മൂന്നുമാസമായ് കുട്ടേട്ടൻ പണിക്കു പോയിട്ട്.
മാർക്കറ്റിലെ ചുമട്ടു തൊഴിലാളിയായിരുന്നു.
ചരക്കുലോറിയിൽ നിന്നും വഴുതിയ ശർക്കര ചാക്കിനിടയിൽ കുട്ടേട്ടനും പെട്ടു പോയി.
ഒരു മാസത്തെ ആശുപത്രി വാസം കഴിഞ്ഞ് പരസഹായമില്ലാതെ നടക്കാൻ തുടങ്ങിയെങ്കിലും ചുമടെടുക്കാനുള്ള ശാരീരിക ശേഷി നഷ്ടപ്പെട്ടു.

കുട്ടേട്ടന് രണ്ട് കുട്ടികളാണ്.
നാലു വയസ്സുകാരൻ കണ്ണനും മൂന്നാം ക്ലാസ്സുകാരി ദേവൂട്ടിയും.

പ്രായം ചെന്ന അമ്മയും ,ഭാര്യ രമേച്ചിയും, പിന്നെയൊരു ചക്കി പൂച്ചയുമാണ് ആ വീട്ടിലുള്ള മറ്റു അന്തേവാസികൾ.
രമേച്ചി തൊഴിലുറപ്പിനു പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് നിത്യച്ചെലവുകൾ നടക്കുന്നത്.

കുട്ടികൾ മുറ്റത്ത് ഓടി കളിക്കുകയാണ്.
തനിക്കു വന്ന വയ്യാഴികയിൽ കുടുംബത്തിൽ വന്നു ഭവിച്ച തളർച്ചയോർത്ത് ചാരുകസേരയിൽ അവരെ നോക്കി നെടുവീർപ്പിട്ടിരിക്കുകയാണ് കുട്ടേട്ടൻ .

പണി കഴിഞ്ഞു വരുന്ന വഴി തന്നെ അമ്പലക്കുളത്തിൽ ഇറങ്ങി വിശാലമായ് ഒന്നു കുളിക്കും.
മൂവന്തി വരെ കഷ്ടപ്പെടുന്നതിന്റെ ചൂരും ക്ഷീണവും ഒക്കെ മാറി അല്പം ഉണർവ് ലഭിക്കുന്നത് അപ്പോഴാണ്.
കമ്മുണിസ്റ്റായിരുന്നതിനാൽ ക്ഷേത്ര ദർശനം പതിവില്ലായിരുന്നു.
പക്ഷെ .. ഒരിക്കൽ പോലും അതിന്റെ പേരിൽ ശ്രീമതിയേയോ .. കുട്ടികളേയോ .. വിശ്വാസങ്ങളിൽ നിന്നും വിലക്കിയിട്ടില്ല ...

വീട്ടിലെത്തിയാലുടൻ രണ്ടു കുരുന്നുകളും ഓടി വന്നു കൈകളിൽ തൂങ്ങും......
പിന്നെ വേഷം മാറി സൈക്കിളിൽ അവരുമൊത്ത് ചന്തയിലേക്കുള്ള യാത്രയാണ്.
ഈ സഞ്ചാരത്തിലാണ് അന്ന് സ്കൂളിലും വീട്ടിലും ഒക്കെ നടന്ന കഥകൾ പരസ്പരം പങ്കു വെച്ചിരുന്നത്.
ഉണ്ണിച്ചേട്ടന്റെ തട്ടുകടയാണ് ലക്ഷ്യം.
ദേവൂട്ടിയ്ക്കു ഇഷ്ടം തട്ടുദോശയാണെങ്കിൽ കണ്ണനു പ്രിയം ഓംലറ്റിനോടാണ്.

സന്തോഷത്തോടെ അവർ അത് ആസ്വദിച്ച് കഴിക്കുന്നത് കാണുമ്പോഴാണ് കൂലിപ്പണിക്കാരനായ ആ സാധു മനുഷ്യന്റെ മനസ്സിൽ നിർവൃതിയുടെ പൂച്ചെണ്ടുകൾ വിടർന്നിരുന്നത്.
"അച്ഛാ .. അച്ഛാ .. എണീക്ക് ... "
ദേവൂട്ടിയുടെ വിളി കേട്ടാണ് അയാൾ കണ്ണു തുറന്നത്.
ചാരുകസേരയിൽ മയങ്ങി കിടന്ന അയാളുടെ കൈകളിൽ പിടിച്ച് വലിക്കുകയാണ് ആ കുറുമ്പത്തി.

" അച്ഛാ .. നമുക്ക് ചന്തയിൽ പോവണ്ടേ ...!!!?
" വേണ്ട മോളേ ...
അച്ഛന് സൈക്കിൾ ചവിട്ടാൻ വയ്യ ...
അസുഖം ഭേദമാകുമ്പോൾ അച്ഛൻ കൊണ്ടുപോകും .
നിങ്ങൾക്കുള്ള ദോശ അമ്മ ഉണ്ടാക്കുന്നുണ്ട് ട്ടോ ...
അടുക്കളയിൽ നിന്നും ശ്രീമതിയുടെ ഉത്തരം പൊടുന്നനെയാരുന്നു.

"അതല്ല .. അമ്മേ ... രണ്ടീസം കഴിഞ്ഞാൽ ഓണം അല്ലെ ... എല്ലാർക്കും പുതിയ ഉടുപ്പ് വാങ്ങി. ഞങ്ങൾക്ക് എപ്പോഴാ .. വാങ്ങുക ...!!?
" അതൊക്കെ വാങ്ങാം ... നിങ്ങൾ വേഗം പോയി മെലു കഴുകു ... വൈകീട്ട് അമ്പലത്തിൽ പൊവേണ്ടതാണ്. .... മ് .. മ് ... വേഗം !!!!
കുട്ടേട്ടന് ഒരു അവസരം കൊടുക്കാതെ ശ്രീമതി പ്രതിരോധിക്കുകയാണ്.
പാവം .. രാവിലെ മുതൽ പാടത്തും പറമ്പിലും കഷ്ടപ്പെട്ടിട്ടു വീണ്ടും അടുക്കളയിൽ കിടന്നു പെടാപ്പാട് പെടുകയാണ്.
അവൾക്കും വേണ്ടേ ... ഒരു മനശാന്തി ... !!!
അതാണവൾ കുട്ടികളെയും കൂട്ടി ക്ഷേത്രത്തിൽ പോകാൻ ധൃതികൂട്ടുന്നത് ...

നിർവികാരതയിൽ നിശ്വസിച്ചുകൊണ്ട് കുട്ടേട്ടൻ കസേരയിലെക്ക് ചാഞ്ഞു.
ഓണമാണ്........
വർഷത്തിൽ ഒരിക്കൽ കിട്ടുന്ന ആനന്ദം എന്റെ കുട്ടികൾക്കും കൊടുക്കേണ്ടേ ...

പുടവ വാങ്ങണം, നല്ല ഭക്ഷണം കഴിക്കണം ബന്ധുവീടുകളിൽ വിരുന്നു പോകണം.
കഷ്ടിച്ച് നിത്യച്ചിലവ് കഴിക്കുന്ന ഭാര്യക്ക് ഇതിനൊന്നും പണം തികയില്ല എന്ന് നല്ല ബോധ്യമുണ്ടെന്ന് അയാൾക്കറിയാം.

അസ്വസ്ഥചിന്തകളാൽ മനസ്സ് തേങ്ങിയിരിക്കുന്ന അയാളെ ആരോ സ്പർശിക്കുന്നു.
അമ്മയാണ് ... !!
കുട്ടേട്ടന്റെ നിറകണ്ണുകൾ നോക്കി വാൽസല്യത്തോടെ അവർ ഒരു കടലാസ്സ് പൊതി കൈയ്യിൽ വെച്ചു കൊടുത്തു.

""ആറുമാസത്തെ കയർ തൊഴിലാളി പെൻഷൻ കിട്ടി. ഉച്ചക്ക് പോസ്റ്റുമാൻ വന്നപ്പോൾ നീ ഉറങ്ങുവാരുന്നു ... ഇതെടുത്ത് ആവശ്യങ്ങൾ നടത്തൂ.
എന്റെ പൊന്നുമോന്റെ വിഷമം അമ്മയ്ക്ക് സഹിക്കാൻ പറ്റുന്നില്ല ..."""!!!!!!

കുട്ടേട്ടൻ ചന്തയിലെക്ക് നടക്കുകയാണ് ...
ചെറുപ്പത്തിലേ അച്ഛൻ മരിച്ചു പോയതിനാൽ വളരെ കഷ്ടപ്പെട്ടാണ് അമ്മ വളർത്തിയത് ... ഇന്നും ആ അമ്മയുടെ വാർദ്ധക്യകാലത്ത് ലഭിക്കുന്ന ആശ്വാസധനം വേണ്ടിവന്നു തന്റെ പ്രാരാബ്ധം തീർക്കാൻ ...ആയുസ്സിന്റെ പുണ്യമാണ് അമ്മമാർ ...
പതിയെ ആ കലാസ് പൊതി അയാൾ തുറന്നു .. കുറച്ചധികം രൂപയുണ്ട് ...

പൊതിഞ്ഞിരുന്ന കടലാസിൽ കണ്ട സഖാവിന്റെ കവിത അപ്പോഴാണയാൾ ശ്രദ്ധിച്ചത്.
"ഉറങ്ങണം .... എനിക്കുറങ്ങണം ...
പക്ഷേ ... ഉറങ്ങുവാൻ ഒട്ടും കഴിയുന്നില്ലല്ലോ .... ""
--------------

അയാൾ ആ കവിത മുഴുവൻ വായിച്ചു ...
കുട്ടേട്ടനും ഒരു സഖാവാണ് ...
ഒരുപാട് വിപ്ലവ കഥകളും കവിതകളും വായിച്ച അയാൾക്ക് അതിൽ പുതുമ ഒട്ടും തോന്നിയില്ലെങ്കിലും,സ്വന്തം അനുഭവത്തിൽ ഈ എഴുതി വെച്ചിരിക്കുന്നത് ഒക്കെ ശരിയെന്ന് തോന്നി ....
നന്നായൊന്ന് ഉറങ്ങിയിട്ട് എത്ര നാളായിരിക്കുന്നു ... !!!!!!

നടന്നു നടന്ന് സഹപാഠിയായിരുന്ന ബോബന്റെ വീടിനു മുന്നിൽ എത്തി.
ബോബൻ വല്യ ആളായിരിക്കുന്നു ...
എന്ത് രസമാണ് ആ വീട് കാണാൻ .. ശരിക്കും ഒരു കൊട്ടാരം പോലെ ..!!!!
മന്ത്രിയും, നേതാവും ,മുതലാളിയുമൊക്കെയായി എത്തിപ്പെടാവുന്നതിലും മീതെയായിരിക്കുന്നു അദ്ദേഹത്തിന്റെ സിംഹാസനം ...

" ബാല്യത്തിൽ അവനും ഒരു സാധുവാരുന്നു .
എത്ര പെട്ടെന്നാണ് മനുഷ്യർക്ക് ഉയർച്ച വന്നെത്തുന്നത്.
ഒരു പക്ഷേ ... എന്റെ കാഴ്ചപാടുകളും നിലപാടുകളും തെറ്റിപ്പോയതിനാലാവാം ഞാനിപ്പോഴും ഒരു സാധുവും ബോബൻ വല്യ മുതലാളിയും ആയിത്തീർന്നത് ... ""

കുട്ടേട്ടനിൽ എവിടെയൊക്കെയോ കുറ്റബോധവും നിരാശയും നിഴലിച്ചു തുടങ്ങിയിരിക്കുന്നു ..
ചന്തയിൽ പോയി അത്യാവശ്യം വേണ്ട വസ്ത്രങ്ങളും വീട്ടു സാധനങ്ങളും വാങ്ങി .
ഭാര്യയ്ക്ക് വാങ്ങിയ സാരിയെടുത്ത് പതുക്കെ മുഖത്തോട് ചേർത്ത് അമർത്തി.
എത്ര നല്ല സുഗന്ധം ... !!!!

അയാളുടെ പഴയ ഷർട്ടുകൾ എടുത്തിട്ട് മുഷിഞ്ഞ് വിയർത്തൊലിച്ച് ദിനവും പണി കഴിഞ്ഞെത്തുന്ന ഭാര്യയ്ക്ക് ഇത്തരത്തിൽ സമ്മാനം കൊടുക്കുക എന്നത് എത്ര നാളത്തെ ആഗ്രഹമാണ്.
സന്തോഷത്തിൽ ആ കണ്ണുകൾ അല്പം നനഞ്ഞു...!!!!

ഓണമെത്തി ...
പുത്തനുടുപ്പുമിട്ട് പൂക്കളമൊരുക്കി വീടിനു ചുറ്റും ഓടിക്കളിക്കുകയാണ് കണ്ണനും ദേവൂട്ടിയും ...

ഉച്ചയോടടുത്തപ്പോൾ രണ്ട് സ്നേഹിതർ വീട്ടിലെത്തി.
ദേഹാസ്വാസ്ഥ്യം വന്ന സഹപ്രവർത്തകന് ഓണസമ്മാനവുമായി എത്തിയതാണവർ.

കുട്ടേട്ടനെ ഉടനെ ജോലിയിൽ പ്രവേശിപ്പിക്കാൻ യൂണിയൻ തീരുമാനിച്ചിരിക്കുന്നു ... !!!
ചുമട് എടുക്കാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ ആപ്പീസിൽ ശിപായിയായി നിന്നാൽ മതി.!!!!!

ആഹ്ലാദാശ്രുക്കൾ പൊഴിച്ച കുട്ടേട്ടനും രമേച്ചിയും അവരെയും ഉച്ചയൂണിന് ഒപ്പം കൂട്ടി.
ഭക്ഷണം കഴിക്കുന്നതിനിടയിലാണ് അവർ മറ്റൊരു വിവരം കുട്ടേട്ടനെ ധരിപ്പിച്ചത്.
ബോബന്റെ വീട്ടിൽ വിജിലൻസിന്റെ റൈഡ് നടക്കുകയാണ് ...
ഒരുപാട് പണവും സ്വർണ്ണവും ഒക്കെ പിടിച്ചെടുത്തു.
അഴിമതിയും തിരിമറിയും ഒക്കെ നടത്തിയതിന് ഒരുപാട് കേസുകളും ചാർജ് ചെയ്തു. അനധികൃതമായി കെട്ടിപ്പൊക്കിയ ചീട്ടു കൊട്ടാരങ്ങൾ ഓരോന്നായി തകർന്നടിഞ്ഞ ബോബൻ ഇപ്പൊ ഒളിവിലാണ്.

സ്തംഭിച്ചിരുന്നാണ് കുട്ടേട്ടൻ ഈ വാർത്തകൾ ഒക്കെ ശ്രവിച്ചത്....
ഏത് ദാരിദ്ര്യത്തിലും സത്ചിന്തയും വിശ്വാസ്യതയും നഷ്ടപ്പെടുത്തരുതെന്ന് പലകുറി പഠിപ്പിച്ച അച്ഛന്റെ ഓർമകളിലൂടെ ഒരു നിമിഷം കുട്ടേട്ടൻ കടന്നുപോയി.
ബോബന്റെ സ്വത്ത് കണ്ട് ഒരു നിമിഷം മതിഭ്രമിച്ചതിൽ ആ മനസ്സ് കുറ്റബോധം കൊണ്ടു .

രാത്രിയായി ....
കുട്ടികൾ ഉറങ്ങി ...
നാളുകൾക്ക് ശേഷം പ്രിയതമ വളരെ സന്തോഷത്തിലാണ്.
ഓണം ഭംഗിയായതിലും കുട്ടേട്ടന് ജോലിയിൽ തിരികെ പോകാൻ സാധിക്കുന്നതിലും അവർ അതീവ സന്തുഷ്ടയായിരുന്നു ...

ആ നെഞ്ചിൽ തലചായ്ച് .......
""നമുക്കിനി സ്വസ്ഥമായി ഉറങ്ങാം അല്ലേ .. കുട്ടേട്ടാ ... """
എന്നവർ പറയുമ്പോൾ കുട്ടേട്ടൻ ചിന്തിക്കുകയായിരുന്നു ...

ബോബന്റെ ചുവരുകൾക്ക് ഉള്ളിൽ മുഴങ്ങുന്ന സഖാവിന്റെ ആ കവിതയെപ്പറ്റി ....
""ഉറങ്ങണം .... എനിക്കുറങ്ങണം ...
പക്ഷേ ... ഉറങ്ങുവാൻ ഒട്ടും കഴിയുന്നില്ലല്ലോ .... ""
പക്ഷേ ... ഉറങ്ങുവാൻ ഒട്ടും കഴിയുന്നില്ലല്ലോ .... ""
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക