വിട തരിക; ഇനിയെന്തു പറയുമെന്നർത്ഥമില്ലാ-
മൊഴികള്‍ക്ക് വിട തരിക...
വിട തരിക;ഇനിയെന്നു കാണുമെന്നറിയാത്ത-
മിഴികൾക്ക് വിട തരിക...
വിട തരിക;ഇനിയുമാ ചുംബനമേറ്റു വാങ്ങാത്തോരീ-
അധരങ്ങള്‍ക്കിന്നു നീ വിട തരിക..
വിട തരിക;ഇനിയൊന്നു ചേരാനാവാത്ത-
ഉടലിന്നും വിട തരിക..
വിട തരിക;ഇനിയൊരു സ്സ്വപ്നവും പൂക്കാത്തൊരീ -
ഹൃദയത്തിനോടും വിട തരിക...
വിട തരിക; ഇന്ന് നീ കൂടെയില്ലാത്ത-
വ്യർത്ഥമാം ജീവനും വിട തരിക. .
വിടയോതി പിരിയുന്നൊരീ വേളയില്‍-
ഒടുവിലെൻ മാനസം തിരികെ തരിക...
അതിനുള്ളിൽ നീ തന്ന സ്നേഹമുണ്ട്..
ഒടുവിലായ് നീ തന്ന മുറിവുമുണ്ട്..
രണ്ടുമിന്നെന്നോട് കൂടേ വേണം..
വിട പറഞ്ഞകലുമ്പോൾ തിരികെ വേണം. ."
By
Ramseen Daniff
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക