നിന്റെ കാലിനെയെപ്പൊഴും കെട്ടിപ്പിടിച്ചു മയങ്ങുന്ന പാദസരം
എപ്പോഴും നിൻ ശ്വാസത്തിൻ ചൂടേൽക്കുന്ന മൂക്കുത്തി
നിന്റെ കാതിനോട് കിന്നാരം പറഞ്ഞു തീരാത്ത കമ്മലുകൾ
നിൻ മിഴിയിൽ അലിഞ്ഞ് നിർവൃതി നേടുന്ന കൺമഷി
എപ്പോഴും നിന്നെ തഴുകി കൊണ്ടിരിക്കുന്ന മോതിരം
നിൻ ഹൃദയത്തോടു ചേർന്നു കിടക്കുന്ന മുത്തുമാല
നിന്റെ ദേഹമാസകലം ചുംബന വസന്തം തീർക്കുന്ന കാറ്റ്
നിന്റെ നുണക്കുഴിയിൽ വിരിയുന്ന നിലാവ്..
നിന്നിൽ നൃത്തമാടുന്ന മഴത്തുള്ളികൾ....
ശ്രീജിത്ത് കൽപ്പുഴ

