
വൻ കവർച്ചയാണ് നടന്നത്
എപ്പോഴാണ് ?
രാത്രിയിൽ തന്നെയാണ് .
വില പിടിപ്പുള്ളത് എല്ലാം പോയിക്കാണും ലെ ?
എല്ലാം കൊണ്ടുപോയി ഒന്നും ബാക്കിയില്ല .
വീട്ടുകാരുടെ അവസ്ഥ ?
ഭ്രാന്തിനോടടുത്തിട്ടുണ്ട് .
ബംഗാളി ആവും ലെ ?
അല്ല മലയാളി തന്നെയാണ്
തെളിവ് വല്ലതും ?
കുറെ നോട്ടു കെട്ടുകൾ അവിടെ വെച്ചിട്ടുണ്ട്
കയ്യടയാളവും സീരിയൽ നമ്പറും കാണും
പണം തന്നിട്ട് കവർന്നത് എന്താ ?
വെള്ളമാണ് വെള്ളം കുടമോടെ കൊണ്ടു പോയി .
ഹോ !!തൊണ്ട വരളുന്നു ..
സൂക്ഷിക്കണം കവർച്ചകൾ ഇനി പതിവാകും, പകലുമാകും .
By: അൻവർ മൂക്കുതല
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക