Slider

അതാണ് ജീവിതം

0

വീടിന്റെ ഗേയ്റ്റിനു വലിയ പൊക്കമില്ല
ഗേയ്റ്റു കൊളുത്തിട്ടിട്ടേയുള്ളു
ആർക്കും തുറക്കാനാവും 
കള്ളന്മാരെ സൂക്ഷിക്കണം"
വൃദ്ധൻ പറഞ്ഞു.
"ഗേയ്റ്റു മാന്യന്മാർക്കുവേണ്ടി ഉണ്ടാക്കിയതാണ്
മാന്യതയുള്ളവർ അനുവാദത്തോടെ മാത്രമേ
ഗേയ്റ്റു തുറക്കുകയുള്ളു.
വലിയ ഗേയ്റ്റു പണിതു അവരെ ബുദ്ധിമുട്ടിക്കണോ?
സ്നേഹമുള്ളവർക്ക് ഇപ്പോൾ വേണമെങ്കിലും
ഗേയ്റ്റു തുറന്നു അകത്തു വരാം.
അതു അവരുടെ അവകാശമാണ്."
മകൻ പറഞ്ഞു .
"കള്ളന്മാർ വന്നാൽ എന്തു ചെയ്യും?"
വൃദ്ധൻ ഭയന്നു.
"കള്ളനെ ചെറുക്കാൻ ഒരു ഗേയ്റ്റിനും
ഇതുവരെ കഴിഞ്ഞിട്ടില്ല.
വലിയ മതിലും
വലിയ ഗേയ്റ്റുമുള്ള കൊട്ടാരങ്ങളിൽ
കള്ളന്മാർ കടന്നിട്ടില്ലേ?
കള്ളൻ വന്നാൽ ചെറുത്തു തോൽപ്പിക്കുക,
അല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ല.
ഒന്നുകിൽ കള്ളൻ
അല്ലെങ്കിൽ നമ്മൾ
രണ്ടിലൊരാൾ തോൽക്കുവോളം പൊരുത്തണം.
മരണം വരെയും പൊരുതുക
സത്യത്തെ കാക്കുവാൻ വേണ്ടി
സ്നേഹത്തെ കാക്കുവാൻ വേണ്ടി.
അതാണ് ജീവിതം."
മകൻ പറഞ്ഞു നിർത്തി.

By: Sirajsarangapani
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo