ഞാൻ
പഴയ തറവാടു വീട്
പൊളിച്ച്
ഒരു
കോൺക്രീറ്റു വീട്
പണിതപ്പോൾ
അവരെല്ലാവരും
കോൺക്രീറ്റു വീടു
പണിതു.
പഴയ തറവാടു വീട്
പൊളിച്ച്
ഒരു
കോൺക്രീറ്റു വീട്
പണിതപ്പോൾ
അവരെല്ലാവരും
കോൺക്രീറ്റു വീടു
പണിതു.
ഞാൻ
നിലം തേച്ച
കവി കുത്തിപ്പൊളിച്ച്
ടൈൽ പതിച്ചു
അപ്പോൾ
അവരും
അങ്ങനെ ചെയ്തു.
നിലം തേച്ച
കവി കുത്തിപ്പൊളിച്ച്
ടൈൽ പതിച്ചു
അപ്പോൾ
അവരും
അങ്ങനെ ചെയ്തു.
ഞാൻ
ടൈലും
കുത്തിപ്പൊളിച്ചെറിഞ്ഞ്
മാർബിൾപാകി
അവരും.....
ടൈലും
കുത്തിപ്പൊളിച്ചെറിഞ്ഞ്
മാർബിൾപാകി
അവരും.....
ഞാൻ
ചെറിയ കുടുംബത്തിന്
ആവശ്യമില്ലാതിരുന്നിട്ടും
വീടിനു മുകളിൽ
ഒരു നില കൂടി
പണിതു.
ഇപ്പോൾ
അവരും
അതു ചെയ്യാൻ
മത്സരിക്കുന്നു.
ചെറിയ കുടുംബത്തിന്
ആവശ്യമില്ലാതിരുന്നിട്ടും
വീടിനു മുകളിൽ
ഒരു നില കൂടി
പണിതു.
ഇപ്പോൾ
അവരും
അതു ചെയ്യാൻ
മത്സരിക്കുന്നു.
ഞാൻ
ഈ വീടും
പൊളിച്ചെറിഞ്ഞ്
ഒരു മൂന്നു നില
പടുകൂറ്റൻ
ബംഗ്ലാവു പണിയും
അപ്പോൾ
അവർ.....?
"""""""""""""""""
ഷാനവാസ്.എൻ, കൊളത്തൂർ
ഈ വീടും
പൊളിച്ചെറിഞ്ഞ്
ഒരു മൂന്നു നില
പടുകൂറ്റൻ
ബംഗ്ലാവു പണിയും
അപ്പോൾ
അവർ.....?
"""""""""""""""""
ഷാനവാസ്.എൻ, കൊളത്തൂർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക