കൗരവരുടെയും പിതാമഹനായ ഭീഷ്മരുടെയും സഹായികളായ മഹാരഥൻമാരുടെയും ശവപറമ്പായ കുരുക്ഷേത്രം.
ജന്മം കൊണ്ടും ജീവിതം കൊണ്ടും എനിക്ക് (തനിക്ക്) സമനായ സൂത പുത്രനെ , ഭഗവാൻ എന്നു ഊറ്റം കൊണ്ട ശ്രീകൃഷ്ണൻ പോലും ഭയന്നിരുന്നു.ദിവ്യ പ്രഭയാർന്ന സുദർശന ചക്രത്തിനു പോലും പോറൽ ഏൽപ്പിക്കാൻ കഴിയാത്ത സഹസ്ര സൂര്യശോഭയാർന്ന കവച കുണ്ഡലം കർണ്ണന് സ്വന്തം. വിധി നിയോഗത്താൽ ലഭിച്ച അതിരഥന്റെയും രാധയുടെയും പ്രിയപുത്രൻ, ആയോധന കളരിയിൽ പാണ്ഡവരുടെയും കൃപാചാര്യരുടെയും ചോദ്യശരങ്ങൾക്കു മുൻപിൽ ശോഭകെട്ടു തല കുനിക്കേണ്ടി വന്നവൻ , ആത്മാഭിമാനത്തിനു ക്ഷതമേറ്റു തളർന്നിരുന്ന തനിക്ക് രാജപദവി നൽകി ക്ഷത്രിയ സമാനനാക്കിയ ദുര്യോധനോടുള്ള സൗഹൃദത്തിന് പുതിയ അർത്‌ഥ തലങ്ങൾ കണ്ടെത്തിയവൻ ,അപമാനഭാരവും ആത്മനിന്ദയും വേട്ടയാടിയ വേളയിൽ അസ്ത്ര വിദ്യയുടെ പുതിയ മാനങ്ങൾ തേടി ശിവ ശിഷ്യ സന്നിധിയിൽ എത്തിചേർന്ന കർണ്ണൻ.
അനശ്വരമായ ഗുരുഭക്തിയാൽ തുടയിൽ തുളച്ചു കയറിയ ഭ്രമരത്തെ വകവയ്ക്കാതെ തന്റെ മടിയിൽ മയങ്ങുന്ന ഗുരുവിന് നിദ്രാഭംഗം വരാതിരിക്കാൻ അചഞ്ചലനായി ഇരുന്നവൻ സഹനത്തിന്റെ പര്യായമായ യശ്വസിയായ കർണ്ണൻ.ഒടുവിൽ സൂത പുത്രനായതിന്റെ പേരിൽ ഭാർഗവ ശാപഗ്രസ്തനായി. താൻ കുന്തീപുത്രനെന്നു അറിയിച്ചു കൊണ്ട് കൃഷ്ണൻ നൽകിയ പ്രലോഭനങ്ങളിൽ അടിപതറാതെ നിലകൊണ്ടവൻ അമാനുഷികനായ അർക്കപുത്രൻ.
പുത്ര ഭയത്താൽ തന്നെ സമീപിച്ച മാതാവിന് യുദ്ധശേഷവും അമ്മയ്ക്ക് അഞ്ചു പുത്രന്മാർ ഉണ്ടാകുമെന്ന വാക്ക് വരമായി നൽകി കാരുണ്യവാനായ കർണ്ണൻ.ഉററ തോഴനായ ദുര്യോധനനു വേണ്ടി കുരുക്ഷേത്രഭൂമിയിൽ കുരുവംശത്തിനായി നാശം വിതച്ചു അടരാടിയവൻ പ്രതിഭാധനനായ കർണ്ണൻ.
അപ്രതിമാഭ്യാസിയായ സൂത പുത്രൻ ദാനമായി നൽകിയ ജീവനാണ് ഇന്നു അർജുനന്റെത്. താൻ രാധേയനല്ല കൗന്തേയനാണെന്നറിഞ്ഞിട്ടും, അനുജനെ അറിഞ്ഞു വീഴ്ത്താനുള്ള മനോവിഷമത്താൽ അജയ്യതയെ മാറ്റി നിർത്തി അപ്രകൃഷ്ടനായ അർജുനനാൽ മരണത്തിലേക്ക് തേരു തെളിച്ചവൻ അജയ്യനായ കർണ്ണൻ.സൂത പുത്രന്റെ നാശത്തിനായ് ധർമ്മലോപം ചെയ്തവൻ കൃഷ്ണൻ. അഹങ്കാരികളും മടയൻമാരുമായ പാണ്ഡവർക്ക് കൗരവപക്ഷത്തെ എയ്തു വീഴ്ത്താൻ ചതിയുടെ ഗീത ഓതിയ കൃഷ്ണൻ ഒരുപക്ഷേ ചിന്തിച്ചത് കർണ്ണൻ എന്ന ആദർശധീരൻ തന്നിലും ഉപരിയായി വളരരുത് എന്ന ഗൂഢലക്ഷ്യത്താൽ തന്നെയല്ലേ? തലമുറകളായി ഭൂലോകവാസികൾ അവതാര തേരാളിയായ തന്നെമാത്രം പൂജചെയ്യണം എന്നു കരുതിയിട്ടോ ...
അതിനായി സ്വർഗ്ഗാധിപതിയായ ഇന്ദ്രനെ കൂട്ടുപിടിച്ചു ചതിയിലൂടെ കർണ്ണ ജീവരക്ഷാർത്ഥമായ സൂര്യ നിർമ്മിതമായ കവച കുണ്ഡലങ്ങൾ ദാനമായി വാങ്ങിയപ്പോൾ തോറ്റു പോയത് കൃഷ്ണൻ എന്ന അവതാരമൂർത്തി തന്നെയല്ലേ...? അജയ്യതയുടെയും ആദർശത്തിന്റെയും മൂർത്തീഭാവമായ യശശരീരനായ കർണ്ണ തേജസ്സ് ലോകമുള്ളിടത്തോളം മായാതെ നിലകൊള്ളുക തന്നെ ചെയ്യും....
By:
കർണന്റെ പര്യായപദങ്ങളായി മാത്രമേ എഴുത്തിനെ വിശേഷിപ്പിയ്ക്കാനാവുന്നുള്ളു.
ReplyDeleteധിഷണ ഉൾക്കൊണ്ടില്ലെന്നു വേണം, പറയാൻ.
അഞ്ചും ഒന്നും ആറ് ഗ്രാമങ്ങൾ മാത്രം പാണ്ഡവർക്കു നൽകിയാൽ മതി,
നാളെ വരാനിരിയ്ക്കുന്ന ഭവിഷ്യത്തുക്കൾ ഒഴിവാക്കാമെന്ന് ദൂതനായി ചെന്ന ക്യഷ്ണൻ പറയുന്നുണ്ട്. പകരം, നീതിനിഷേധമായി, ദൂതനെ തന്നെ ബന്ധിയ്ക്കാനും ഹനിയ്ക്കാനുമായിരുന്നു, ശ്രമം.
പുത്രവിയോഗത്താൽ ശപിച്ച ഗാന്ധാരിയോട്;
അമ്മേ, പാതിവ്യതയാണെന്നു തെളിയിയ്ക്കാൻ കണ്ണുമൂടിക്കെട്ടി കഴിയണമെന്ന് ഒരിടത്തും നിങ്ങൾക്കു കാണാനോ വായിയ്ക്കാനോ കഴിയില്ല. കണ്ണു കാണാത്ത ഭർത്താവാണെന്നറിഞ്ഞ് കണ്ണു തുറന്നു നിങ്ങൾ ജീവിച്ചിരുന്നെങ്കിൽ, രാജ്യക്ഷയവും നൂറ്റൊന്നു മക്കളുടെ ദുര്യോഗം നിങ്ങൾക്കു തടയുവാനാകുമായിരുന്നു...!
(ക്യഷ്ണന്റെ വാക്കുകൾ, ജീവിച്ചിരിയ്ക്കുന്ന എല്ലാ ഭാര്യമാർക്കും കൂടിയുള്ളതാണെന്നറിയുമ്പോഴാണ്, ക്യഷ്ണന്റെ മഹത്വം ലോകം തിരിച്ചറിയുന്നത്!!)
ഓരോ കഥാപാത്രങ്ങളും ഓരോ മഹാകാവ്യങ്ങളാണെന്ന് തിരിച്ചറിയുമ്പോഴാണ്, മഹാഭാരതം കഥയാകുന്നത്!
കർണൻ ഇവിടെ ഒരു നിയോഗമാണ്, എടുത്തുമാറ്റിയാലും നോവറിയിയ്ക്കുന്ന ഹ്യദയത്തിനേറ്റ മുള്ള് !!
യുദ്ധം പ്രഖ്യാപിച്ചപ്പോൾ കർണൻ തന്റെ അവസാന വിൽപ്പത്രത്തിൽ ഒപ്പിടണമായിരുന്നു. കാരണം, പരശുരാമന്റെ ആശ്രമത്തിലെ അദ്ദേഹത്തിന്റെ (തെറ്റായ) സാഹസികത മുതൽ അദ്ദേഹത്തിന്റെ മരണം ഒരു അനുരൂപമാണ്.
ReplyDeleteഅധികാരത്തിൽ എതിരാളിയായ ഒരാളുടെ കയ്യിൽ നിന്ന് ശിരഛേദം ചെയ്യപ്പെടാൻ കർണ്ണൻ ശപിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ, ഒരു സമ്പൂർണ്ണ യുദ്ധത്തിൽ, ശക്തരായ എതിരാളികൾ ഉണ്ടെങ്കിൽ കർണ്ണൻ അവന്റെ ശാപത്താൽ മരിക്കും.
ആവശ്യമുള്ളപ്പോൾ ബ്രഹ്മാസ്ത്രത്തെക്കുറിച്ചുള്ള തന്റെ അറിവ് മറക്കാൻ കർണ്ണൻ ശപിക്കപ്പെട്ടിരിക്കുന്നു. യുദ്ധത്തിൽ കർണ്ണൻ മേൽക്കൈ നേടുമ്പോൾ, ബ്രഹ്മാസ്ത്രത്തിന് ഒരു ദ്രുത അസ്ത്രത്തിൽ എതിരാളിയെ കൊല്ലാൻ കഴിയുമ്പോൾ അത് ആവശ്യമാണ്. അല്ലെങ്കിൽ കർണ്ണനെ രക്ഷിക്കാൻ കഴിയുന്ന ഒരേയൊരു പ്രതിരോധമാണിത് (അതിന് ഒരു സാധ്യതയുമില്ല). അതിനാൽ, അടിസ്ഥാനപരമായി, തുല്യനായ ഒരു യോദ്ധാവിനെ ബ്രഹ്മാസ്ത്രം ഉപയോഗിച്ച് കൊല്ലാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
കവചവും കുണ്ഡലവും ഉണ്ടായിരുന്നെങ്കിൽ കർണ്ണന് ശക്തി അസ്ത്രം ഉണ്ടാകില്ല.
അതിനാൽ, കർണ്ണൻ 17-ാം ദിവസത്തിൽ എത്തുന്നതിനു പകരം ഘഡോത്കച്ചയാൽ ശിരഛേദം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. 14-ാം ദിവസം അവസാനിക്കുമ്പോഴേക്കും കർണ്ണൻ മരിക്കും. ഒന്നുകിൽ ഘഡോത്കച അല്ലെങ്കിൽ അർജ്ജുനൻ (കർണ്ണന് ശക്തി അസ്ത്രം ഇല്ലാതിരുന്നതിനാൽ, കൃഷ്ണൻ കർണ്ണനെ ഒഴിവാക്കാൻ ഒരു കാരണവുമില്ല).
എന്നാൽ കവചം ദിവ്യ അമൃത് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്നതിനാൽ, കർണ്ണൻ ശിരഛേദം ചെയ്ത ശേഷം മരിക്കാനിടയില്ല. രാഹു-കേതു കഥ പോലെ. എന്നാൽ അവൻ പൂർണ്ണമായും വികലാംഗനായിരിക്കും, എന്തായാലും മരിച്ചതുപോലെ തന്നെ. സോപാധികമായ അനശ്വരനായ (ഭീഷ്മരിൽ) വികലാംഗനും സോപാധികമായ അജയ്യനും (ദ്രോണനിൽ) പരാജയപ്പെടുന്നതും നാം കണ്ടു.
കർണ്ണന്റെ കവചും കുണ്ഡലവും കർണ്ണന്റെ ശാപം നിമിത്തം ഒരു നേട്ടത്തിനുപകരം ഒരുപാട് കഷ്ടപ്പാടുകൾ മാത്രമേ ഉണ്ടാക്കൂ.