Slider

അത്തം പിറന്നാൽ

1

അത്തം പിറന്നാൽ പത്തുദിന 
മതൊരുത്സവമാണാണ്ടുതോറും
ഓർക്കുന്നു ഞാനുമൂഞ്ഞാലിലാടി
കളിക്കുന്നൊരെന്നോണക്കാലം
പൂക്കൊട്ട തൂക്കി തൊടിയിലും പാടത്തും 
പൂ തേടി നടന്നൊരാ കാലം
ചാണം മെഴുകിയൊരുക്കിയ മുറ്റത്ത്
ചന്തത്തിൽ പൂക്കളമിട്ടൊരെൻ ഓണം
ആണ്ടിലൊരു വട്ടം കിട്ടുന്ന ഷർട്ടിൻ
കോടി മണക്കുമെൻ ഓണം
പഴനുറുക്കുപ്പേരി പപ്പടമെന്നിവ
പ്രാതലായുള്ളൊരെൻ ഓണം
കളിമണ്ണുരുട്ടി കുഴച്ചുമറിച്ചോണത്തപ്പനെ
ഉണ്ടാക്കി പൂജിച്ചൊരാകാലം
കളികൂട്ടുകാരുമായിട്ടാർത്തുവിളിച്ച്
കവിടി കളിച്ചൊരാ കാലം
നാക്കിലയിട്ട് സ്വാദൂറും
സദ്യയാവോളമുണ്ടൊരാ കാലം
ഓണമവധി തീരeല്ലയെന്ന്
മുട്ടിപ്പായ് പ്രാർത്ഥിച്ച കാലം
ഓർക്കുമ്പോളിപ്പോഴും
ഓണത്തിനോർമ്മകൾ
തീർക്കുന്നെൻ മുറ്റത്ത്
വാടാത്ത പൂക്കളക്കാലം
ഓണക്കാലം
ശ്രീജിത്ത് കൽപ്പുഴ
1
( Hide )
  1. ഓണസ്മ്യതികൾ കാത്തുസൂക്ഷിയ്ക്കുന്നതിനും
    പകർന്നു തന്നതിനും നന്ദി.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo