Slider

എൻ്റെ നാട്

1


ഗംഗയൊഴുകും
സിന്ധുവൊഴുകും
കൃഷ്ണ ഗോദാവരീ
ബ്രഹമപുത്രാ,
കാവേരി പെരിയാറും
നിളൊഴുകും നാടെ
ഝലമൊഴുകും നാടെ
ചെനാബോഴുകും നാടേ
പുണ്യസ്സരസ്വതീ
പമ്പ,പെരിയാറും,
നിറഞ്ഞൊഴുകും നാടെ
ഭാരത നാടേ,
പാണ്ഢുവിൻ നാടെ,
ഭരതൻ്റെ നാടേ
പരശു,രാമൻ്റെ നാടേ.
രാമൻ്റെ നാടെ, രാമൻ്റെ നാടേ.
ധവള ജഢയണിയുന്ന
ഹിമവാൻ്റെ നാടേ
ഗോവർദ്ധനം പണ്ടു
കുടയായ നാടേ....
ആഴിതന്മാറിലൊരു-
സേതു തീർത്തൊരെൻ നാടേ
നാനാ മതസ്തർ
കുടികൊള്ളും നാടേ.
യോഗ്യരായ് മാറുവാൻ
യോഗ നല്കിയ നാടേ.
ഹിംസയിൽ,നിന്നഹിംസ
നല്കിയ നാടേ, ഭാരതനാടേ...
ഭരതൻ്റെ ,നാടേ,
വീരഗുപ്തൻ്റെ നാടേ,
അക്ബറിൻ നാടേ,
ജഹാംഗീറിൻ നാടേ,
പുരുവിൻ്റെ നാടേ
പാണ്ണ്യൻ്റെ നാടേ
മൈസൂറിൻ സീംഹമാം
ടിപ്പുവിൻ നാടേ.
വീരമാർത്താണ്ഢനും
ഉയിരേകി നീയേ
വേലു,കുഞ്ഞാലി-
പ്പഴശ്ശിയുടെ നാടേ.
ഭാരതനാടേ, എൻ
പുണ്യ നാടേ..
മഹിതമാം നാടെ
മനോഹര നാടെ
മറവിയാകാതുള്ള
മലയാണ്മ,തൻ നാടേ
അലയാഴി തൻ കൊഞ്ചൽ
കേൾക്കുന്ന നാടെ
ഗോവിനെ പൂജിച്ച
കുര്യൻ്റെ നാടേ.
ശാന്തതയിന്നും
കുടികൊള്ളും നാടേ.
കാലുഷ്യമെല്ലാം
ക്ഷണികമായ്
മാറ്റുന്ന നാടേ..
സുന്ദര നാടേ
സുമംഗളം നേരാം
ഭാരത നാടേ, നീ
പുണ്യമാകുന്നു
നിന്നിൽ ജനിക്കാൻ
നിൻ്റെ പുണ്യം നുകരാൻ
കനിവോടെ ഞങ്ങളെ
പോറ്റി നീയിതുവരെ
അതിനായി ഞങ്ങൾ
പ്രണമിക്കുന്നമ്മേ
ഇനിയുള്ള കാലവും
പ്രണമിക്കുന്നമ്മേ.
ജികെ
29-09-2016 8.00AM
1
( Hide )
  1. ശക്തന്റെ നാട്...
    എഴുതാൻ വരികളൊരുപാടുണ്ട്.
    എങ്കിലുമീ വരികൾ, അവസരോചിതമായി.

    ഭാരതം അഹിംസയുടെ നാടൊന്നുമല്ല.
    എവിടെ അസത്യവും അനീതിയും അധർമ്മവും കൊടികുത്തി വാഴുന്നുവോ...?
    അവിടെ അവതാരങ്ങൾ പുനഃർജനിയ്ക്കുകയും ഹിംസ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. (ഓർക്കുക, സത്യം നീതി ധർമ്മം ! ജാതിയും മതവും രാഷ്ട്രീയവുമല്ല മനസ്സിനെ നയിയ്ക്കേണ്ടത്)

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo