ഈ മണൽക്കാട്ടിലെ
തീച്ചൂടിൽ പെട്ടു ഞാൻ
ഇന്നും തളർന്ന് പോയി
തീച്ചൂടിൽ പെട്ടു ഞാൻ
ഇന്നും തളർന്ന് പോയി
മണൽ വാരി വിതറിയാ-
കാറ്റിൻ കുസൃതികൾ,
മണ്ണുതിന്നു വിശപ്പാറ്റിയാ-
പകലിലെൻ
കണ്ണുമൂടിക്കറങ്ങിച്ചിരിക്കുന്നു.
കാറ്റിൻ കുസൃതികൾ,
മണ്ണുതിന്നു വിശപ്പാറ്റിയാ-
പകലിലെൻ
കണ്ണുമൂടിക്കറങ്ങിച്ചിരിക്കുന്നു.
ഈറൻ മുടിത്തുമ്പിൽ
തുളസിക്കതിർ ചൂടി
ഈ നേരമോർമ്മയിൽ
നീയെത്തിടുന്നു സഖീ
തുളസിക്കതിർ ചൂടി
ഈ നേരമോർമ്മയിൽ
നീയെത്തിടുന്നു സഖീ
ഓർമ്മകളെന്നെയീ
അകലങ്ങളെ ചൂണ്ടി
നിറയ്ക്കുന്നു കൺകൾ
അകലങ്ങളെ ചൂണ്ടി
നിറയ്ക്കുന്നു കൺകൾ
ചുവരിലെക്കലണ്ടറിൽ
പിന്നിട്ട മാസങ്ങളെണ്ണി -
ക്കൊതിയ്ക്കുമ്പോൾ -
പിന്നിട്ട മാസങ്ങളെണ്ണി -
ക്കൊതിയ്ക്കുമ്പോൾ -
പിന്നെയും മുന്നിലക്കങ്ങളെന്നിലൊരു
നെടുവീർപ്പിലൊതുങ്ങി
നെടുവീർപ്പിലൊതുങ്ങി
പുത്തൻ പ്രതീക്ഷ തൻ
കുളിര് ചുമന്നെത്ര സ്വപ്നാടകർ
വന്നിറങ്ങുന്നിന്നുമിനിയും
കുളിര് ചുമന്നെത്ര സ്വപ്നാടകർ
വന്നിറങ്ങുന്നിന്നുമിനിയും
ഗോപകുമാർ കൈമൾ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക