ഭീതി പെടുത്തുന്ന നിശബ്തദ വീശിയടിക്കുന്ന ചൂട് കാറ്റ് കൈകൾ പിന്നിലേക്ക് കൂട്ടി കെട്ടി അയാളെ ജന മധ്യത്തിലേക്ക് കൊണ്ട് വന്നു ന്യായാധിപൻ ഉറക്കെ വിളിച്ചു പറഞ്ഞു "ചാമി എന്ന ജോൺ 35 വയസ് കുറ്റകൃത്യം ഒറ്റക്ക് സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു നിയമ പരമായി വിധിച്ച ശിക്ഷ നടപ്പിലാക്കുന്നു " എല്ലാവരും ശ്വാസം അടക്കിപ്പിടിച്ചു നോക്കി നിന്നു പ്രതിയുടെ കണ്ണിൽ നിറഞ്ഞ ഭീതി... ന്യായാധിപൻ വീണ്ടും "പ്രതിക്ക് അവസാനമായി വല്ല ഇളവും നൽകാൻ മാതാവ് തയ്യാറുണ്ടോ" അപ്പോഴണ് എല്ലാവരും അവരെ ശ്രദ്ദിച്ചത് വാർദ്ധക്യത്തിന്റെ അവശതയിലും കണ്ണിൽ തന്റെ പൊന്നോമനയെ പിച്ചിചീന്തിയവനോടുള്ള പകയുമായ് ഒരമ്മ "ഇല്ലാ ഈ നാരദാമന് മാപ്പില്ല അവനെ ശിക്ഷിക്കുക തന്നെ വേണം" അവർ പതറാതെ ഉറക്കെ വീളിച്ചു പറഞ്ഞു അവിടെ കൂടിയവരൊക്കെ അത് ഏറ്റു പറഞ്ഞു ആരാച്ചാർ പ്രതിയുടെ മുഖത്തേക്ക് കറുത്ത തുണിയിട്ടു മൂടി അവസാനമായി പ്രതി ആ അമ്മയുടെ മുഖത്തെക്ക് നോക്കി അയാളുടെ കണ്ണുകൾ ദയക്ക് വേണ്ടി യാചിക്കുകയായിരുന്നു അപ്പോൾ... അവന്റെ മുന്നിൽ ജീവന് വേണ്ടി കേണ തന്റെ മകളുടെ മുഖം മാത്രമായിരുന്നു അപ്പോൾ ആ അമ്മയുടെ മനസ്സിൽ ആരാച്ചാർ ഉറയിൽ നിന്നും വാൾ ഊരിയെടുത്തു സൂര്യ പ്രകാശത്തിൽ തിളങ്ങിയ വാൾ ശക്തിയായി ഉയർന്നു താഴ്ന്നത് മാത്രമേ എല്ലാവരും കണ്ടോള്ളൂ രക്‌തം ശക്തിയായി ചീറ്റി അയാളുടെ തലയും ഉടലും വേറിട്ടു എല്ലാവരും നോക്കിനിൽക്കെ ആ സ്ത്രീ ഓടിവന്നു ആരാച്ചാരുടെ കയ്യിൽ നിന്നും വാൾ പടിച്ചു വാങ്ങി വേറിട്ട തലയിൽ ആഞ്ഞാഞ്ഞു വെട്ടി കാലങ്ങളായി മനസ്സിൽ കൊണ്ടു നടന്ന കനൽ ആളി കത്തി....
0 0 0 0 0 0 0 0 0 0 0 0 0
അമ്മേ... നേർത്ത ശബ്ദത്തിൽ മകൻ വിളിക്കുന്നത് കേൾക്കുന്നുണ്ടെങ്കിലും കണ്ണ് തുറക്കാൻ അവർക്കാവുന്നില്ല എങ്കിലും എല്ലാം കേൾക്കാമായിരുന്നു
"പ്രതേകിച്ചെന്തെങ്കിലും ടെൻഷൻ ഉണ്ടായോ" " ഇല്ല ഡോക്ടർ പ്രത്യകിച്ചു... കാര്യങ്ങൾ ഡോക്ടർക്ക് അറിയാല്ലോ രാവിലെ പത്രം വായിച്ചു ഇരിക്കുന്നത് കണ്ടിരുന്നു കുറച്ചു കഴിഞ്ഞു വന്നു കിടന്നു.. " മകൻ പറഞ്ഞു. "രക്തസമ്മർദ്ദം പെട്ടന്ന് കൂടിയതാ പേടിക്കണ്ട ട്രിപ്പ് കഴിഞ്ഞാൽ പോവാം" ഡോക്ടറുടെ മറുപടി കേട്ട ആശ്വാസത്തിൽ മകൻ അപ്പോഴും മയക്കത്തിൽ കിടക്കുന്ന അമ്മ കയ്യിൽ മുറുകെ പിടിച്ച പത്ര കടലാസ്സ് എടുത്തു മാറ്റി...അപ്പോഴും അതിലെ അക്ഷരങ്ങൾ പറയുന്നുണ്ടായിരുന്നു കൊല്ലപ്പെട്ട വ്യക്തിയുടെ പിതാവ് മാപ്പ് കൊടുക്കാത്തത് കൊണ്ട് സ്വന്തം മകന്റെ വധ ശിക്ഷ നടപ്പിലാക്കിയ ഒരു രാജാവിന്റെ കഥ

by: ameer

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക