അവൾ ഷഹാന. ഓർക്കാൻ സുഖമില്ലാത്ത ഭൂതകാലം. മൂന്നോ ,നാലോ വയസ്സിൽ ഉമ്മയെ നഷ്ടമായ് .അവളുടെ കൗമാരപ്രായത്തിൽ വാപ്പ വേറെ കല്യാണം കഴിച്ചു. കുറച്ചു നാൾ ഇളയുമ്മടെ കൂടെ. വീട്ടുജോലി ചെയ്തും ,ഇളയുമ്മയുടെ മക്കളെ നോക്കിയും അതിനിടയിൽ പത്താം ക്ലാസ് പഠനവും പൂർത്തിയാക്കി നാളുകൾ കഴിച്ചുകൂട്ടി . ഇളയുമ്മയുടെ വീട്ടിലെ അവളുടെ അവസ്ഥ അറിഞ്ഞ് അവളുടെ ഉമ്മുമ്മ കൂട്ടിക്കൊണ്ടു പോകാൻ വന്നു. ചുളിവു വീണ ആ വൃദ്ധയുടെ കൈ പിടിച്ചവൾ അവിടുന്ന് പടിയിറങ്ങി.
തുടർന്ന് പഠിക്കണമെന്ന മോഹമുണ്ടെങ്കിൽ പോലും അവൾ എല്ലാം ഉള്ളിലൊതുക്കി .
മങ്ങിയ സ്വപനങ്ങൾക്കു മീതേ താലി ചരടു വീണു.ഇനിയുള്ള കാലം അയാളോടൊപ്പം സുഖമായ ജീവിക്കാൻ ആ വൃദ്ധ തലയിൽ കൈവച്ച് അനുഗ്രഹിച്ചു..
അവരുടെ നെഞ്ചിൽ വീണവൾ പൊട്ടിക്കരഞ്ഞു..
നല്ല സാമ്പത്തിക ഭദ്രതയുള്ള അയാളുടെ വീട്ടിലും അവൾ തനിച്ചായിരുന്നു. ഒരു വീട്ടുവേലക്കാരിയുടെ അവസ്ഥ .അവർക്ക് ആവിശ്യം മകന്റെ ചോരയിൽ പിറന്ന കുഞ്ഞിനെ .
അയാളുടെ ചവിട്ടും ,തൊഴിയും ,ശാരീരിക പീഡനങ്ങളും സഹിച്ച് മരവിച്ച മനസ്സുമായ് ദിവസങ്ങൾ തള്ളി നീക്കി..
സ്രഷ്ടാവിനോടു പോലും പരാതി പറയാൻ അവൾ മറന്നു..

തന്റെ അടിവയറ്റിൽ ഒരു കുഞ്ഞു ജീവൻ തുടിക്കുന്നു ന്ന് അറിഞ്ഞതു മുതൽ സ്വയം ജീവനൊടുക്കനുള്ള മനക്കരുത്ത് ഇല്ലാതായി..
തന്റെതായ് ഒരു ജീവൻ.. ചിരിക്കാൻ മറന്ന ചുണ്ടുകളിൽ ചിരി വിടർന്നു ..
വാർത്തയറിഞ്ഞും അയാൾക്കൊരു ഭാവമാറ്റവും ഉണ്ടായില്ല. പത്തു മാസങ്ങൾക്കൊടുവിൽ അവൾ ഒരു പെൺകുഞ്ഞിന് ജൻമംകൊടുത്തു. അൽപം ഒരാശ്വാസം തോന്നിയത് അയാളുടെ മാതാപിതാക്കളിൽ നിന്നുള്ള ചെറിയ പരിഗണനയാണ് .ഇടയ്ക്കിടെയുള്ള അയാളുടെ ദേഹോപദ്രവം മകളെ ഓർത്തു മാത്രം അവൾ സഹിച്ചു.

അവളെ ചൊടിപ്പിച്ചത് അയാളോടൊപ്പം മറ്റൊരു സ്ത്രീയെ കണ്ടപ്പോൾ. നിയന്ത്രണം വിട്ട് ചോദിക്കാൻ ചെന്നു .തല്ലിച്ചതച്ചു ആ കാട്ടാളൻ.നേരം പുലരുവോളം മകളെ ചേർത്ത് പിടിച്ചു അവൾ കരഞ്ഞു...ഭൂമിയോളം താൻ സഹിച്ചു.ഇനി വയ്യ ... ഒടുവിൽ അവൾ അയാളിൽ നിന്നും മോചിതയാകാൻ ആഗ്രഹിച്ചു. തന്നോടൊപ്പം അയാളെ ചേർത്തുവെച്ച വീട്ടുകാർക്കു മുമ്പിൽ യാചിച്ചു. ഒരൽപം മനുഷ്യത്വമുള്ള മനസ്സുകൾ അവളെ പിൻതുണച്ചു...
ഒടുവിൽ അവൾ വിവാഹമോചിതയായ് ...
സന്തോഷിക്കാൻ അധികം ആയുസ്സുണ്ടായിരുന്നില്ല. പേരക്കുട്ടിയെ കൊണ്ടുപോകരുതെന്ന് ആ മാതാപിതാക്കൾ അപേക്ഷിച്ചു.ലക്ഷ്യമില്ലാതെ ഇറങ്ങി തിരിക്കുന്ന തനിക്ക് മകളെ നഷ്ടപ്പെടുമോന്നു ഭയന്നു .. വല്ലാത്തൊരു നിസഹായാവസ്ഥ അവളിൽ പിടിപ്പെട്ടു..
ഒടുവിൽ എപ്പോ വന്നാലും മകളെ കാണാമെന്ന വാക്കുറപ്പോടെ ആ വീട് വിട്ടിറങ്ങി..
പ്രമുഖ ടെക്സ്റ്റയിൽ ഷോപ്പിൽ സെയിൽസ് ഗേളായി ഷഹാന ജോലിക്ക് കയറി. ഇടയ്ക്ക് മകളെ കാണാൻ ചെല്ലുമ്പോൾ കുട്ടി ഉറങ്ങുകയണന്നോ, വല്യുമ്മയുടെ വീട്ടിലാണെന്നൊക്കെ പറഞ്ഞ് തിരിച്ചയക്കുമായിരുന്നു. ഒരാറു മാസക്കാലം വി മൺസ് ഹോസ്റ്റലിൽ താമസിച്ചു. മോള് കൂടെ വേണമെന്ന് ആ അമ്മ ഹൃദയം തുടിച്ചു. ഒരൽപം സ്വകാര്യത ആഗ്രഹിച്ച് വീട് വാടകയ്ക്കെടുക്കാൻ തീരുമാനിച്ചു. മുകളിലത്തെ നില വാടകയ്ക്കയെന്ന പത്രപരസ്യം കണ്ടാണ് ഗോപകുമാറിന്റെ വീട്ടിലെത്തുന്നത്.അറുപതു വയസ്സു പ്രായംതോന്നിക്കും.. നെറ്റിയിൽ ചന്ദനക്കുറി, കാഴ്ചയിൽ ആരോഗ്യമുള്ള ശരീരം. ഇടതുകാലിലെ ഒരു വെച്ചുകെട്ടു കാരണം നടത്തം അല്പം ഏന്തി വലിഞ്ഞാണ് അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റവും ,ആ വീടും അന്തരീക്ഷവും അവളെ വല്ലാതെ ആകർഷിച്ചു. ഒരാഴ്ചക്കുള്ളിൽ അവളവിടെ താമസം തുടങ്ങി.
തന്നെപ്പോലെ ഏകാന്ത തടവുകാരനാണ് ഗോപകുമാർ സാർ.. അടുപ്പക്കൂടുതലുള്ളവർ കുമാർ സർ എന്നു വിളിക്കും.റിട്ടേർഡ്
അദ്ധ്യാപകൻ.അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു ഒരു വർഷമായി .മക്കളൊക്കെ വിദേശത്ത് കുടുംബവുമൊത്ത് താമസം. അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കാൻ മനു എന്നു പേരുള്ള ഒരു പയ്യൻ ഉണ്ട്. ഗോപകുമാറിന്റെ കൂടെയാണ് താമസവും.ഇതെല്ലാം കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അവൾ മനസ്സിലാക്കിയെടുത്തു. ചില കുശലാന്വേഷണങ്ങളിലൂടെയും ,ചെറു ചിരിയിലൂടെയും അവർ പരിചയപ്പെട്ടു.
ഇടയ്ക്കെപ്പോഴെങ്കിലും ഒരാശുപത്രി വാസം അയാൾക്ക് പതിവുള്ളതാ. മനു വഴി അന്വേഷിച്ചപ്പോൾ മുൻപ് ഒരപകടത്തിൽ ഇടത്തെകാലിന്റെ എല്ലൊടിഞ്ഞ് പ്ലാസ്റ്ററിട്ടു.വിരലുകൾ അനക്കാതെ രക്തയോട്ടം കുറഞ്ഞു.പ്ലാസ്റ്റർ മാറ്റിയതിനു ശേഷം കണങ്കാലിനു താഴെ കുമിളകൾ പോലെ പൊങ്ങി പൊട്ടി ഒലിച്ചു വ്രണമാകാറുണ്ട്. സഹിക്കാൻ പറ്റാതെ വരുമ്പോൾ ആശുപത്രിയിൽ പോയി അഡ്മിറ്റാകും. പിറ്റേന്ന് തെങ്ങിനു തടമെടുക്കുന്ന ഗോപകുമാറിനെ കണ്ടു കൊണ്ടാണ് അവൾ കോണിപ്പടികൾ ഇറങ്ങിയത്.
"എന്തിനാണ് സർ സുഖമില്ലാണ്ടിരിക്കുമ്പോൾ ഈ പണിയൊക്കെ ചെയ്യണെ?"
ചോദ്യം കേട്ട് തിരിഞ്ഞു നോക്കി അയാൾ പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
" മനസ്സ് മടി പിടിക്കാൻ പാടിലല്ലോ? ഓർമകൾക്കെല്ലാം മണ്ണിന്റെ മണമാണ് കുട്ടീ.
അച്ഛനപ്പൂപ്പൻമാരെല്ലാം കർഷകർ. കലപ്പ പിടിച്ച നാളു മുതൽ ആ മണ്ണിന്റെ മണം ഒരു ഹരമാണ് .ശരീരത്തിനു മാത്രമേ വേദനയുള്ളൂ.. "
അയാളുടെ മനസ്സിൽ ഓർമകളുടെ വിത്തുപാകിയതവൾ അറിഞ്ഞു.
''എന്നാലും... സർ, വിശ്രമിക്കു.പോയ് വരാം "
യാത്ര പറഞ്ഞിറങ്ങുമ്പോൾ അവളുടെ മനസ്സും പറഞ്ഞു.'അതേ മനസ്സ് മടി പിടിക്കാൻ പാടില്ല'.ജോലി കഴിഞ്ഞെത്തിയ
വൈകുന്നേരം അവൾ ചെടികൾക്ക് വെള്ളം ഒഴിച്ചു കൊടുത്തു.മുറ്റം തൂത്ത് ചവറുകൾ കത്തിച്ചു. അയാളെ സഹായിക്കുകയായിരുന്നു ലക്ഷ്യം.
" ഷഹാന ഇതൊന്നും വേണ്ടിരുന്നില്ല" അത് അയാളായിരുന്നു.
" ഇതിനു മുൻപും ഇതൊക്കെ ചെയ്തിരുന്നു സർ.അന്നു പക്ഷെ ജോലി ചെയ്യാതിരിക്കുമ്പോഴാ വഴക്ക് കേൾക്കുന്നത് .. "
മുഖത്ത് സങ്കടം നിഴലിക്കുന്നതയാൾ കണ്ടു. അവളെ അറിയാൻ അയാൾ ആഗ്രഹം പ്രകടിപ്പിച്ചു.
കണ്ണീരിൽ കുതിർന്ന കഴിഞ്ഞ കാല ജീവിതം അദ്ദേഹത്തോടു പറയുമ്പോഴും മരവിപ്പായിരുന്നു മനസ്സിൽ .അയാൾക്ക് സഹതാപം തോന്നി. ഉമ്മയുടെ തണൽ കിട്ടാതെ വളർന്ന ബാല്യം മുതൽ യൗവ്വനംവരെ അവളനുഭവിച്ച വേദന ഒരു ചിത്രം പോലെ മനസ്സിൽ ഓടിക്കൊണ്ടേയിരുന്നു.. അന്നു രാത്രി അയാൾക്ക് ഉറക്കം വന്നില്ല. തിരിഞ്ഞു മറിഞ്ഞും ആലോചനയിലാണ്ടു .താനും ആഗ്രഹിച്ചിരുന്നില്ലെ ഒരു പെൺകുഞ്ഞിനെ...
ദൈവം തന്നത് രണ്ടാൻ മക്കളെ.. സന്തോഷമാണ് ... ഉത്തരവാദിത്വങ്ങൾ ഭംഗിയായ് നിറവേറ്റാറുണ്ടവർ .എന്നാലും ഒരു മകളുണ്ടായിരുന്നെങ്കിൽ ഒറ്റപ്പെടുത്താതെ ഓടി വരുമായിരുന്നു.. ഇഷ്ടഭക്ഷണം ഉണ്ടാക്കി വിളമ്പി തരുമായിരുന്നു.. പരാതിയും പരിഭവങ്ങളും ഇറക്കി വെയ്ക്കാൻ.. ശാസിക്കാൻ ..ലാളിക്കാൻ ..

സുഖകരമായ സ്വപ്നം അയാളെ തലോടി..
മനസ്സിനാശ്വാസമായിരുന്നു അവൾക്ക്.. ഉള്ളു തുറന്ന ന്നൊന്ന് സംസാരിക്കുവാൻ ആരും കൂടെയില്ലാതെ വെന്തുരുകിയ മനസ്സുമായ് എത്രയോ നാൾ ..
അവൾക്കും ആരൊക്കെയൊ ഉണ്ടെന്ന തോന്നൽ..
അന്നു രാത്രി അവൾ സുഖമായ് ഉറങ്ങി.
പറയാതെ പറഞ്ഞും ,അറിയിക്കാതെ അറിഞ്ഞും ഒരു പിതാവിന്റെ സ്നേഹം അവളറിയാൻ തുടങ്ങി. ..ചില വൈകി വരവുകളിൽ സനേഹത്തോടെയുള്ള അയാളുടെ ശാസന.. മനസ്സുകൊണ്ട് സന്തോഷിക്കുകയായിരുന്നു. എന്നാലും
'സർ' അങ്ങിനെയെ അവൾ അഭിസംബോധചെയ്തിരുന്നുള്ളൂ. വീണു
കിട്ടുന്ന ഒഴിവു ദിവസങ്ങളിൽ സപെഷ്യൽ മെഴുക്കുപുരട്ടിയോ, വറുത്തരച്ച മീൻ കറിയൊക്കെ ഒരൽപമെടുത്ത് അദ്ദേഹത്തിനും കൊണ്ടുപോയി കൊടുക്കുമായിരുന്നു. തനിക്കു കിട്ടിയ പുതിയ ജൻമം 'അച്ഛന്റെ മകൾ ' അവൾ സ്വയം മന്ത്രിച്ചു.

ചാരുകസേരയിൽ പത്രം വായിച്ചിരുന്ന അയാളുടെ ശ്രദ്ധ പെട്ടെന്ന് തന്റെ നേർക്കു വരുന്ന ഷഹാനയിലേക്കായ് ..
"സാറെന്റെ മോളെ കണ്ടിട്ടില്ലല്ലോ ... ഇന്നവളുടെ പിറന്നാളാ.. ഞാൻ കൂട്ടികൊണ്ടു വരാൻ പോവുകയാ.. " അതും പറഞ്ഞിറങ്ങുമ്പോൾ അവളുടെ മുഖത്ത് സന്തോഷം അലതല്ലി.അയാളും ആഗ്രഹിച്ചു ഷഹാനയുടെ മകളെ ഒന്നു കാണാൻ. തന്റെ പേര കുട്ടികൾക്കൊപ്പം ഒരു പേരക്കുട്ടി കൂടെ .
പ്രഭാത ഭക്ഷണവും കഴിച്ച് പുറത്തെ ചാരുകസേരയിൽ അമർന്നു. നോട്ടം ഗേറ്റിൽ ഉറപ്പിച്ചു..
ഏറെ നേരത്തിനു ശേഷം ഗേറ്റിലനക്കം കണ്ടു..
ഷഹാന വരുകയാണ്. മുഖം വല്ലാണ്ടിരിക്കുന്നു..പക്ഷെ മകളില്ല കൂടെ
അവൾ നേരെ സിറ്റൗട്ടിലേക്ക് അയാൾക്കഭിമുഖമായിരുന്നു. പിന്നെ ഒരു പൊട്ടി കരച്ചിലായിരുന്നു.
"എന്റെ മോള് ,എന്റെ മോള്...അവളെന്നെ മറന്നു പോയി സർ....
ഈ ഉമ്മായെ മറന്നു പോയി... നെഞ്ചോടു ചേർത്തു നിർത്തി കൊതി തീരെ
മുത്തമിടാൻ...
ഞാനൊരു വിഡ്ഢിയാണ്..എന്നിൽ നിന്നും എന്റെ മോളെ അകറ്റുകയാണെന്ന് തിരിച്ചറിയാൻ വൈകിയ വിഡ്ഢി "
കൈ കൊണ്ട് തലയക്കാഞ്ഞടിച്ചു..
വാക്കുകൾ കരച്ചിലിൽ മുങ്ങി താണു. ഏങ്ങലടിച്ചു കരയുന്ന അവളുടെ തോളിൽ കൈവെച്ച് അയാൾ വിളിച്ചു.
"മോളെ ..കരയരുത് ..എല്ലാ വേദനയും അതിജീവിച്ചവളാണ് നീ .. കരഞ്ഞു തീർക്കാനുള്ളതല്ല ജീവിതം.. തുടങ്ങണം..
വീണടുത്ത് നിന്ന് പതിയെ എഴുന്നേക്കണം.. നിന്നെ വേണ്ടാന്നു വെച്ചവരെ നീ വിട്ടേക്ക് .. പകരം നിനക്കു വേണ്ടത് നീ നേടിയെടുക്കണം.. ഞാനുണ്ട് കൂടെ എന്തിനും .."
"സർ എന്റെ മോളെ വേണം.. "
" സമാധാനമായിരിക്കു കുട്ടി.. നമുക്ക് വഴിയുണ്ടാക്കാം "
മനസ്സിൽ പ്രതീക്ഷയുടെ നാളം തിരിയിട്ടു .കണ്ണീർ തുടച്ച് അവൾ കോണി പടികൾ കയറിപ്പോയി.
പിറ്റേന്ന് തന്നെ ഗോപകുമാറിന്റെ പരിചയത്തിലുള്ള ഒരു സമർത്ഥനായ വക്കീലിനെ കണ്ട് കേസ് ഫയൽ ചെയ്തു. ഷഹാനയുടെ ഭർത്താവിന്റെ വീട്ടുകാരെയെല്ലം കോടതിയിൽ ചോദ്യം ചെയ്തു. ഭർത്താവിനെതിരെ ഒരു പരാതിയും തനിക്കില്ലയെന്നും മറിച്ച് കുഞ്ഞിനെ വിട്ടുതരണമെന്നും അവൾ അപേക്ഷിച്ചു.
അങ്ങനെ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ മകളെ ഷഹാനക്കയു വിട്ടു നൽകാൻ കോടതി ഉത്തരവിട്ടു.

അതിരില്ലാത്ത സന്തോഷം അവൾക്കുണ്ടായി.. കുമാർ സാറിന്റെ കാലിൽ വീണവൾ കരഞ്ഞു. അയാൾ പിടിച്ചെഴുന്നേൽപ്പിച്ച് നെറുകയിൽ തലോടി.
"ഇനി ജീവിക്കണം മകൾക്ക് വേണ്ടി ..
കുറച്ചൂടെ നല്ലൊരു ജോലി നേടണം.. പഠിക്കണം.. തുടർന്ന് പഠിക്കണം.. "

അയാളുടെ നിർബന്ധപ്രകാരം അവൾ തത്തുല്യം പ്ലസ് വണ്ണിനു ചേർന്നു.പുതിയൊരു ജീവിതം അവൾ കെട്ടിപ്പടുക്കുകയായിരുന്നു..
രണ്ടു വർഷം വേഗം കഴിഞ്ഞു പോയി ..
രണ്ടു വർഷം വേഗം കഴിഞ്ഞു പോയി ..
അയാളുടെ കാലിലെ മുറിവ് ഒരൽപം വലുതായി.ഷുഗർ കൂടീട്ട് വ്രണം ഉണങ്ങുന്നില്ല. പിന്നീട് ആഹാരക്രമം അവളുടെ മേൽനോട്ടത്തിലായ് .. ഗുളികകൾ സമയത്തിനെടുത്തു കൊടുത്തും ,ജോലിക്കു അവധി പറഞ്ഞും അവൾ അയാളെ ശുശ്രൂഷിച്ചു.
ഹയർ സെക്കണ്ടറി പരീക്ഷഫലം വന്നു. ഷഹാന നല്ല മാർക്കോടു കൂടെ പാസ്സായി.
ടി.ടിസിക്കു ചേരാൻ പറഞ്ഞതും അയാൾ തന്നെയായിരുന്നു.. ടി. ടി സിക്കു ചേർന്ന ആദ്യ വർഷമാണ് അത് സംഭവിച്ചത് .പാതിരാത്രി ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടാണ് അവൾ കണ്ണു തുറന്നത്.വാതിൽ തുറന്നപ്പോൾ മനുവായിരുന്നു. അവന്റെ മുഖത്ത് വല്ലാത്ത പരിഭ്രമം
" ചേച്ചി സാറിന് തീരെ സുഖമില്ലാ.. നല്ല ചൂടുണ്ട്.. ചേച്ചി ഒന്നു വന്നു നോക്കോ "
പടച്ചോനെ ഒരാപത്തും വരുത്തരുതേ ന്ന് പ്രാർത്ഥിച്ചു അവൾ താഴേക്കോടി.
നെറുകയിൽ കൈവെച്ചു. ചുട്ടുപൊള്ളുന്ന ചൂടാണ്. വേഗം ഒരു തുണി നനച്ച് നെറ്റിയിൽ ഇട്ടു.. ഡോക്ടറെ കൂട്ടികൊണ്ടുവരാൻ മനുവിനെ അയച്ചു . 'സർ.. സർ ..അവൾ വിളിച്ചുകൊണ്ടിരുന്നു അയാളുടെ കൈ പിടിച്ചു. ചൂട് അവളിലേക്ക് പടർന്ന് ചുടു കണ്ണീരായ് ഒലിച്ചിറങ്ങി.കണ്ണടച്ച് അവ്യക്തമായ് അയാൾ പുലമ്പുന്നുണ്ട് .ചിലത് അവൾ മനസ്സിലാക്കിയെടുത്തു .ആരോടൊ പറയുന്നതുപോലെ . കരച്ചിൽ ഉച്ചത്തിലാകാതിരിക്കാൻ അവൾ പാടുപെട്ടു. കുറച്ചു വെള്ളം അവൾ വായിൽ ഇറ്റിച്ചു കൊടുത്തു. അയാൾ ഞരങ്ങുകയും, മൂളുകയും ചെയ്യുന്നു... അപ്പോഴേക്കും
ഡോക്ടർ എത്തി. മനസ്സുരുകി പ്രാർത്ഥിച്ചു കൊണ്ടു കുറച്ചപ്പുറം മാറി അവൾ നിന്നു .നാഡി പരിശോധിച്ചു നോക്കി . 'എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം.. ഒരൽപം സീരിയസാണ് ..'
പിന്നെ എല്ലാം വളരെ വേഗത്തിൽ നടന്നു. മകളെ മനുവിനെ ഏൽപ്പിച്ച് ആംബുലൻസിൽ ഷഹാനയും പോയി. തനിക്കു പുതു ജീവനും ജീവിതവും തന്ന ആ മനുഷ്യന് ഒരാപത്തും വരുത്തരുതേ ന്ന് മനംമുരുകി പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു.
നേരം വെളുക്കുവോളം..
പ്രാർത്ഥന ഫലിച്ചു. ഗോപകുമാർ അപകടനില തരണം ചെയ്തു. രാവിലെ മകളെം കൊണ്ട് മനു വന്നു. " ചേച്ചി ഞാൻ സാറിന്റെ മക്കളെയൊക്കെ വിവരമറിയിച്ചിട്ടുണ്ട്. എമർജൻസി ലീവെടുത്ത് നാളെ അവർ എത്തും ". ഒരു അധികപറ്റാകുമോന്ന് അവൾ ഭയന്നു .പിറ്റേന്ന് ഉച്ചയോടടുത്ത് മക്കളൊക്കെ എത്തി. ആശുപത്രിയിൽ വന്നപാടെ എല്ലാവരും ഷഹാനയേയും, മകളേം നോക്കുന്നുണ്ടായിരുന്നു.ഡോക്ടറുമായുള്ള സംഭാഷണത്തിനു ശേഷം ഗോപകുമാറിനെ കാണാൻ ഒരാൾക്കുള്ള അനുവാദം കിട്ടി. ധൃതിയിൽ അയാളുടെ മൂത്ത മകൻ ഐ സി യുവിലേക്ക് കയറി പോയി. ഓർക്കാപ്പുറത്ത് മുന്നോട്ടാഞ്ഞ കാലുകളെ തടഞ്ഞു നിർത്തി അവൾ മകളേം ചേർത്ത് പിടിച്ച് വരാന്തയുടെ മൂലെയ്ക്കൊതുങ്ങി. തിരിച്ചിറങ്ങിയ അയാൾ അവളുടെ അടുത്തേക്ക് വന്നു. "ഷഹാന.. " ഞെട്ടി തിരിഞ്ഞു കൊണ്ട് അവൾ അയാളെ നോക്കി .അവളുടെ നോട്ടത്തിലെ ഭാവം മനസ്സിലാക്കി അയാൾ തുടർന്നു..
" അച്ഛൻ പറഞ്ഞിട്ടുണ്ട് തന്നെക്കുറിച്ച്
ഒരുപാട് .ചെറുപ്രായത്തിൽ താൻ കുടിച്ച കയ്പുനീരിനെക്കുറിച്ച്.... നേരിട്ട അവഗണനയെക്കുറിച്ച്... അങ്ങനെ എല്ലാം . നന്ദി...ഞങ്ങളുടെ അഭാവത്തിലും സ്വന്തം അച്ഛനായ് കണ്ട് പരിപാലിച്ചതിൽ... "
അവളോട് പറ്റിച്ചേർന്നു നിൽക്കുന്ന കുഞ്ഞിനെ അയാൾ കൈ നീട്ടി വിളിച്ചു.
" മോളെ നന്നായ് വളർത്തണം. പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കണം.. ഇനി ഞങ്ങളുണ്ട് കൂടെ .. കൂടപിറപ്പുകളായ് ..."
മറുപടി ഒന്നും പറയാനാകാതെ അവളുടെ ചുണ്ടുകൾ വിറച്ചു.മുഖംപൊത്തി പൊട്ടിപ്പൊട്ടി കരഞ്ഞു..സാന്ത്വനിപ്പിക്കാനായ്
ആ കുടുംബം മുഴുവൻ അവളുടെ അടുക്കലേക്ക് വന്നു...

റൂബി സജീവ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക