കടവാതിലുകൾ ശരീരത്തിൽ വന്നിരുന്നു .ശരീരം ..മുഴുവൻ പൊതിഞ്ഞപോലെ ..മുഖം ഒഴിച്ച് ബാക്കിയുള്ള എല്ലാ ഭാഗത്തും അത് ഇരിക്കുന്നുണ്ടായിരുന്നു ..
നെറ്റി പൊട്ടിയൊഴുക്കിയ രക്തം കണ്ണിലെ കാഴ്ച ചെറുതായി മറച്ചെങ്കിലും ...അത് ഞാൻ കണ്ടു ..നീളമുള്ള മുടി മുന്നിലേക്ക് ഇട്ടുകൊണ്ട് ...അടിവെച്ചു അടിവെച്ചു നടന്നു വരുന്ന ഉണ്ണിമായയെ .
ഉണ്ണിമായ മെല്ലെ എന്റയടുത്തേക്കു നടന്നെടുത്തു ..പിന്നെ എന്റെ തലയുടെ അരികിൽ ഇരുന്നു,..അവൾ നീണ്ട നഖം കൊണ്ട് ..എന്റെ നെറ്റിയിലൂടെ ഒന്ന് വരഞ്ഞു
നെറ്റി പൊട്ടി രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു ..അവളുടെ കണ്ണുകളുടെ നിറം കടും ചുവപ്പായി മാറുന്നത് കണ്ടു ..അവൾ തല താഴ്ത്തികൊണ്ടു നീളമേറിയ ചുവന്ന നാവുകൊണ്ട് നെറ്റിയിലെ രക്തത്തിൽ തൊട്ടു,പിന്നെ നെറ്റിയിലെ മുഴുവൻ രക്തവും നാവുപയോഗിച്ചു വടിച്ചെടുത്തു ,ദാഹം മാറാത്തപോലെ നീളമുള്ള നാവ് ഇളക്കികൊണ്ട് അവൾ എന്നെ നോക്കി ..
"എന്നെ കൊല്ലരുത് .."..ഞാൻ വിറയാർന്ന ശബ്‌ദത്തോടെ പറഞ്ഞൊപ്പിച്ചു .
അവൾ ഒന്നും പറഞ്ഞില്ല .കുറച്ചു നേരം തീക്ഷ്ണമായി എന്നെ നോക്കി നിന്നു ,പിന്നെ മെല്ലെ എഴുനേറ്റു തിരിഞ്ഞു നിന്നു ..പെട്ടന്ന് എന്നെ പൊതിഞ്ഞ കടവാതിലുകൾ എന്നെ വിട്ടു പറന്നുയർന്നു .ശരീരം മുഴുവൻ വല്ലാത്ത നീറ്റൽ ..ഞാൻ മെല്ലെ എഴുനേറ്റിരുന്നു ..
ഞാൻ നോക്കി നിൽക്കെ അവൾ ഇരുട്ടിൽ അലിഞ്ഞു ഇല്ലാതെ ആയി ...
പെട്ടന്നാണ് ..പുറകിൽ നിന്നും ഒരു ശബ്ദം കേട്ടത് ..നോക്കിയപ്പോൾ അവിടെ നിൽക്കുന്നു അവൾ ...ഞാൻ മെല്ലെ അവിടേക്കു തിരിഞ്ഞു ..
"കൊല്ലില്ല .പക്ഷെ അനുസരിക്കണം ..." അവൾ മെല്ലെ പറഞ്ഞു
ഞാൻ തലകുലുക്കി ..പിന്നെ കണ്ണുകൾകൊണ്ട് ചുറ്റും നോക്കി ..രക്ഷപെടാൻ എന്തെങ്കിലും ഒരു വഴി ..അതാണ് ഞാൻ കണ്ണുകൾ കൊണ്ട് അനേഷിച്ചുകൊണ്ടിരുന്നത് .
പക്ഷെ ..മുന്നിൽ രക്ഷപെടാൻ പറ്റിയ ഒന്നും കാണുന്നില്ല,..ഓടിയാലോ എന്നു മനസ്സിൽ തോന്നിയെങ്കിലും എങ്ങോട്ട് ഓടുമെന്ന കാര്യത്തിൽ ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല ..മരണം അത് ഉറപ്പാണ് എങ്കിലും അവസാന ശ്രമം എന്ന നിലക്ക് ഓടി രക്ഷപെടാൻ തന്നെ ഞാൻ തീരുമാനിച്ചു ,
പുറത്തേക്കുള്ള വഴിയിൽ ആണ് ഉണ്ണിമായ നിൽക്കുന്നത് ..പിന്നെയുള്ള വഴി കിടക്കുന്ന ഇടനാഴി വഴി അകത്തേക്ക് ഓടുകയാണ് ..ഉണ്ണിമായ എന്നിലുള്ള ശ്രദ്ധ മാറ്റിയതും ഞാൻ അകത്തേക്ക് ഓടി ...കുറച്ചു ദുരം ചെന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവൾ അവിടെ തന്നെയുണ്ട് ..പെട്ടന്നാണ് എന്തിലോ തട്ടി തെറിച്ചു ദൂരേക്ക് വീണത് .എന്തിലാണ് തട്ടിയെന്ന് നോക്കിയപ്പോൾ ഒന്നും കാണാൻ ഉണ്ടായിരുന്നില്ല ..
വീണ സ്ഥലത്തു കിടന്നുകൊണ്ട് ഞാൻ അവളെ നോക്കി ..അവൾ ഉണ്ട് അരികിലേക്ക് വരുന്നു..അവൾ നടക്കുക ആയിരുന്നില്ല ..കാറ്റിൽ അപ്പുപ്പൻ താടി പാറി പറക്കുന്ന പോലെ ..ഇടനാഴിയിലെ ചുമരുകളിൽ കൈകൾ അമർത്തികൊണ്ടു കൈകൾ നിവർത്തികൊണ്ടു പറക്കുക ആയിരുന്നു ..
ഞാൻ പിടഞ്ഞു എഴുനേറ്റുകൊണ്ടു ഓടി ..ഇടനാഴിയിൽ നിന്നും വലിയ ഒരു അകത്തേക്ക് കയറി ..അകത്തു കയറി നോക്കിയപ്പോൾ ചുറ്റും കുറെ വാതിൽ അതിൽ എതു വാതിൽ വഴിയാണ് പുറത്തു കടക്കേണ്ടത് എന്നൊരു നിശ്ചയവും ഉണ്ടായിരുന്നില്ല ..എങ്കിലും നേരെ മുന്നിൽ കാണുന്ന വാതിലിന്റെ അടുത്തേക്കു ഞാൻ ഓടി ..
വാതിൽ തള്ളി തുറന്നു .അതിലൂടെ പുറത്തു കടന്നപ്പോൾ വീണ്ടും ഒരു ഇടനാഴി,..അതിലൂടെ ഓടി ചെന്നപ്പോൾ ആണ് അറിയുന്നത് ആ വഴി അവിടെ അവസാനിച്ചു എന്ന് ..ഞാൻ ഒരു നടുക്കത്തോടെ തിരിഞ്ഞു നിന്നു .പിന്നെ ശ്വാസം അടക്കി പിടിച്ചു തിരിച്ചു നടന്നു ..പക്ഷെ ഞാൻ പ്രതീക്ഷിച്ചപോലെ അവൾ ഇടനാഴിയിൽ എത്തിയിരുന്നു ..ഞാൻ ഇടനാഴിയിലെ ഒരു മുറിയുടെ വാതിൽ പിടിച്ചു അകത്തേക്ക് തള്ളി നോക്കി ."തുറക്കുന്നില്ല ".അത് അടഞ്ഞു കിടക്കുകയാണ് ..
ആ ഇടനാഴിയിൽ ഒരു മുറി കൂടെയുണ്ട് ..പക്ഷെ അത് അവൾ നിൽക്കുന്നതിന്റെ തൊട്ടടുത്താണ് ..ഞാൻ വിയർത്തു കുളിച്ചു ..അവൾ എന്റെ അടുത്തേക്ക് നടന്നടുത്തു ..അവളുടെ കണ്ണുകളിൽ പക കനലായി ഇരിയുന്നുണ്ടായിരുന്നു ..
പെട്ടന്നാണ് എന്റെ അരികിൽ ഉണ്ടായിരുന്നു മുറിയുടെ കതക് തുറന്നത് ..അതിൽ നിന്നും ചെറിയ പ്രകാശം പുറത്തേക്കു വന്നു ..ഞാൻ നോക്കിയപ്പോൾ ഒരു പ്രായമുള്ള മുത്തശ്ശി നിൽക്കുന്നു ..
"പേടിക്കണ്ട മോൻ വേഗം അകത്തേക്ക് കയറിക്കോ ..".അവർ എന്നെ നോക്കി പറഞ്ഞു
പറഞ്ഞു തീരുന്നതിനു മുന്നേ ഞാൻ അകത്തു കയറി ..ഞാൻ അകത്തു കയറിയതും അവർ വാതിൽ ചേർത്തടച്ചു വാതിലിന്റെ കുറ്റിയിട്ടു ,
"മോൻ ഇരിക്കൂ .." അവർ കട്ടിൽ ചുണ്ടിക്കാണ്ടികൊണ്ട് പറഞ്ഞു ..
ഞാൻ കട്ടിലിൽ ചെന്നിരുന്നു ..മുറിയിൽ ഒരു നിലവിളക്കു കൊളുത്തി വെച്ചിട്ടുണ്ട് ..അതിന്റെ പ്രകാശത്തിൽ എനിക്ക് അവരുടെ മുഖം വ്യക്തമായി കാണാം .അവിടെ ഒരു മനുഷ്യജീവൻ ഉണ്ടാകാനുള്ള ഒരു സാഹചര്യവും ഇല്ലന്ന് എനിക്ക് അറിയാം ..അതുകൊണ്ടു തന്നെ ഞാൻ അവരെ അടിമുടി ഒന്ന് നോക്കി
"എനിക്ക് അറിയാമായിരുന്നു ..ഒരാൾ വരുമെന്ന് .." അവർ എന്നെ നോക്കി പറഞ്ഞു
"മനസ്സിലായില്ല ..ഞാൻ വരുമെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം "
"പൂരം നക്ഷത്രം ..ഗന്ധർവ യാമത്തിൽ ജനനം അല്ലെ "
"നാള് അത് തന്നെ ആണ് ..പക്ഷെ ജനിച്ചത് ഏതു യാമത്തിൽ ആണെന്ന് അറിയില്ല "
അല്ല ഞാൻ ഒന്ന് ചോദിച്ചോട്ടെ ..ഇവിടെ എന്താണ് സംഭവിക്കുന്നത് ..എനിക്ക് ഒന്നും മനസ്സിലാകുന്നില്ല .എന്നെ എന്തിനാണ് അവരൊക്കെ കൊല്ലാൻ ശ്രമിക്കുന്നത് അതും അറിയില്ല ..ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ ഒരിടത്ത് എത്തുമെന്ന് വിചാരിച്ചില്ല ..ഇവിടെ വന്നത് മുതൽ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയില്ല '
ഞാൻ നിസ്സാഹയതയോടെ അവരെ നോക്കി ...
അവർ ..മെല്ലെ നടന്നുകൊണ്ടു നിലത്തുള്ള ഒരടി വലുപ്പമുള്ള പലകയുടെ മുകളിൽ ഇരുന്നു ..പിന്നെ ചുളിവ് വീണ കാലുകൾ നിവർത്തി വെച്ചുകൊണ്ട് പറഞ്ഞു ..
"ഇതാണ് ഇളയന്നൂർ മന ..ഇവിടെ രണ്ടു തലമുറകൾക്കു മുൻപ് ഇവിടെ രാമഭദ്രൻ നമ്പുതിരി ..എന്നൊരാൾ ജീവിച്ചിരുന്നു ..ബ്രാഹ്മണൻ ആയിരുന്നെങ്കിലും പ്രവൃത്തികൊണ്ടു അങ്ങനെ ഒന്നും ആയിരുന്നില്ല ..അയാൾക്ക് ഒരു പ്രണയം തോന്നി ..ഇവിടുത്തെ കാവിലെ നാഗയക്ഷിയോട് ..പക്ഷെ ഒരു മനുഷ്യന് നാഗയക്ഷിയെ പ്രണയിക്കാൻ സാധ്യമല്ല ...അതിനുള്ള വഴിയായി ആണ് ദൈവവിധി വിട്ടു ..അയാൾ മറ്റുള്ള വഴികൾ തേടിയത്
പൂരം നക്ഷത്രത്തിൽ ഗന്ധർവ്വയാമത്തിൽ ജനിച്ച നാലുപേരെ പേരെ അയാൾക്ക് വേണമായിരുന്നു ..അതിനായി അയാൾ ആദ്യം വകവരുത്തിയത് ..അയാളുടെ മുറപ്പെണ്ണിനെ..പക്ഷെ കൊലപാതകത്തിൽ അയാൾക്ക് അബദ്ധം പറ്റി ..അമ്മാളു എന്ന മുറപ്പെണ്ണിന്റെ കൈകൊണ്ടു ആയാളും കൊല്ലപെട്ടു ..
"എന്നിട്ട് ..."ഞാൻ കണ്ണ് തള്ളിക്കൊണ്ട് ചോദിച്ചു ..
അയാളുടെ ആഗ്രഹം പൂർത്തിയാകാതെ ..മരിക്കുന്നതിന് മുന്നേ അയാൾ ഒരു കാര്യം ചെയ്തിരുന്നു .അയാളുടെ ശരീരം ആരും നശിപ്പിക്കാതിരിക്കാൻ നിലവറയിലെ ഒരു അറയിൽ കയറിയാണ് അകത്തു നിന്നും പൂട്ടിയാണ് മരണം വരിച്ചത് ..
"ശരി ..പക്ഷെ ബാക്കിയുള്ളത് ഒന്നും മനസ്സിലായില്ല ..അയാൾ മരിച്ചെങ്കിൽ പിന്നെ എന്തിനാ മറ്റുള്ളവരെ ഉപ്രദ്രവിക്കുന്നെ "
മുത്തശ്ശി ...വെളുത്ത മുടിയിഴകൾ നെറ്റിയിൽ നിന്നും വകഞ്ഞു മാറ്റിക്കൊണ്ട് പറഞ്ഞു
"നാഗയക്ഷി ..ആഗ്രഹം വിട്ടില്ല ...അയാൾക്ക് വേണ്ടിയാണ് ഉണ്ണിമായയെയും അവളുടെ അമ്മാവനെയും കൊന്നത് "
"അതിന് ഉണ്ണിമായ ആത്മഹത്യാ ചെയ്തതല്ലേ "
"അതിന് ഉണ്ണിമായ ആത്മഹത്യാ ചെയ്തതല്ലേ "
"അല്ല .അവൾക്കു ദംശനം ഏറ്റു അവൾ ഇവിടെ വെച്ച് തന്നെ മരിച്ചിരുന്നു ..അവളുടെ ശരീരത്തിൽ പ്രവേശിച്ചു അവിടെപ്പോയി ആത്മഹത്യ ചെയ്തെന്നു വരുത്തിയതും നാഗയക്ഷിയാണ് "
ഞാൻ വിശ്വാസം വരാതെ അവരെ നോക്കി .
"നിന്നെ ..ഇല്ലാതാക്കിയാൽ അയാൾക്ക് നാലുപേരെ കിട്ടും ..അതോടെ നാഗയക്ഷിയുടെ പ്രണയം സഫലമാകും ."
"ശരി ..പക്ഷെ ഉണ്ണിമായ എന്തിനാ എന്നെ കൊല്ലാൻ നോക്കുന്നത് ..അവൾ ഒരു പാവം അല്ലെ പിന്നെ എങ്ങനെ ഇത്ര ദുഷ്ടയായി "
"ഉണ്ണിമായ മരിക്കുമ്പോൾ അവളുടെ വയറ്റിൽ ഒരു കുഞ്ഞു ജീവൻ ഉണ്ടായിരുന്നു ..അതാണ്"
"അത് കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി ..ഉണ്ണിമായ ഗർഭിണി ആയിരുന്നുപോലും ..വിവാഹം കഴിക്കാത്ത അവൾ എങ്ങനെ ..."
"ഉണ്ണിമായ വിവാഹം കഴിയാത്ത പെൺകുട്ടി അല്ലെ ..അവൾ എങ്ങനെ "ഞാൻ നെറ്റി ചുളിച്ചുകൊണ്ടു അവരെ നോക്കി ..
"നിനക്ക് അറിയാവുന്നവ ആരെങ്കിലും ആവും ..അതിനു ഉത്തരവാദി "
"ഉണ്ണി ...എന്റെ മനസ്സിൽ അവന്റെ മുഖം ഓടിയെത്തി ..അതെ അവൻ തന്നെ ."
"അതിനു ഉണ്ണിമയായയോട് ഞാൻ തെറ്റ് ഒന്നും ചെയ്തില്ലല്ലോ ..സ്നേഹിച്ചത് അവൻ ആണ് ..അവളെ കൊന്നത് ഇവിടുത്തെ നാഗയക്ഷിയാണ് .."
"നിന്നെ നാഗയക്ഷി കൊല്ലും .അതിനു മുന്നേ .നീ കൊല്ലപ്പെട്ടാൽ നാഗയക്ഷിയുടെ പ്രണയം നടക്കില്ല .ഉണ്ണിമായ ഒരിക്കലും .നാഗയക്ഷിയുടെ പ്രണയം സഫലമാകാൻ സമ്മതിക്കില്ല ...ഇനി അത് മാത്രമേ ഒരു വഴിയുള്ളു "
"എന്തു വഴി ഞാൻ മരിക്കുക എന്ന വഴിയോ ..".ഞാൻ വിറയലോടെ അവരെ നോക്കി
അവർ എന്നെ നോക്കി പല്ലിളിച്ചു..
"വേറെ ഒരു വഴിയും ഇല്ലേ ..".ഞാൻ എഴുനേറ്റു അവരുടെ മുന്നിൽ ഇരുന്നുകൊണ്ട് ചോദിച്ചു
അവർ കുറച്ചു നേരം എന്നെ നോക്കി .."ഉണ്ട് ..നീ പോയി നിലവറക്കുള്ളിൽ കിടക്കുന്ന അയാളുടെ ശരീരം നശിപ്പിക്കണം ..തലയറുത്തു .കത്തിക്കണം ..പക്ഷെ അത് എളുപ്പം അല്ല ..അത്രയ്ക്ക് ദുഷ്ടൻ ആയിരുന്നു അയാൾ ..അയാളുടെ ആത്മാവും അങ്ങനെ തന്നെ ..പിന്നെ നാഗയക്ഷി ഉണ്ണിമായ ..ഇവരൊക്കെ എതിരായി നിൽക്കും "
"അതിലും നല്ലത് മരിക്കുന്നതാണ് എന്നാണ് എനിക്കപ്പോൾ തോന്നിയത് .."
ഞാൻ കൈകൾ കുട്ടിയുരുമ്മികൊണ്ടു അവരെ ദയനീയതയോടെ നോക്കി"
അവർ മെല്ലെ എഴുനേറ്റു ..കട്ടിലിൽ ചെന്നിരുന്നു ..പിന്നെ എന്നെ അരികിലേക്ക് വിളിച്ചു ..എന്തുകൊണ്ടോ അവരോടു എനിക്ക് അല്പം അടുപ്പം തോന്നിയിരുന്നു ..കുറച്ചു സുരക്ഷിതത്വവും "
ഞാൻ മെല്ലെ എഴുനേറ്റു അവരുടെ അടുത്തെത്തി ..അവർ മടിയിലേക്കു കിടന്നുകൊള്ളാൻ പറഞ്ഞു ..അവർ പറഞ്ഞപോലെ അനുസരിക്കാൻ ആണ് എനിക്ക് തോന്നിയത് ..അവരുടെ മടിയിൽ കിടന്നുകൊണ്ട് ഞാൻ ചോദിച്ചു
."അപ്പോൾ നിങ്ങൾ ആരാണ് "
"അമ്മാളു ..അയാളുടെ മുറപ്പെണ്ണ് "
"രണ്ടു തലമുറ മുൻപ് മരിച്ച .സ്ത്രീ ..അല്ല കൊല്ലപ്പെട്ട സ്ത്രീ..എന്റെ തൊണ്ടയിലെ വെള്ളം വറ്റിപോയി..പക്ഷെ പേടി പുറത്തുകാണിക്കാതെ അവരോടു ചോദിച്ചു
"നിങ്ങൾ പ്രായമുള്ള സ്ത്രീ അല്ലെ ..അമ്മാളു മരിച്ചപ്പോൾ ചെറുപ്പം അല്ലായിരുന്നോ "
"ദാ ..ഇങ്ങനെ ആയിരുന്നു .."
അവരുടെ മുടിയിഴകൾ കറുക്കാൻ തുടങ്ങി ..നെറ്റിയിലെ ചുളിവുകൾ മാഞ്ഞു ..ശരീരം മുഴുവൻ മാറി തുടങ്ങി ...ഒന്ന് കണ്ണടച്ചു തുറക്കുമ്പോഴേക്കും ഒരു സുന്ദരിയായ പെൺകുട്ടി ആയി അവർ മാറിയിരുന്നു "
ഞാൻ ഞെട്ടലോടെ ചാടി എഴുനേറ്റു ..കട്ടിലിനു കുറച്ചു അകലേക്ക് മാറി നിന്നു .പെട്ടന്ന് നിലവിളക്കിലെ തീ അണഞ്ഞു ..ചുറ്റും ഇരുട്ട് ..ഞാൻ മുറിയുടെ ഒരു ഭാഗത്തുള്ള ജനലിന്റെ അടുത്തേക്ക് തപ്പി നടന്നു ..പിന്നെ ജനൽ മെല്ലെ തുറന്നു ..നിലാവ് മെല്ലെ മുറിയിലേക്ക് എത്തി .അപ്പോഴാണ് ഞാൻ ആ കാഴ്ച കാണുന്നത് ..
കട്ടിലിൽ ..ഒരു അസ്ഥികൂടം ..ഇരിക്കുന്നു ..കട്ടിലിൽ ചാരി കിടക്കുന്നപോലെയാണ് അത് കിടക്കുന്നത് ..പെട്ടന്ന് അതിന്റെ തല എന്റെ നേരെ തിരിഞ്ഞു ..
തുടരും
സ്നേഹപൂർവം
sanju calicut
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക