ഒരു മൃദുസ്പർശത്തിന് വേണ്ടി ദാഹിച്ച് , തപിക്കുന്ന ഹൃദയത്തിനു മേൽ വിഷ്ണു പദം പൊഴിക്കുന്ന ശ്രീരാഗമാണു ഈ മഴ.ശ്രുതിയിട്ടു,മേളമൊരുക്കി, ഇരുണ്ട പാശ്ചാത്തലത്തിൽ മിന്നുന്ന വെളിച്ചം അലങ്കാരമാക്കി മെല്ലെ മെല്ലെ അത് ഹൃദയത്തൽ കളിർ കോരുന്നു. പുതുകന്യകയുടെ ചൂടും മണവും മാദക ഗന്ധമായ് സിരകളെ ത്രസിപ്പിക്കുന്നു.
ആദ്യ ചുമ്പനംപോലെ അടി മുതൽ മുടി വരെ കോരിത്തരിക്കുന്നു.
പൊക്കിൾ കുഴിയിൽ ചുഴിയിട്ട് മഴയവളെ ഇക്കിളി കാട്ടിയപ്പോൾ ലജ്ജാവതിയായ് ശിരസ്സ വൾ അലയുടെ ഞൊറിയിൽ ഒളിപ്പിച്ചു. ഭൂമിയുടെ കറുത്ത മാർവ്വിടങ്ങളിൽ മുഖം വെച്ച് അരഞ്ഞാണിൽ വിരലോടിച്ച് കെട്ടിപ്പണർന്നു.
അടിവയറ്റിൽ നനവു പടർത്തി ,ശ്വാസകോശങ്ങളിൽ
ജീവവായു പകർന്ന് ,പുതിയ ജീവന്റെ ബീജം ഉണർന്നു .
ആത്മീയഭാവം, ജീവന്റെ തുടിപ്പ്, പിറവിയുടെ നൊമ്പരം .
ആത്മാനുരത്തിന്റെ ആവിശ്കാരം.
ഗർഭം ,ആലസ്യത്തിന്റെ അഴച്ചകൾക്കു സമ്മാനമായ് പിന്നെയും വന്നു നനുത്ത വിരലുകളാൽ എന്നെ കളിർപ്പിച്ചു.'
എന്നെ ആശ്ലേഷിച്ചു.
എന്റെ നാഭിച്ചുഴികളിൽ ഉമ്മ വെച്ചു.
മുളച്ചും കിളിർത്തും പൂത്തും കായ്ച്ചും ഞാൻ കൊഞ്ചിക്കുഴഞ്ഞു .
അവനെന്നെ തടവി എന്നെ മനസ്സും ശരീരവും നിറഞ്ഞു.
നിറഞ്ഞ കറുത്ത മാറിടങ്ങളിൽ കനിവിന്റെ അക്ഷയമായിരുന്നു.

നിർവൃതിയുടെ രാപകൽ വിടവാങ്ങി
എന്റെ നീരും എന്റെ ചോരയും എന്നിൽ പിറന്നവർ മോന്തി കുടിച്ചു.
എന്റെ അടിവയും മാറും തുരന്നു.

അവശേഷിക്കുന്ന എന്റെ ജീവനിൽ കുളിരു കോരാൻ അവനും വരാതായി..
കാത്തിരുന്നു ഞാൻ, മിഴിനട്ടു കാത്തിരുന്നു.
അവനോടുള്ള പ്രണയം എന്റെ ഇടനെഞ്ചിൽ തീയായ്
ഇന്നലെകളെ ഇക്കിളിപ്പെടുത്തിയ രാവുകൾ കിനാവിൽ കണ്ടു.
യൗവനത്തിന്റെ ആവേശവും കരുത്തുമായി എന്നിൽ നിറഞ്ഞ എന്റെ പ്രാണൻ ഒരോ ദിനവും എന്നിൽ നിന്ന് അകലുന്നു.
എന്റെ സിരകളിൽ പ്രേമത്തിന്റെ അഗ്നി സ്ഫുലിംഗങ്ങൾ സൃഷ്ടിച്ച എന്റെ പ്രിയൻ.
വരാൻ മടിക്കുന്നു.
വന്നാൽ മടിച്ചു നിൽക്കുന്നു.
എന്റെ മോഹത്തിന്റെ ചിറകുകൾ താഴുന്നു.
കിനാവിൽ ഭീഭത്സരൂപങ്ങൾ കടന്നു കൂടുന്നു.
എന്റെ വിരഹം എന്റെ സിരകളെ ഉണക്കി.
എന്റെ മറ്റു പിളർന്നു
എന്റെ ശരീരത്തിലെ നീർ കളകൾ വറ്റി,
വായു കമിളകൾ രാസ കണികകളായി.
ജീവാണുക്കളുടെ ജീവൻ അറ്റു'
എന്നെ സുമംഗലിയാക്കിയ എന്നിലെ പ്രജനന വിത്തുകൾ എന്നിലെ കനലായി.
എന്റെ ആത്മാവും, തളിരിടാനുള്ള വിത്തുകളെ
ഒളിക്കുന്ന അകവും കനലായ് എരിയുകയാണ്.
ഇനിയൊരു തളിരിനു ആശിക്കാൻ വകയില്ലാതെ
തീനാമ്പു എന്റെ തൊലിക്കകത്തു പുതിയ രസതന്ത്രം തിരയുകയാണ്.
ചെറുകോശ ജീവികൾക്കു ജീവൻ അസാദ്ധ്യമാകുന്ന എന്റെ ഉദരത്തിൽ നിന്ന് ഇനിയെന്ത് പ്രതിക്ഷിക്കണം?
ഇനി നിങ്ങൾ
കുടിനീരുവറ്റി
പിന്നെ അവശേഷിക്കുന്ന
എന്റെ സിരകളിൽ അവശേഷിക്കുന്ന വിഷം മോന്തി തീരും

ഉള്ള് തപിച്ച് കളിര് തിരഞ്ഞ് കരയുകയാണ് ഞാൻ
എന്റെ പുറംതൊലി വരണ്ടു ഉണങ്ങി, ഇവിടെ ജലം തിരയുന്ന സ്വാർത്ഥാ.'
എന്റ പ്രാണന്റെ പിടച്ചിൽ നിന്നെ ഉണർത്തിയില്ല.
കുടിനീരില്ലാതെ നിന്റെ അന്ത്യം നീ നിശ്ചയിച്ചതാണ്.' ഇനി എന്റെ പ്രാണനു കുളിരുപകരാൻ മഴ സമയത്തിനു എത്തമെന്നു ആ ശിക്കേണ്ട.

തളർന്നു ഞാൻ
എന്റെ പ്രണയം മറന്ന മഴയെ കാത്ത് തളർന്നു ഞാൻ

By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക