Slider

പ്രേതാലയം

0

നേരം ഇരുട്ടി തുടങ്ങിയാരുന്നു. പവർ കട്ട് മൂലം ഇരുട്ടിലാഴ്ന്ന കവലയിലേക്ക് സിഗിൾ ബെൽ അടിച്ചു വന്ന ബസിന്റെ ഹൈഡ് ലൈന്റ് പ്രകാശം പരത്തി.ബസിറങ്ങിയ അയാൾ കവലയിൽ നിന്ന് കിഴക്കോട്ട് നടന്നു. അപരിതന്റെ ദിശ വെളിവായപ്പോൾ നാട്ടുകാരിൽ ചിലർ തടയാൻ എത്തി..'ഏയീ മനുഷ്യാ നിങ്ങൾ എങ്ങോട്ടാ ഈ പോകുന്നത് അവിടേക്ക് പോകരുത് അത് പ്രേതാലയം ആണ്' അവർ പിറുപിറുത്തു.ആഗതൻ പിന്മാറിയില്ല അയാൾ മുന്നോട്ടു നടന്നു.കവലയിൽ കൂടി പലവട്ടം ബസ്സിൽ പോയപ്പോൾ അയാളുടെ കണ്ണിൽ കാടുപിടിച്ചു കിടക്കുന്ന ഈ കെട്ടിടം പതിഞ്ഞിരുന്നു, ഇതിന്റെ നിഗൂഡത അയാളെ അസ്വസ്ഥനാക്കിയിരുന്നു.
കൗതുകവും ആകാംഷയും നിറഞ്ഞ കണ്ണുകളോടെ അയാൾ വഴി മുടക്കികളായ കുറ്റിക്കാടുകളെ നിഷ്ഠൂരം വകഞ്ഞരിഞ്ഞ് മുന്നേറി.'അയാളുടെ വിധി'നാട്ടുകാരിൽ ചിലർ ഭയമുള്ളവാക്കുന്ന കണ്ണുകളോടെ ദീർലശ്വാസം വിട്ടകന്നു പോയിരുന്നു... ആ ഇരുട്ടിൽ അയാൾ വള്ളി പടർപ്പുകളാൽ നിറഞ്ഞ ഇരു നില കെട്ടിടം നോക്കി. കൈയിൽ കരുതിയ കത്തി കൊണ്ട് അയാൾ വള്ളി പടർപ്പുകൾ വെട്ടിയരിഞ്ഞ് വാതലിനടുത്ത് എത്തി. ദ്രവിച്ച തടിയായതിനാൽ ബലിഷ്ഠമായ ആഗതന്റെ പാദങ്ങൾക്ക് മുന്നിൽ ആ വാതിൽ പരാജയം സമ്മതിച്ചു. അന്ധകാരത്തിന് വെളിച്ചമേകാൻ അയാൾ മെഴുകുതിരിയിലൊന്ന് കത്തിച്ചു.
ഇരകൾക്ക് വേണ്ടി നെയ്ത വലകൾ അയാൾ കൈ കൊണ് തട്ടി മാറ്റി. നിശബ്ദതയുടെ സൗന്ദര്യം പരിസരത്ത് അലയടിച്ചു. അരണ്ട വെളിച്ചത്തിൽ തകർന്നടിഞ്ഞ കുറേ അലമാരികളും ചിതലരിച്ച കടലാസ് കഷ്ണങ്ങളും അയാൾ കണ്ടു. പെട്ടെന്നാണ് ആഗതന്റെ ശ്രദ്ധ പൊടിപ്പിച്ചിരിക്കുന്ന ഒരു ഇരുമ്പ് ബോർഡിലേക്ക് നീങ്ങിയത്. അയാൾ സസൂക്ഷമം അത് നേരെയാക്കി. കാലത്തിന്റെ യാത്രയിൽ അതിനും പ്രായമായിരിക്കുന്നു... പക്ഷേ എന്തോ അതിൽ എഴുതിയിരിക്കുന്നു. അയാൾ കൈയിലെ തുണി കൊണ്ട് പൊടി തട്ടി കളഞ്ഞ് അവ്യക്തമായ അക്ഷരങ്ങൾ കൂട്ടി വായിക്കാൻ ശ്രമിച്ചു. പെട്ടെന്ന് അയാളുടെ കണ്ണുകൾ ചുവന്നു കൈകൾ വിറയാർന്നു.. ധൈര്യപൂർവ്വം അവിടേക്ക് കടന്ന വന്ന ആഗതന്റെ ഹൃദയം അനിയന്ത്രിണമായിട്ടുയരാൻ തുടങ്ങി.തഴുകി വന്ന മന്ദമാരുതൻ പ്രകാശത്തേയും കൂട്ടി കടന്നു പോയപ്പോൾ അയാൾ ഉറക്കെ നിലവിളിച്ചു കൊണ്ട് അവിടം വിട്ട് ഇറണിയോടി.....!
" പൊതുവായനശാല" ഇതാരുന്നു ആഗതനെ ഭയപ്പെടുത്തിയ ബോർഡിലെ വാക്ക്..

By: 
Hari Mannathu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo