Slider

നിശ്ചലമായ നിള

0


നീണ്ടു നിവർന്ന് നിറഞ്ഞ് ഒരു നദിയുണ്ടായിരുന്നു
കൈരളിയുടെ കരളായ നിള
പശ്ചിമഘട്ടത്തിൻ പച്ചപ്പിൽ തുടങ്ങി പടിഞ്ഞാററബികടൽ വരെ നീളമുണ്ടായിരുന്ന നിള
നെഞ്ചിലൂടെ കയറിയൊരായിരം ടിപ്പറുകളാൽ നിളയൊരായിരം തുരുത്തുകളായ്
നീളമുള്ള മണൽ കാട്ടിൽ അന്ത്യശ്വാസം വലിക്കുന്ന ഒരായിരം ജല തുരുത്തുകൾ
ഒഴുകാനാവാതെ ഒരായിരം നിളകൾ ഊർദ്ധ്വശ്വാസം വലിക്കുന്നു
നിളയുടെ കൊലയാളികളായ നാം നിളയുടെ നെഞ്ചുപിളർന്നെടുത്ത മണലിനാൽ തീർത്ത മണി മാളികകളിൽ
ദാഹജലത്തിനായ് കുഴൽ കിണർ കുത്തുന്നു
പണ്ട് ഒരു നിളയേ ഉണ്ടായിരുന്നുള്ളു
ഇന്ന് ആ നിളയൊഴുകിയ വഴികളിലെല്ലാം ഒരു പാട് നിളകൾ ഉണ്ട്
കേരളത്തോടൊപ്പം നിളയും 'വികസിച്ചിരിക്കുന്നു'
ഒഴുകുന്ന നീളമുള്ള ഒരു നിളയിൽ നിന്ന്
ഒഴുകാത്ത ഒരായിരം നിളകളായ്
നിശ്ചലമായ നിള
ശ്രീജിത്ത് കൽപ്പുഴ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo