിശ്ശേരി.., പപ്പടoഇവയെല്ലാം കൂട്ടി നല്ലൊരു സദ്യ ഉണ്ണണം..., താൻ വേഗം എല്ലാം റെഡിയാക്കാ....,കഷണം ഞാൻ നുറുക്കിത്തരാം.. ങ് എടുക്കാ..., പിന്നെ അടപ്രഥമൻ മറക്കണ്ട... ട്ടോ" എന്നിട്ട് ഒരു ചിരി...
ഇടക്കിടക്ക് ഫോണടിക്കുന്നുണ്ടായിരുന്നു.... എടുത്തില്ല..
" തന്റെ ഫോണടിക്കന്നുണ്ടല്ലോ..., എന്താ എടുക്കാത്തേ....?" അദ്ദേഹo ചോദിച്ചു... വീണ്ടുo റിങ്ങ്.. ! എടുത്തു.. "ടിച്ചറമ്മേ... ,ഇത് ഞാനാ..., സജു.., വിഷുദിനാശംസകൾ.." മറുഭാഗത്തു നിന്നുള്ള ശബ്ദം.. തിരിച്ചു വിഷ് ചെയ്തു.. പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ലൈൻവെച്ചു....,പിന്നേയും ഫോൺ അടിച്ചു കൊണ്ടിരുന്നു..
"ടോ, താനാ net on ചെയ്തിടാ..., ആരെങ്കിലുമൊക്കെ തന്നെ വിഷ് ചെയ്യാൻ in box ൽ വരുന്നുണ്ടാകും.." മനസ്സില്ലാ മനസ്സോടെ net on ചെയ്തു.. "ടീങ്ങ്...,ടീങ്ങ് "... മെസ്സേജുകളുടെ കളി..!
"വിഷുദിനാശംസകൾ ടീച്ചറമ്മേ...",
"Happy Visu.. teacher.. " . വീണ്ടുംnetഓഫാക്കി.. അപ്പോഴേക്കും വീണ്ടും ഫോൺ റിങ്ങ്.., മോളാണ്.. line എടുത്തപ്പോൾ അപ്പു..." അമ്മൂമ്മേ.. Happy വിഷു.. ,സോറി അമ്മൂമ്മേ...., വരാൻ പറ്റീല്ല.. ഞങ്ങൾ അടുത്ത മാസം തീർച്ചയായും വരും..,.അമ്മൂമ്മ വിഷമിക്കല്ലേ... ട്ടൊ." കണ്ണുകൾ നിറഞ്ഞൊഴുകി.. " അമ്മുമ്മ കരയാതെ.., ഞങ്ങളവിടെ ഓടിയെത്തില്ലേ...! ന്നിട്ട് നമ്മള് അപ്പോം അsപ്പായസോം എല്ലാം ഉണ്ടാക്കില്ലേ..! പിന്നെ കടേ പോയി എനിക്കൊരു കാറും തോക്കും വാങ്ങിത്തരണേ.." അപ്പു പറഞ്ഞു.. അപ്പോഴേക്കും അമ്മു ഫോൺ തട്ടിപ്പറിച്ചിട്ടുണ്ടായിരുന്നു.. "മ്മൂമേ.., എനിക്കൊരു പിങ്ക് ഉടുപ്പ് വേണം.., പിന്നെ പിങ്ക് വള, പിങ്ക് ഹെയർ ബാൻഡ്, എല്ലാം വേണം ട്ടൊ".
ഇടറിയ ശബ്ദത്തിൽ ഞാൻ പറഞ്ഞു.. "മക്കൾക്ക് എല്ലാം വാങ്ങിത്തരാം.. ട്ടൊ..". വീണ്ടും അപ്പു..,"മ്മൂമ്മേ.., അമ്മൂമ്മക്കും മുത്തശ്ശനും ഉമ്മ...., ഉമ്മ.. ഒരു നൂറു മ്മ". അപ്പു ഫോൺ വെച്ചു.
"ഇപ്പൊ തനിക്ക് സമാധാനായില്ലേ..? ഇങ്ങനെ മൂട് ഔട്ട് ആകാതെ താൻ വേഗം കുളിച്ചു വാ..,ന്നിട്ട് നമുക്കൊരു മിച്ച് പ്രാതൽ കഴിക്കാം. ന്തായാലും ഈ വിഷു നമുക്ക് രണ്ടു പേർക്കും ചേർന്ന് ശരിക്കും ആഘോഷിക്കാം... ഹ... ഹ.". അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ചിരി.
പടക്കപാക്കറ്റ് അങ്ങിനെത്തന്നെ അടുത്ത വീട്ടിലെ കണ്ണനു കൊടുത്തു, അവന് വിഷുകൈ നീട്ടവും കൊടുത്തു." താൻക്യു ടീച്ചറമ്മൂമ്മേ.. " അവൻ പറഞ്ഞു.
അദ്ദേഹം ചിരിച്ചെങ്കിലും കുട്ടികൾ വരാത്തതിൽ അദ്ദേഹത്തിനും വിഷമമുണ്ട്. എത്ര നാളായി കുട്ടികളെ കണ്ടിട്ട്...! അവരോടൊത്തുള്ള നിമിഷങ്ങൾ....., ഒരു പ്രത്യേക ഊർജ്ജം കിട്ടിയ പോലെയാണ്. പിന്നാലെ നടന്ന് ഓരോന്ന് ചോദിച്ചു കൊണ്ടിരിക്കും. അപ്പം ഉണ്ടാക്കുമ്പോൾ രണ്ടു പേരും സ്റ്റൂളിൽ കയറി നിന്ന് അത് നോക്കി നിൽക്കും, ന്നിട്ട് പറയും.. " ഉം... എന്തൊരു വാസന... പ്പത്തന്നെ കഴിക്കാൻ കൊതിയാകുന്നു... ".
അപ്പൂന് നിർബന്ധാ... ,അവൻ വരുമ്പോഴെല്ലാം ഞാനൊരു ഗ്രീറ്റിൻ ങ്ങ്സ് കാർഡ് ഉണ്ടാക്കി കൊടുക്കണം ന്ന്. എല്ലാ പിറന്നാളിനും ഞാനുണ്ടാക്കിയ കാർഡ് തന്നെ വേണം. അതിൽ ഒരു കേയ്ക്കും ഒരു മെഴുകുതിരിയും വരക്കണം... ന്നിട്ട് എന്റെ കയ്യക്ഷരത്തിൽ പിറന്നാളാശംസകൾ എഴുതിയിട്ടുണ്ടാകണം.. പാവം കുട്ടീ.., കൊച്ചു കൊച്ചു ആഗ്രഹങ്ങളേ അവനുള്ളൂ...
രാത്രിയായാൽ 2 പേരും അടുത്തുവന്നുകിടക്കും..., കഥ കേൾക്കാൻ.. അമ്മൂമ്മേ..., സുന്ദരി പൂച്ച പായസം കട്ടുതിന്ന കഥ പറയൂ.. " ന്ന് പറയും. വർഷങ്ങളായി പറയുന്ന കഥ.., പക്ഷെ അവർക്കൊരിക്കലും ആ കഥ മടുക്കില്ല... ആ കഥയിൽ അപ്പുവും അമ്മുവും കഥാപാത്രങ്ങളാകും, സുന്ദരിപ്പൂച്ച..., മണിയൻകുട്ടി ആന, തത്തമ്മ... എന്നിങ്ങനെ എല്ലാം... ഞാനവരെ ഒരു സ്വപ്നലോകത്തേക്ക് കൂട്ടീട്ട് പോകും..... ഒരിക്കലുo അവസാനിക്കാത്ത കഥകൾ......, ഉറങ്ങും വരെ പറഞ്ഞോണ്ടിരിക്കും...
"ടോ... ആ അടുക്കളേന്ന് താനിങ്ങ് വേഗം വരാ.. ഇന്ന് ടി വി യിൽ പുലിമുരുകൻ ഉണ്ട്..., നമുക്കത് കാണാം...". ഞാനൊന്നു ചിരിച്ചു കാണാൻ അദ്ദേഹം പാടുപെടുകയാണ്.....
ഈ ജീവിത സായാഹ്നത്തിൽ എത്തി നിൽക്കുമ്പോൾ മക്കളെക്കാൾ കൂടുതൽ സ്നേഹവും കരുതലും പേരക്കുട്ടികളോടായിരിക്കും...... അവരുടെ ഇഷ്ടങ്ങൾ സാധിച്ചു കൊടുക്കുക... താനും അവരിലൊരാളായി തീരുന്ന പോലെ..., ഒരു പുതുജീവൻ കിട്ടിയ പോലെ.....!
"ടിങ്ങ്... ടിങ്ങ്.." കോളിങ്ങ് ബെല്ല് അടിക്കുന്ന ശബ്ദം..! വേഗo ചെന്ന് കതക് തുറന്നു.. വിശ്വസിക്കാനായില്ല...!
"ടീച്ചറമ്മേ..., വിഷുകൈ നീട്ടം വാങ്ങാൻ വന്നതാ" ന്ന് പറഞ്ഞു കൊണ്ട് എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ആഷു, അനിൽ,സുനിൽ എന്നിവർ എന്റെ മുന്നിൽ നിൽക്കുന്നു.....! സന്തോഷം കൊണ്ട് എന്തു ചെയ്യണമെന്നറിയില്ലായിരുന്നു.....! അവർക്ക് കൈനീട്ടം കൊടുത്തു.. ഭക്ഷണമെല്ലാം റെഡിയായിട്ടുണ്ടായിരുന്നു.. ഊണ് കഴിച്ച് പോയാൽ മതിയെന്ന് ഞാൻ കർശനമായി പറഞ്ഞു. കേൾക്കാതിരിക്കാൻ അവർക്കാകുമോ..?? അവർക്കരികെ നിന്ന് ഭക്ഷണം വിളമ്പി കൊടുത്തപ്പോൾ, അവരത് ആസ്വദിച്ച് കഴിക്കുന്നത് കണ്ടപ്പോൾ ഒരാത്മസംതൃപ്തി..! കുട്ടികളടുത്തില്ലല്ലോ എന്ന് ദു:ഖിച്ചിരുന്ന എന്റെ മുന്നിൽ ദാ.... മൂന്ന് കുട്ടികൾ...! എത്ര ശ്രമിച്ചിട്ടും കണ്ണുനീർ തടുത്തു നിർത്താനായില്ല... അതെ....., അതങ്ങു ഒഴുകിത്തെളിയട്ടെ..., സന്തോഷാശ്രുക്കൾ...! എന്തായാലും അവിശ്വനീയമായ ഒരു കൈ നീട്ടം തന്നെ എനിക്കു കിട്ടി......!
കാർമേഘങ്ങൾ മൂടിക്കെട്ടിയ മനസ്സിൽ ഒരു കുളിർമഴ പെയ്തു....!
................... Ambika Menon.................

Perakkuttikale pratheekshichirunna teacherammakku randaalkku pakaram moonnu makkale kittiyille vishu aaghoshikkan athaanu krishnande leelaavilaasam
ReplyDelete