Slider

വല്യുമ്മ

0

വല്യുമ്മാന്റൊപ്പം ടീവി കാണാൻ ഇരുന്നാലുണ്ടാവുന്ന പൊല്ലാപ്പ് ചില്ലറയൊന്നുമല്ല..
ടീവിയിൽ വന്നുപോവുന്ന പലരെയും പറ്റി ആധികാരികമായി വിലയിരുത്തി അഭിപ്രായം പറയുന്നതു കേട്ടാൽ വാപൊളിച്ചു നിന്നു പോവും..
മിനിയാന്നേതോ സിനിമയിൽ മോഹൻലാൽ നിസ്കരിക്കുന്ന സീനുണ്ടാർന്നു ..
അതുകണ്ടപ്പൊ
എന്നോടുപറയാ ..'കണ്ടുപടിക്കെടാ ബലാലെ' ന്നു..
അതും കേട്ടോണ്ട് കേറിവന്ന ഉമ്മ കരുതിയതു എന്നോടു സിനിമ കണ്ടുപഠിക്കെടാന്നാ വല്യുമ്മ പറയുന്നതെന്നാ..
അതൊടെ വഴക്കു അവരു തമ്മിലായി.
ഇന്നലത്തെ താരം മനോരമ ചാനലിലെ 'മിനിറ്റ് റ്റു വിൻ ഇറ്റ്' പരിപാടിയിൽ പങ്കെടുക്കാൻ വന്ന അമൽ ജോസഫായിരുന്നു..
ഒരൊ ഗെയിമും പൂർത്തിയാക്കാൻ അവനോടിപ്പായുമ്പോ ഇവിടൊരാൾ ടീവിക്ക് മുന്നിൽ പ്രാർത്ഥനയിലായിരുന്നു..
ആരാന്നൂഹിക്കാലോ..
അങ്ങനെ അവൻ കളിച്ചു കളിച്ചു മൂന്നുലക്ഷം നേടിയപ്പോ ഉമ്മൂമ്മാന്റെ സന്തൊഷം ഒന്നു കാണേണ്ടതായിരുന്നു..
ഒടുവിൽ അമൽ അടുത്ത ഗെയിം കളിക്കാനെത്തി..
'ഇമ്മിണി വല്യ ബോൾട്ട്' എന്നുപേരുള്ള ആ ഗെയിമിൽ ഈർക്കിലി പോലുളള കുഞ്ഞു വടിയിൽ കോർത്ത പത്തു ബോൾട്ടുകൾ വലത്തേ കയ്യിലെടുത്തു ഇടത്തെ കയ്യിലെ പലകയിൽ ഒന്നിനു മേലേ ഒന്നായി അടുക്കി വെക്കണം..
ഒരുമിനുട് സമയമുണ്ട്..
മൂന്നു ലൈഫും ബാക്കിയുണ്ട്..
അങ്ങനെ ഗെയിം
ആരംഭിച്ചു..
വല്യുമ്മ ശ്വാസം
പിടിച്ചു നിപ്പാണ്..
ആരെയും മിണ്ടാൻ പോലും സമ്മതിക്കുന്നില്ല..
അവന്റെ ശ്രദ്ധതെറ്റും
പോലും..
ഉമ്മ അതൊന്നും ശ്രദ്ധിക്കാതെ അടുക്കളയിൽ തകൃതിയായ പാചകത്തിലും..
അമൽ ശ്രദ്ധാപൂർവ്വം ബോൾട്ടുകൾ അടുക്കി വെച്ചു എകദേശം എട്ടെണ്ണമായപ്പോഴേക്കും ഉമ്മ അപ്പുറത്തൂന്ന് മിക്സി ഓൺ ചെയ്തു..
അതെ സെക്കന്റിലാണ് അമൽ അടുക്കിവെച്ച ബോൾട്ടുകൾ താഴെവീണതും..
പിന്നീടുണ്ടായ പൂരം
പറയണ്ടല്ലോ..
ഉമ്മയുൾപ്പെടെ ഞങ്ങളെല്ലാവരും പൊട്ടിച്ചിരിക്കുമ്പോഴും വല്യുമ്മ ദേഷ്യം കൊണ്ടു വിറക്കുകയായിരുന്നു.

By: rayan sami
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo