Slider

സ്നേഹമർമ്മരം

0
By: 
ശിവദുർഗ്ഗ രാമാലയം

ഭർത്താവിന്റെ വീട്ടിൽ ആദ്യം ജനിക്കുന്ന കുഞ്ഞ് അപ്പുവായിരുന്നു. സ്നേഹവും വാത്സല്യവും വാരിക്കോരി കൊടുക്കാൻ മത്സരിക്കുന്ന വീട്ടിലെ അംഗങ്ങളും.
അപ്പുവിന് 5 വയസ്സ് ഉള്ളപ്പോഴാണ് ഞാൻ രണ്ടാമതും ഗർഭിണിയായത്.അടുത്തത് ഒരു പെൺകുട്ടിയാവാൻ ഞങ്ങൾ ഒരു പാട് മോഹിച്ചു. പ്രാർത്ഥിച്ചു.
ഓരോ ദിവസവും അപ്പുവിന്റെ കാര്യത്തിൽ എനിക്ക് ആധിയായിരുന്നു. ഇനി കുഞ്ഞു വന്നാൽ എന്റെ മോനത് ഉൾകൊള്ളാൻ കഴിയുമോ?
ആ ചിന്തകൾ എന്നെ വല്ലാതെ തളർത്തീ
അങ്ങനെ 2014 ഫെബ്രുവരി 15 കുംഭത്തിലെ മകം നക്ഷത്രത്തിൽ ഞാനൊരു പെൺകുഞ്ഞിന് ജന്മം നൽകി.
സുനിയേട്ടന് പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷം. ആ സന്തോഷത്തിലും എനിക്ക് മനസ്സറിഞ്ഞ് ചേരാൻ കഴിഞ്ഞില്ല. അപ്പോഴും എന്റെ മനസ്സിൽ എന്റെ അപ്പുവിന്റെ മുഖമായിരുന്നു. ആ കുഞ്ഞിക്കണ്ണുകൾ നിറയുമോ എന്ന ആവലാതിയായിരുന്നു.
സ്ക്കൂളിൽ പോയ മോനെ എന്റെ അച്ഛനാണ് കൊണ്ടുവന്നത്. റൂമിന്റെ വാതിൽ തുറന്ന് അവൻ ചിരിച്ച മുഖത്തോടെ വരുന്നത് കണ്ടപ്പോൾ ഞാനൊത്തിരി സന്തോഷിച്ചു
പക്ഷേ മോൾ എന്റെ അരികിൽ കിടക്കുന്നതു കണ്ടപ്പോൾ അവന്റെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു.
ഞാൻ പല തവണ വിളിച്ചിട്ടും അവൻ എന്നരികിലേക്ക് വന്നില്ല. ഒരമ്മയുടെ മനം വേദനിക്കാൻ ഇതിനപ്പുറം എന്തു വേണം. ഞാൻ കരഞ്ഞു പല തവണ മോനോടൊന്ന് എന്റെ അരികിലേക്ക് വരാൻ പറയൂ സുനിയേട്ടാ എന്നു പറഞ്ഞ്
സുനിയേട്ടനേയും അതൊത്തിരി വേദനിപ്പിച്ചു. അച്ഛൻ വീട്ടിലേക്ക് അവനെ തിരികെ കൊണ്ടു പോകുമ്പോൾ വിഷമം കലർന്ന മുഖത്തോടെ അവനെന്നെ തിരിഞ്ഞു നോക്കും
അമ്മക്കിപ്പോ എന്നെ വേണ്ടാതായല്ലേ എന്ന രീതിയിൽ
എന്റെ മനസ്സു മുഴുവൻ മോനാണെന്ന് ഞാനെങ്ങനെ മനസ്സിലാക്കും. ആ നിമിഷത്തിലാണ് ഞാൻ തോറ്റു പോയത്.അതെ ഒരു സ്ത്രീയെന്ന നിലയിൽ ഒരു അമ്മയെന്ന നിലയിൽ
പിന്നീട് അവൻ അടുത്തുള്ള സമയങ്ങളിലൊന്നും ഞാൻ മോളെ ശ്രദ്ധിക്കാതെയായി. മോനോട് സംസാരിക്കാനും സ്ക്കൂൾ വിശേഷങ്ങൾ ചോദിക്കാനും ശ്രമിച്ചു.
പതിയെ പതിയെ അവനിലെ വിഷമത്തെ അലിയിച്ചു കളയാൻ ശ്രമിച്ചു.
ഇടയ്ക്കിടെ ഉണ്ണിയെ കുറിച്ചുള്ള കാര്യങ്ങൾ അവനെ പറഞ്ഞത് മനസ്സിലാക്കി
അപ്പുവാണ് അമ്മുവിനെ നോക്കേണ്ടതെന്നും ചേട്ടന്റെ വിരലിൽ തൂങ്ങി നടക്കാനും, കളിക്കാനുമാണ് അവൾ വന്നതെന്നും ചേട്ടനാണെന്നു ° ഞാൻ ഇടയ്ക്കിടെ കഥ പോലെ അവനോട് പറഞ്ഞു കൊണ്ടേ ഇരുന്നു
പതിയെ പതിയെ അവൻ അവളിലേക്കടുത്തു. എണ്ണ തേയ്പ്പിക്കാനും, കുളിപ്പിക്കാനും, പാട്ടു പാടി കൊടുക്കാനും, കണ്ണെഴുതാനും, എന്തിന് അവൾ മൂത്രമൊഴിച്ച് കഴിയുമ്പോൾ ആ തുണി മാറ്റി കൊടുക്കുവാൻ പോലും അവനിലെ ചേട്ടൻ തയ്യാറായി.
പിന്നെ പിന്നെ അവർ ഒരു നേരം പിരിഞ്ഞിരിക്കാൻ കഴിയാത്തവരായി.
അന്ന് മുതലാണ് അമ്മയെന്ന വാക്കിന് പൂർണ്ണമായ അർത്ഥം എനിക്ക് കൈവന്ന.ത്. മക്കൾക്ക്സ്നേഹിക്കാ.നും, സ്നേഹത്തിന്റെ വില മനസ്സിലാക്കി കൊടുക്കാനും കഴിഞ്ഞാൽ ഓരോ അച്ഛനമ്മമാരുടേയും ജന്മം സുകൃതമായി.
സ്നേഹിച്ചു വളരട്ടെ നമ്മുടെ മക്കൾ. സ്നേഹിക്കാൻ പഠിപ്പിക്കേണ്ട തോ നമ്മളും.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo