മലമ്പുഴ എെ ടി എെ യില്‍നിന്നും ഇലക്ട്രോണിക്സ് പഠനം കഴിഞ്ഞ് ഇറങ്ങിയ സമയം. ഞാനും എന്‍റെ മൂന്ന് ചെങ്ങായിമാരും കൂടി ഒരു സര്‍വീസ് സെന്‍റര്‍ തുടങ്ങാന്‍ തീരുമാനിച്ചു. 'അയ്യപ്പന്‍' എന്ന നാട്ടുകാരന്‍റെ സഹായത്തോടെ തുടങ്ങുകയും ചൈതു. അത്യാവശ്യം വേണ്ട ടൂള്‍സൊക്കെ കൈവശം ഉണ്ടായിരുന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി. ഒരു പൊളിഞ്ഞ ടിവി അയ്യപ്പന്‍ സംഭാവനയും നല്കിയപ്പോള്‍ കടയ്ക്ക് ഒരു ലുക്കൊക്കെ വന്നു.
നാല് ദിവസം ഒരനക്കവുമില്ല....
അഞ്ചാം നാള്‍ അതാ വരുന്നു ഒരു കാരണവര്.... തലയില്‍ ഒരു പ്ലാസ്റ്റിക്ക് ചാക്കും ചുമന്ന് കൊണ്ട്.
മലഞ്ചരക്ക് കടയാണെന്ന ധാരണയിലുള്ള വരവാണോ? -ഞങ്ങള്‍ ശങ്കിച്ചു. അയ്യപ്പന്‍ തന്ന പൊട്ട ടിവി കാഴ്ച്ചപുറത്തേക്ക് നീക്കി വച്ചു.
തെറ്റിയത് ഞങ്ങള്‍ക്കാണ്. അയാള്‍ ചാക്കില്‍ നിന്നും രണ്ട് വലിയ റേഡിയോകള്‍(transistor radio) പുറത്തെടുത്തു.
"പാടാത്ത രണ്ടും ചേര്‍ത്ത് പാടുന്ന ഒന്ന് ഉണ്ടാക്കിത്തരണം"
ഇതാണ് അയാളുടെ ആവശ്യം....!
ഞങ്ങള്‍ നാലു പേരും മാറി മാറി കളിച്ചു. സമവാക്ക്യങ്ങള്‍ പലതും പൊളിച്ചെഴുതി നോക്കി. ഒരു രക്ഷയുമില്ല...... റേഡിയോ പാടിയില്ല.
മാത്രമല്ല ഉണ്ടായിരുന്ന രൂപവും മാറി.
ഒന്ന്.....രണ്ട്.....മൂന്ന്.........അവധികള്‍ മൂന്ന് കഴിഞ്ഞു. നാലാമത്തെയും അവസാനത്തേയും അവധി നാളെയാണ്..... എന്തുചെയ്യും???
മുന്നൂറ്റി ഇരുപത് രൂപയ്ക്ക് വാങ്ങിയ പുത്തന്‍ റേഡിയോയിലെ പാട്ട് കേട്ടുകൊണ്ട് അയാള്‍ സിദ്ധാന്തിച്ചു.
"നിങ്ങളാണ് മക്കളെ മെക്കാനിക്ക്, ആ കോലത്തിലുള്ള സാദനല്ലേ... ഈ കോലത്തിലാക്കിയത്"
അയാള്‍ സന്തോഷത്തോടെ യാത്രയായി. ഈടാക്കിയ എഴുപത്തഞ്ച് രൂപ സര്‍വീസ് ചാര്‍ജ്ജ് നാലായി വീതിക്കണം. ആതായിരുന്നു ഞങ്ങടെ ടെന്‍ഷന്‍.കാരണം ജീവിതത്തിലെ ആദ്യത്തെ കൂലിയാണ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക