Slider

പുതുമ

1


പുതുമയുടെ വർണ്ണങ്ങളിൽ നിന്നും..പഴമയുടെ വരകളിലേക്ക് അയാൾ വാതിൽ തുറന്നു. .
ഹൃദയത്തിന്റെ വളപ്പൊട്ടുകളിൽ നിന്നും വായിലേയ്ക്കുള്ള വഴികളടയവേ..
അന്വേഷണങ്ങളുടെ മാറ്റൊലികൾ നിലയ്ക്കവേ..
ഇനിയും എന്തൊക്കെയോ ബാക്കി നിൽക്കവേ..
തുറന്നിട്ട വാതിലിലൂടെ അയാൾ പഴമയിലേക്ക് എത്തിനോക്കി..
പ്രാചീനതയുടെ വേരുകളിൽ..
ക്ലാവു പിടിച്ച ആകാശങ്ങളിൽ.
ഓലമേഞ്ഞ മനസ്സിലെ നോവുകളിൽ..
പഴയൊരു പുതിയ കഥ തേടി അലയവേ..
അതാ..പടിവാതിലിൽ പഴയ ജോഡികൾ..
മണ്ണാങ്കട്ടയും ,കരിയിലയും...കാറ്റിനേയും ,മഴയേയും ,ശാസ്ത്രത്തേയും തോൽപ്പിച്ചു പാടി പഴകിയ കഥ പിന്നേയും പറഞ്ഞ് ചിരിക്കുന്നു. ..


....പ്രേം ..
1
( Hide )
  1. കണ്ണാരം പൊത്തി കളിയ്ക്കുന്നു, ഓർമ്മകൾ !

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo