"അവള് പോണേൽ പോട്ടെടാ എന്നുവെച്ച് കള്ളിന്റെ പുറകെ പോകാൻ ഒന്നും എന്നെ കിട്ടില്ല"
കൂട്ടുകാരനോട് ഇത്രയും പറഞ്ഞ് ഫോൺ കട്ട് ചെയ്ത ശേഷം കൈയ്യിൽ ഇരുന്ന ബിയർ ബോട്ടിൽ അവൻ പൊട്ടിച്ചു.
ഫേസ്ബുക്കിൽ 'Addicted to Life, ജീവിതമാണ് ലഹരി' എന്ന് കവർഫോട്ടോ ആക്കിയശേഷമാണ് അവൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചത്.ഇതേ പ്രേമനൈരാശ്യം തന്നെയായിരുന്നു കാരണം.

'maturity is when you accept failures and rejections'
ഇതായിരുന്നു അവന്റെ വാട്ട്സാപ്പ് സ്റ്റാറ്റസ്.എങ്കിലും അവൻ അപ്പോഴും അവൾക്ക് മെസ്സേജുകൾ അയച്ചുകൊണ്ടിരുന്നു.അവൻ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു എന്ന് നേരത്തെ അറിയാമായിരുന്നെങ്കിലും ഒരു മറുപടിയെങ്കിലും അവന്റെ ഉപബോധമനസ്സ് പ്രതീക്ഷിച്ചിരുന്നു.
ഫോണിലെ അവളുടെ കോൺടാക്ട്ടിൽ lover എന്ന് മാറ്റി അതിനു മുന്നിൽ ഒരു ex കൂടി ചേർത്തു.എങ്കിലും ആ നമ്പർ ഡിലീറ്റ് ചെയ്യാൻ അവന്റെ മനസ്സ് അനുവദിച്ചില്ല.
ഫേസ്ബുക്കിൽ in a relationship എന്ന സ്റ്റാറ്റസ് മാറ്റി single എന്നാക്കി.അതിനു താഴെ വന്നുകൊണ്ടിരിക്കുന്ന കമന്റുകളിൽകൂടി അവൻ ഒന്ന് കണ്ണോടിച്ചുനോക്കി.കമന്റുകളിൽ ആശ്വാസവാക്കുകളും സപ്പോർട്ടുകളും ഇട്ട ഒരാളെപ്പോലും അവന് അറിയില്ലായിരുന്നു.എങ്കിലും അതിനെല്ലാം ഓരോ ലൈക്ക് ഇട്ട ശേഷം അവൻ ഇപ്പോഴും നോർമൽ ആണെന്ന് കാണിച്ച് ഓരോ കമന്റുകളും കാച്ചി.
ലാപ്‌ടോപ്പിൽ അവരുടെ പ്രണയനിമിഷങ്ങളിലെ ഫോട്ടോസുകൾ ഓരോന്നായി അവൻ എടുത്തുനോക്കി.അവ ഓരോന്നും ഡിലീറ്റ് ബട്ടൺ ക്ലിക്ക് ചെയ്ത് റീസൈക്കിൾ ബിന്നിലോട്ട് മാറ്റിക്കൊണ്ടിരുന്നു.എങ്കിലും അവ ഓരോന്നും അവൻ റീസൈക്കിൾ ബിന്നിൽ നിന്ന് വീണ്ടും റീക്കവർ ചെയ്തെടുക്കുന്നുണ്ടായിരുന്നു.
അവൻ നോർമൽ ആണെന്ന് കാണിക്കാൻ സൈബർ ലോകത്ത് എല്ലാം ചെയ്തുകൊണ്ടേയിരുന്നു.എങ്കിലും യഥാർത്ഥത്തിൽ അവൻ അല്ലായിരുന്നു,കാരണം അവിടെ അവന്റെ വിഷമം ആരും അറിഞ്ഞിരുന്നില്ല.
മദ്യകുപ്പികൾക്ക് ഇടയിൽ അബോധാവസ്ഥയിൽ കിടക്കുമ്പോഴും ഇടയ്ക്ക് വരുന്ന നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് അവൻ എഴുന്നേൽകുന്നുണ്ടായിരുന്നു.

-ആൽബർട്ട് ലാൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക