Slider

നന്ദിയുള്ളവരാകുക...

0


തൃശ്ശൂർ റൗണ്ട്
രാവിലെ ഏകദേശം എട്ടുമണി. ഞാൻ ഓഫിസിലേക്കുള്ള ബസ്സ് കാത്തു നിൽക്കുന്നു. താടിവളർത്തി പഴകിയ കാവി മുണ്ടും, അഴുക്കുപിടിച്ച ഷർട്ടുമിട്ട് ഒരാൾ എനിക്കു നേരെ നടന്നു വരുന്നു. അവിടെ ആ സമയത്ത് യാചകന്മാർ വളരെ കൂടുതലാണ്.
ഞാൻ പോക്കറ്റിലേക്ക് ചില്ലറ തപ്പാനായി കൈയിടുന്നതും അയാൾ എന്റെ മുഖത്തേക്കു നോക്കി..തീഷ്ണമായ കണ്ണുകൾ...
അതി മനോഹരമായ ഇംഗ്ലീഷിൽ എന്നോട് ' Good morning Gentleman'
ഞാൻ ശരിക്കും ഞെട്ടി, പ്രതികരിക്കുന്നതിന് മുൻപേ അയാൾ ഇംഗ്ലീഷിൽ തന്നെ തുടർന്നു പറഞ്ഞു. "എനിക്കിപ്പോൾ കാശല്ല ആവശ്യം, താങ്കൾ തരാൻ ഉദ്ദേശിക്കുന്ന പൈസ കൊണ്ട് എന്റെ ഇപ്പോഴത്തെ ആവശ്യം നിറവേറ്റപ്പെടുകയുമില്ല, എന്റെ ആവശ്യം പറയാൻ എന്നെ അനുവദിക്കണം, താങ്കൾക്കു കഴിയുമെങ്കിൽ നിറവേറ്റിത്തരണം" ( എല്ലാം ഷേക്സപിയറിനെ വെല്ലും ആംഗലേയ ഭാഷയിൽ )
അപ്പോഴെക്കും ഒരു വിധം ഞാൻ ഞെട്ടലിൽ നിന്ന് മാറി തിരിച്ച് ചോദിച്ചു. " what can I do for you "?
നിറഞ്ഞ കണ്ണുകളോടെ എന്നോട്
" എനിക്കു വിശക്കുന്നു, ഭക്ഷണം വേണം, മിനിഞ്ഞാന്നാണ് അവസാനം ഭക്ഷണം കഴിച്ചത്."
തിരിച്ച് ഞാൻ
" അപ്പൊ ജോലി? വീട്? കുടുംബം "
കൂടുതൽ ചോദിക്കുന്നതിൽ നിന്ന് അയാളുടെ നിറഞ്ഞ കണ്ണുകൾ എന്നെ തടഞ്ഞു.
അയാൾ കൈകൂപ്പി കൊണ്ട് വീണ്ടും പറഞ്ഞു
" എനിക്ക് വിശക്കുന്നു ''
ഞാൻ അയാളെ കൂട്ടി അടുത്തുള്ള ഹോട്ടലിൽ കയറി.
വെയിറ്റർ വന്നപ്പോൾ എന്നോടയാൾ
" ഞാൻ എന്ത് പറയണം" ?
" താങ്കൾക്ക് വയറുനിറയും വരെ എന്തും കഴിക്കാം"
ഭക്ഷണം എത്തി കഴിക്കുന്നതിനു മുൻപേ എന്നോട്
"താങ്കൾ കഴിക്കുന്നില്ലേ, ഞാൻ കഴിച്ചോട്ടെ "?
ഭക്ഷണം കഴിക്കുന്നതിനിടയിൽ പറഞ്ഞു
" എന്റെ വീട് ഇരിങ്ങാലക്കുടയാണ്. ഞാൻ മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ് ആയിരുന്നു. ജോലി രാജിവെയ്ച് നാട്ടിലായിരുന്നു കുറച്ചു കാലം. സ്വത്തും വീടുമെല്ലാം ഭാര്യയുടെ പേരിലായിപ്പോയി, അവഗണനയും പരിഹാസവും സഹിക്കാതായeപ്പാൾ ഞാൻ ഇട്ട വേഷത്തിൽ ഒന്നും എടുക്കാതെ വീടു വിട്ടിറങ്ങി.
ഇനി അങ്ങോട്ടില്ല!!
ഭക്ഷണം പെട്ടെന്ന് കഴിച്ച അയാൾ ഞാൻ ബിൽ കൊടുക്കുന്നതു വരെ പുറത്തു കാത്തു നിന്നു
ഞാൻ പറഞ്ഞു " ഇനിയും എനിക്ക് കഴിയുന്ന കാര്യങ്ങൾ ചെയ്യാൻ സന്നദ്ധനാണ്.. എന്തെങ്കിലും വേണ്ടതുണ്ടോ?"
അയാൾ " എനിക്കിപ്പോൾ ആവശ്യം ഭക്ഷണമായിരുന്നു.അതു താങ്കൾ തന്നു ഇനി ഒന്നിനും ഞാൻ താങ്കളെ ബുദ്ധിമുട്ടിക്കില്ല, എന്റെ വീട്ടുകാർ പോലും എനിക്ക് വേണ്ടി ചെയ്യാത്ത കാര്യമാണ് താങ്കൾ ചെയ്തത്, വളരെയധികം നന്ദി ... താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ "
കൈകൂപ്പി കണ്ണുനിറഞ്ഞ് കണ്ണുനിറയിച്ച് അയാൾ നടന്നു.
വേഷത്തിലല്ല പെരുമാറ്റത്തിലൂടെയാണ് ഒരാൾ മാന്യനാവുന്നതെന്ന പാഠം പഠിപ്പിച്ചു കൊണ്ട്.
ശ്രീജിത്ത് കൽപ്പുഴ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo