Showing posts with label ശിവദുർഗ്ഗരാമാലയം. Show all posts
Showing posts with label ശിവദുർഗ്ഗരാമാലയം. Show all posts

ഭാരതാംബയുടെ തേങ്ങലുകൾ

ഭാരത സ്ത്രീകൾ തൻ ഭാവശുദ്ധി
എന്നൊരു മഹാകവി വാഴ്ത്തി പാടിയൊരു
ഭാർഗവ ക്ഷേത്രം തന്നെ,
ഇതോ എന്ന ചോദ്യമുയരുമ്പോൾ
ചിന്തിക്കുവിൻ കൂട്ടരെ
ഈ ജഗത്തിൻ പ്രയാണ മേതൊരു
ദിശയിലേക്ക്
സ്ത്രീകൾ തൻ ഭാവശുദ്ധിക്കിന്നു
കളങ്കമേൽക്കുമ്പോൾ
കാപാലികരാം മൃഗങ്ങളെ
നിങ്ങളറിയുന്നോ
ഒരമ്മ തൻ ആർത്തനാദം
അന്നൊരു ദിനം തന്നമ്മയോടവൾ
അവസാനമായ് മൊഴിഞ്ഞൊരാ വാക്കുകൾ
വിശക്കുന്നമ്മേ എന്നവൾ തൻ കിളി കൊഞ്ചലുകൾ
ഏതൊരമ്മതൻ ഹൃത്തിലും
ചെന്നലക്കും
ശക്തിയേറിയ തിരമാലകളെന്ന പോലെ
മകൾക്കായ് മാതാവ്
കരുതിവെച്ചൊരാ
മൺകലത്തിലെ ചോറവൾ -
ക്കിന്നു ബലിച്ചോറായ് മാറി
എവിടെ നിന്നോ ഒരു വിറപൂണ്ട
ഒറ്റക്കയ്യൻ കാമ പിശാച വളെ
നിഷ്ഠൂരമാം വിധം പീഢിപ്പിച്ചപ്പോൾ
ലോകരേ നിങ്ങൾ കേട്ടുവോ
ആ സോദരി തൻ ദീനരോദനം
ഭാരതാംബതൻ ഹൃദയശുദ്ധി
നടമാടിയിരുന്നൊരീ
ഭാരതത്തിൽ
തെല്ലു പോലിന്നു മന്നിൽ കാൺമതില്ല
ഹൃദയമുള്ളൊരു മനുജരേയും
അറിയുക നിങ്ങൾ
ഹൃദയത്തിൽ കുറിച്ചുകൊൾക
സൗമ്യയായ് ആര്യയായ്
സൂര്യനെല്ലി പെൺകിടാവായ്
നമ്മൾ തൻ മുന്നിൽ
ഹൃദയരക്തം കൊണ്ടവർ
ചോദ്യചിഹ്നമായ് നിന്നിടുമ്പോൾ
കരുതുക നിങ്ങൾ തൻ
മനസ്സിലൊരു നുള്ളു
ആശ്വാസവാക്കുകളെങ്കിലും
അറിയാതെ കൂട്ടരേ
തള്ളിപ്പറയല്ലേ
പാവമീ പെൺകിടാങ്ങൾ തൻ പരിശുദ്ധിയെ
ഇനി വരും തലമുറ ക്കൊരു നല്ല പാഠമായ്
ഇവർ തൻ ജീവിതം
കാഴ്ചവെക്കുമ്പോൾ
ലോകരേ കൺതുറക്കുക
നിങ്ങളൊരു നല്ല
നാളേക്കായ് വെളിച്ചമേകാൻ


By: ShivadurgaP

കൈ എത്തും ദൂരത്ത്


നല്ലെഴുത്തുകളെല്ലാം  വായിക്കാൻ -  http://www.nallezhuth.com   ===

മാളു ഓടല്ലേ. കണ്ണേട്ടന് വയ്യാതാവുട്ടോ.
കണ്ണേട്ടന്റെ മാളു ട്ടിയല്ലേ. ഓടി വാ .
ചോറുണ്ടില്ലേൽ ന്റ കുട്ടിക്ക് വിശക്കില്ലേ.
ഇല്ല ഞാൻ വരൂല്ല.നിക്ക് ഇപ്പൊ ഈ മാവിൽ ഊഞ്ഞാലക്കെട്ടി തരണം. ഇല്ലേൽ ഞാനിനി മാമു ഉണ്ണില്ല സത്യം.
അങ്ങനെ പറയല്ലേ കണ്ണേട്ടൻ കെട്ടിത്തരാം. ഇപ്പൊ വന്ന് ചോറുണ്ണൂ
സത്യാണോ കെട്ടിതരോ കണ്ണേട്ടാ
ആ കെട്ടിത്തരാം .വായളന്നേ
ആ ആ അങ്ങനെ മിടുക്കിക്കുട്ടി
. ടാ കണ്ണാ പരിചിതമായ ശബ്ദം .കേട്ടാണ് കണ്ണൻതിരിഞ്ഞു നോക്കിയത്
എടാ ഹരി നീയെന്നാ നാട്ടിലെത്തിയത്.
ഞാൻ ഇന്നലേ യാ വന്നത്. അപ്പോഴാ വിവരങ്ങളെല്ലാം അറിഞ്ഞത്. എല്ലാം അറിഞ്ഞിട്ടും എന്തിനാടാ ജീവിതം കൊണ്ട് കളഞ്ഞത്.
കഷ്ടം. ഇത്ര നല്ല ജോലിയെല്ലാം കളഞ്ഞ് നീയി പൊട്ടി പെണ്ണിന് കാവലിരിക്കാനാണോ ഭാവം.
ഹരി....... വേണ്ട നിർത്ത്.ന്റെ മാളുനെ പറ്റി പറയാനാണെങ്കിൽ നീയിനി എന്നെ അന്വേഷിച്ചിവിടെ വരണമെന്നില്ല
കണ്ണാ ക്ഷമിക്ക്. ഞാനെന്റെ വിഷമം കൊണ്ട് പറഞ്ഞതാ. എന്താ സംഭവിച്ചത്. എന്നോടു പറയ്.,
പറയാം എല്ലാo .മാളൂനെ കുറിച്ച് നീയറിയണം എല്ലാം '
മാളു നിഷ്കളങ്കയായിരുന്നു അവൾ.
അവളുടെ കുസൃതിയും സൗന്ദര്യവും കണ്ടിട്ടാണോ എന്തോ മനുവെന്ന സുമുഖനായ ചെറുപ്പക്കാരന് അവളിൽ താൽപര്യം തോന്നി.
പല തവണ അവൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും പിന്നീടെപ്പോഴോ മാളുവും ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്തു തുടങ്ങി.
പ്രണയത്തിന്റെ അഗ്നി സിരകളിൽ ഏറും തോറും അവരുടെ പ്രണയം നാട്ടിലൊരു സംസാരവിഷയമായി.
മനു തന്റെ അച്ഛനുമായി മാളുവിനെ വിവാഹമാലോചിച്ചെങ്കിലും മാളുവിന്റെ വീട്ടുകാർ എതിർത്തു.

മാളുവിന്റെ അച്ഛൻ തന്റെ മകളെ തനിക്ക് വിട്ടുതരണമെന്ന് മനുവിനോട് കരഞ്ഞപേക്ഷിച്ചു.
പിതൃഹൃദയത്തിന്റെ നോവറിഞ്ഞതോ എന്തോ മനു മാളുവിനോട് അകൽച്ച കാണിക്കാൻ തുടങ്ങി.
പതിയെ പതിയെ മനു അവളിൽ നിന്നും പൂർണ്ണമായും അകന്നു നിന്നു.
ആ സമയത്താണ് എന്റെ വിവാഹം ലോചന ചെല്ലുന്നത്. പ്രണയത്തെ ക്കുറിച്ച് അറിഞ്ഞെങ്കിലും അവളിലെ നന്മയായിരുന്നു പലരും പറഞ്ഞു കേട്ടത്.
അതു കൊണ്ടാണോ എന്നറിയില്ല എന്റെ ജീവിത സഖി അവളാണെന്ന് തോന്നിയത്.
വീട്ടുകാരുടെ നിരന്തരമായ പ്രേരണയാലാണ് മാളു വിവാഹത്തിന് തയ്യാറായത്.
അങ്ങനെ ഏപ്രിൽ 4, വിവാഹ ദിവസം
മാളു സുന്ദരിയായിരുന്നു. എത്ര നോക്കി നിന്നാലും ആ സൗന്ദര്യത്തെ കടഞ്ഞെടുക്കാൻ ഒരു ശിൽപിക്കും കഴിയില്ലെന്നെനിക്കു തോന്നി.
വിവാഹച്ചടങ്ങുക്കൾക്കെല്ലാം മുൻപന്തിയിൽ നിന്നിരുന്നത് മനു വായിരുന്നു.
താലിക്കെട്ടുന്ന സമയം. മാളുവിന്റെ കണ്ണുകൾ മനുവിനെ നോക്കി നിറഞ്ഞു കവിയുന്നത് ഞാൻ കണ്ടു.
എന്റെ നോട്ടം മനുവിലേക്കാണെന്ന് അവൻ തിരിച്ചറിഞ്ഞപ്പോൾ അവിടെ നിന്നും അവൻ മാറിക്കളഞ്ഞു.
വിവാഹച്ചടങ്ങുകൾ കഴിഞ്ഞതും മനുവിന്റെ വീട്ടിൽ നിന്നും നിലവിളി ഉയർന്നു.
ആരോ ഒരാൾ ഓടി വന്നു പറയുന്നതു കേട്ടു .മനു പോയി
മാളു എന്നെ തള്ളി മാറ്റി ഓടി. കൂടെ ഞാനും.
വീട്ടിലെത്തിയതും മുകളിൽ തൂങ്ങിയാടുന്ന മനുവിനെ കണ്ടപ്പാടേ മാളുവിന്റെ ഓർമ്മ പോയി
പിന്നീടെനിക്ക് മാളുവിനെ കിട്ടുന്നത് എല്ലാം മറന്നവളായാണ്
പലരും തന്നെ പിന്തിരിപ്പിച്ചു. അവളെ ജീവിതത്തിലേക്ക് ക്ഷണിക്കരുതെന്ന് പറഞ്ഞു.
പക്ഷേ എങ്ങനെ ഞാനവളെ വേണ്ടെന്നു വെയ്ക്കും. പ്രണയിക്കുന്നത് തെറ്റല്ലല്ലോ ഹരി. ജീവിക്കാൻ കൊതിച്ചു പരസ്പരം .അവരെ വേർപിരിച്ചതിൽ എനിക്കും പങ്കുണ്ടോ എന്നൊരു തോന്നൽ
മാനസികനില തെറ്റുന്നത് ഒരു രോഗമല്ല .നമുക്കും വരാം. ഇല്ലേ ഹരി
കണ്ണാ ....... നിനക്ക് നല്ലതേ വരൂ.അവളുടെ അസുഖം മാറി നിന്റെ താകുന്ന കാലം വരും.
ഞാൻ പോകട്ടെ കണ്ണാ. ഈശ്വരൻ അനുഗ്രഹിക്കട്ടെ
കണ്ണേട്ടാ കണ്ണേട്ടാ
എന്താ മാളു.
ഊഞ്ഞാലക്കെട്ടിതരോ നിക്ക്
ഓ തരാലോ
കണ്ണൻ ഇന്നും എപ്പോഴും മാളുവിനായി ജീവിക്കുന്നു .ജീവിതം തിരികെ കിട്ടുമെന്ന പ്രതീക്ഷയിൽ
ശിവദുർഗ്ഗ

അറബി പഠിക്കാൻ എന്താ ചെയ്യാ



മുഖപുസ്തകം നോക്കി കൊണ്ടിരിക്കുന്നതിനിടക്ക സിദ്ധിക്ക്ഇക്കയുടെപോസ്റ്റ് കാണുന്നത്.😃😃😃 ഹാവൂ സന്തോഷമായി
അങ്ങനെ നുമ്മ കമന്റിടാൻ പഠിക്കാനായി ആ സിംഹത്തിന്റെ മടയിലേക്ക് കയറിച്ചെന്നു. പിന്നങ്ങോട്ട് കമന്റുകളുടെ പെരുമഴയായിരുന്നു .അങ്ങനെ കമന്റിട്ട് കമന്റിട്ട് ഇക്കയെ വധിക്കുന്ന സമയം
ഇക്ക തിരിച്ചടിച്ചു.
🙉 അൻത്ത മൂക്ക് മാഫി.🙉
ഇതെന്ത് ഭാഷയാ ദൈവമേ.ഇതിനെന്ത് മറുപടി കൊടുക്കും ഞാൻ എന്ന് ആലോചിച്ചപ്പോഴാണ് നുമ്മടെ ഇക്കാക്ക മാരേ ഓർമ്മ വന്നത്.
പിന്നെ ഒട്ടും വൈകിയില്ല നേരെ വച്ച് പിടിച്ചു നുമ്മടെ പൊന്നിക്കാന്റെ അടുത്തുചെന്നു
എന്ത് കാര്യം.ഇൻബോക്സിൽ കുറെ മുട്ടി വിളിച്ചു '' ആര് കേൾക്കാൻ. അല്ലേല്ലും ആവശ്യത്തിന് ചെന്ന് വിളിച്ചാൽ ഇക്ക ബിസിയാവും. ഇല്ലേൽ ഫുൾ ടൈംf b യി ലാ പണി.😏😏😏
അങ്ങനെ ചിന്താവിഷ്ടയായ ശ്യാമളയായി ഇരിക്കുമ്പോഴാണ് ജാബിക്കയെ ഓർമ്മ വന്നത്.പിന്നെ വൈകിയില്ല നുമ്മ നേരെ യങ്ങ് ചെന്നു ഇൻബോക്സ് വാതിലിൽ മുട്ടി.
ആര് കേൾക്കാൻ .അറിയാവുന്ന ഈശ്വരൻമാരെ മനസ്സിൽ ധ്യാനിച്ച് അങ്ങ് നീട്ടി വിളിച്ചു.🔈🔈🔈
ജാബിക്ക .........
അപ്പൊ ദേ വരുന്നു ഇൻബോക്സിൽ വാതിൽ തുറന്ന് ഒരു ചുന്ദരരൂപം.
പിന്നെ വൈകിയില്ല. സംശയത്തിന്റെ കെട്ടങ്ങഴിച്ചു'
 അർത്ത മൂക്ക് മാഫി
ഇതെന്താ? ജാബിക്ക
അങ്ങേര് ചിരിയോട് ചിരി.
ചിരിക്കാതെ കാര്യം പറയ്ജാബിക്ക😡😡😡
അവസാനം അറിഞ്ഞു.
😳 തലയിൽ ഒന്നുമില്ലാത്തത്😳
ആഹാ ഇക്കൂസിന് അത്ര അഹങ്കാരമോ .ഒരു പൊങ്കാലയിട്ട് വരട്ടെ എന്നും പറഞ്ഞ് ഒരു അറബി വാക്കും പിടിച്ച് ഞാൻ വീണ്ടും ചെന്നു. സന്തോഷത്തോടെ കമന്റിട്ടു.
😛 അന്ത ഹിമാർ😛
ഹ ഹ ഹ എന്തു സന്തോഷി യി രു ന്നു അപ്പോൾ
അങ്ങനെ ജയിച്ച സന്തോഷത്തോടെ ഞാൻ ഇരിക്കുമ്പോൾ ദേവരണു അടുത്ത വെടിയുണ്ട ച റ പറേന്ന്
😞 അൻത്ത ബജി😞
എന്റീശ്വരാ ഇനി എന്നാ ചെയ്യും. ജാബിക്ക ഇൻബോക്സ് പൂട്ടിയങ്ങ് പോവുകയും ചെയ്തു.
വെള്ളം കുടിച്ച് മതിയായി
ദാ വീണ്ടും തുടങ്ങി😳 അൻത്ത ബജി😳
എനിക്ക് ബജി വേണ്ട ഉയുന്നു വ്S മതീന്ന് പറഞ്ഞ് നുമ്മ അവിടുന്ന് സ്ഥലം വിട്ടു.
NB : ഇനി മേലാൽ അറബി അറിയുന്നവ രുടെ പോസ്റ്റിന് നുമ്മ കമൻറൂല. 😎😎😎

By: 
ശിവദുർഗ്ഗ രാമാലയം

വരണമാല്യം



ഇന്നെന്താ എന്റെ വീട്ടിൽ ഇത്ര സന്തോഷം. ഞാൻ മരിച്ചതിൽ പിന്നെ ആദ്യമായാണല്ലോ ഏട്ടനും മക്കളും അച്ഛനും അമ്മയുമെല്ലാം ഇത്ര സന്തോഷിച്ച് കാണുന്നത്.
ആഹാ ദാ വരുന്നു എന്റെ പൊന്നുമോൾ മാളു. കണ്ണെഴുതി പൊട്ടു തൊട്ട് മുല്ലപ്പൂവൊക്കെ ചൂടി സുന്ദരിയായി മുറ്റത്ത് ഓടി നടക്കുവാണല്ലോ. ശരിക്കും അവൾക്ക് എന്റെ ഛായ തന്നെയാ.
ഞാനവളുടെ അടുത്തുചെന്നു ആ തലയിൽ പതുക്കെ തലോടി. നെറുകയിൽ ചക്കരയുമ്മ കൊടുത്തു.
ആ സമയത്ത് ഏട്ടൻ വന്നവളെ എടുത്തു.ഏട്ടനും നല്ല സന്തോഷത്തിലാ. പുതിയ ഷർട്ടും കസവു കരമുണ്ടും എല്ലാം ഉടുത്ത് നല്ല ഭംഗിണ്ട് കാണാൻ
ഞങ്ങളുടെ കല്യാണ ദിവസവും ഇങ്ങനെ തന്നെ ആയിരുന്നു ഏട്ടൻ.
അല്ല എല്ലാവരും ഇവിടെ ഉണ്ട്. എന്റെ ഉണ്ണിമോൻ എവിടെ?
അവനെ മാത്രം കാണാൻ ഇല്ലല്ലോ.
അകത്തു കയറി നോക്കട്ടെ. അവൻ ഒരുങ്ങുകയാവും. അച്ഛനെ പോലെ തന്നാ കണ്ണാടിയുടെ മുൻപിൽ നിന്ന് കുറെ നേരംമുടി ചീകി മിനുക്കിയാലേ തൃപ്തിയാവൂ.
ഞങ്ങൾ കളിയും ചിരിയുമായി ഇരുന്ന ആ കൊച്ചു സ്വർഗ്ഗം. അവിടുത്തെ ഞങ്ങളുടെ മുറിയിലേക്ക് ഞാൻ ചെന്നു
ഉണ്ണിമോൻ ആ മുറിയിലിരിപ്പുണ്ടല്ലോ. എന്തു പറ്റി ഇവന് കരഞ്ഞ് കണ്ണെല്ലാം ചുവന്ന് തുടുത്തിരിക്കുന്നു
ഞാൻ അവന്റെ അരികിൽ ചെന്നിരുന്നു.
അവനെന്തൊക്കേ യോ ഉരുവിടുന്നുണ്ടല്ലോ.എന്താത്
അല്ല അവന്റെ കയ്യിൽ ഒരു ഫോട്ടോ ഉണ്ടല്ലോ?
ഞാൻ ആ ഫോട്ടോയിലേക്കൊന്ന് നോക്കി. അത് ഞങ്ങൾ നാലുപേരു കൂടി മാളുവിന്റെ പിറന്നാളിനെടുത്തതാണല്ലോ.ഉണ്ണിയെന്തിനാ ഇതും കെട്ടി പിടിച്ചിരുന്ന് കരയുന്നേ.
അമ്മേ...... അമ്മേ...... എന്തിനാ ഞങ്ങളെ വിട്ട് പോയത്. അമ്മയില്ലാതെ ഒരു സുഖവുമില്ല ഞങ്ങൾക്ക്.അച്ഛനാണേൽ എന്നും തിരക്കാ. ഞങ്ങളുടെ അടുത്ത് ഇരിക്കാൻ പോലും സമയല്ല്യ.
അമ്മയ്ക്കറിയോ അമ്മ മരിച്ചപ്പോൾ ഞങ്ങൾക്കെന്ത് വിഷമായിരുന്നു. മാളു രാത്രിയിലെന്നും കരച്ചിലായിരുന്നു അമ്മയെ കാണണമെന്ന് പറഞ്ഞ്
' ആരെടുത്താലും അവൾ കരച്ചിൽ മാറ്റില്ല .ഞാനാ അവളെ മടിയിൽ കിടത്തി ഉറക്കാറുള്ളത്.
അമ്മ നടുവിൽ കിടന്ന് മാളു വലതു വശത്തും ഞാൻ ഇടതു വശത്തും കിടന്ന് അമ്മ പാട്ടു പാടി ഉറക്കാറില്ലേ.
അമ്മ പോയപ്പോൾ തലയണ നടുക്കിൽെ വച്ച് ഞങ്ങൾ അതിനെ കെട്ടി പിടിക്കും.
ഞാൻ ഓമനത്തിങ്കൾ പാട്ടു പാടും അങ്ങനാമാളു എന്നും ഉറങ്ങുന്നത്.
എന്തിനാ അമ്മേ ഞങ്ങളെ വിട്ട് പോയത്. അതോണ്ടല്ലോ അച്ഛൻ വേറെ വിവാഹം കഴിക്കുന്നത്. ഞങ്ങൾക്ക് വേറെ അമ്മ വേണ്ടമ്മേ ഞങ്ങൾക്ക് അച്ഛൻ മാത്രം മതി. അമ്മ ഒന്ന് പറയോ വേറെ അമ്മയെ ഞങ്ങൾക്ക് ത രണ്ടാന്ന്
ഉണ്ണിമോന്റെ ഏങ്ങിയുള്ള കരച്ചിൽ എന്നെ പഴയ ഓർമ്മയിലേക്ക് കൊണ്ടുപോയി
അന്ന് വിവാഹ വാർഷികമായിരുന്നു ഞങ്ങളുടെ. പല തരം വിഭവങ്ങളും കേക്കും വാങ്ങി ആഘോഷിക്കാൻ ഇരുന്നു.
ആ സമയത്താണ് ഏട്ടന് ജോലി സ്ഥലത്തു നിന്നും കോൾ വന്നത്. അത്യാവശ്യമായി അവിടം വരെ ചെല്ലാൻ. അര മണിക്കൂറിനുള്ളിൽ തിരികെ എത്താമെന്നും പറഞ്ഞ് ഏട്ടൻ പോയി
ഓരോ മണിക്കൂറുകഴിയുമ്പോഴും ഞാൻ വിളിച്ചു കൊണ്ടേ ഇരുന്നു പക്ഷേ ഫോൺ സ്വിച്ച് ഓഫ്
രാത്രി പത്തു മണിക്കാണ് കൂട്ടുകാരുമൊത്ത് മദ്യപിച്ച് വീട്ടിൽ കയറി വരുന്നത്.
ഞാൻ കുറേ വഴക്കു പറഞ്ഞു 'ശാസിച്ചു. ഇനി ഏട്ടന്റെ കൂടെ ജീവിക്കേണ്ടെന്ന് പറഞ്ഞു
വേണ്ടേൽ എവിടെയെങ്കിലും പോയിക്കൂടെന്ന് ചേട്ടനും
ആ വഴക്ക് കൂടി വന്നു.
സഹിക്കാൻ പറ്റാതായപ്പോൾ മുറിയിൽ കയറി സാരിത്തുമ്പിൽ ഞാനെന്റെ ജീവിതം അവസാനിപ്പിച്ചു
അമ്മേ.... അമ്മേ..... അച്ഛനോട് വേറെ വിവാഹം കഴിക്കരുതെന്ന് പറയമ്മേ ഉണ്ണിമോന്റെ കരച്ചിൽ എന്റെ കാതുകളിൽ വന്ന് തറച്ചു
ഞാൻ ഏട്ടനരികിലേക്ക് ചെന്നു. വളരെ സന്തോഷവാനായിരുന്നു അദ്ദേഹം
വിവാഹം കഴിക്കരുത് ഏട്ടാ. നമ്മുടെ മക്കളെ ആലോചിച്ച് .മോനവിടിരുന്ന് കരയുന്നതു കാണുന്നില്ലേ.ഞാൻ കാലു പിടിച്ച് ഉറക്കെ നിലവിളിച്ചു
ഞാൻ സമ്മതിക്കില്ല. നിങ്ങളെ എങ്ങും വിടില്ല. ഏട്ടന്റെ കാൽ മുറുകെ കെട്ടി പിടിച്ച് കരഞ്ഞു
ടീ പോത്തെ എന്ന താടി നീയീ കാണിക്കുന്നേ
എന്റെ കാലുവിട്. >
ഞാൻ ഞെട്ടി എഴുന്നേറ്റു. നോക്കുമ്പോൾ മക്കളും അങ്ങേരും ആകെ പരിഭ്രാന്തരായി നിൽക്കുന്നു
ഞാൻ മക്കളെ കെട്ടിപ്പിടിച്ചു.ഏട്ടന്റെ നെഞ്ചിൽ മുഖമമർത്തി കരഞ്ഞു. സ്വപ്നം സത്യമാകാതിരിക്കട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചു.
ഓർക്കുക. കുടുംബം അത് നമുക്കെന്നും പ്രധാനപ്പെട്ടതാണ്. നിസ്സാര കാര്യങ്ങൾക്കു വേണ്ടി ജീവിതം ഹോമിക്കാൻ തുനിയുമ്പോൾ ഇനിയെങ്കിലും ഓർമ്മിക്കുക ' എല്ലാവർക്കുമായി സമർപ്പിക്കുന്നു. ജീവിക്കുക പരസ്പരം സ്നേഹിച്ചും വിശ്വസിച്ചു0.

By: 
ശിവദുർഗ്ഗ രാമാലയം

സ്നേഹമർമ്മരം

By: 
ശിവദുർഗ്ഗ രാമാലയം

ഭർത്താവിന്റെ വീട്ടിൽ ആദ്യം ജനിക്കുന്ന കുഞ്ഞ് അപ്പുവായിരുന്നു. സ്നേഹവും വാത്സല്യവും വാരിക്കോരി കൊടുക്കാൻ മത്സരിക്കുന്ന വീട്ടിലെ അംഗങ്ങളും.
അപ്പുവിന് 5 വയസ്സ് ഉള്ളപ്പോഴാണ് ഞാൻ രണ്ടാമതും ഗർഭിണിയായത്.അടുത്തത് ഒരു പെൺകുട്ടിയാവാൻ ഞങ്ങൾ ഒരു പാട് മോഹിച്ചു. പ്രാർത്ഥിച്ചു.
ഓരോ ദിവസവും അപ്പുവിന്റെ കാര്യത്തിൽ എനിക്ക് ആധിയായിരുന്നു. ഇനി കുഞ്ഞു വന്നാൽ എന്റെ മോനത് ഉൾകൊള്ളാൻ കഴിയുമോ?
ആ ചിന്തകൾ എന്നെ വല്ലാതെ തളർത്തീ
അങ്ങനെ 2014 ഫെബ്രുവരി 15 കുംഭത്തിലെ മകം നക്ഷത്രത്തിൽ ഞാനൊരു പെൺകുഞ്ഞിന് ജന്മം നൽകി.
സുനിയേട്ടന് പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷം. ആ സന്തോഷത്തിലും എനിക്ക് മനസ്സറിഞ്ഞ് ചേരാൻ കഴിഞ്ഞില്ല. അപ്പോഴും എന്റെ മനസ്സിൽ എന്റെ അപ്പുവിന്റെ മുഖമായിരുന്നു. ആ കുഞ്ഞിക്കണ്ണുകൾ നിറയുമോ എന്ന ആവലാതിയായിരുന്നു.
സ്ക്കൂളിൽ പോയ മോനെ എന്റെ അച്ഛനാണ് കൊണ്ടുവന്നത്. റൂമിന്റെ വാതിൽ തുറന്ന് അവൻ ചിരിച്ച മുഖത്തോടെ വരുന്നത് കണ്ടപ്പോൾ ഞാനൊത്തിരി സന്തോഷിച്ചു
പക്ഷേ മോൾ എന്റെ അരികിൽ കിടക്കുന്നതു കണ്ടപ്പോൾ അവന്റെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു.
ഞാൻ പല തവണ വിളിച്ചിട്ടും അവൻ എന്നരികിലേക്ക് വന്നില്ല. ഒരമ്മയുടെ മനം വേദനിക്കാൻ ഇതിനപ്പുറം എന്തു വേണം. ഞാൻ കരഞ്ഞു പല തവണ മോനോടൊന്ന് എന്റെ അരികിലേക്ക് വരാൻ പറയൂ സുനിയേട്ടാ എന്നു പറഞ്ഞ്
സുനിയേട്ടനേയും അതൊത്തിരി വേദനിപ്പിച്ചു. അച്ഛൻ വീട്ടിലേക്ക് അവനെ തിരികെ കൊണ്ടു പോകുമ്പോൾ വിഷമം കലർന്ന മുഖത്തോടെ അവനെന്നെ തിരിഞ്ഞു നോക്കും
അമ്മക്കിപ്പോ എന്നെ വേണ്ടാതായല്ലേ എന്ന രീതിയിൽ
എന്റെ മനസ്സു മുഴുവൻ മോനാണെന്ന് ഞാനെങ്ങനെ മനസ്സിലാക്കും. ആ നിമിഷത്തിലാണ് ഞാൻ തോറ്റു പോയത്.അതെ ഒരു സ്ത്രീയെന്ന നിലയിൽ ഒരു അമ്മയെന്ന നിലയിൽ
പിന്നീട് അവൻ അടുത്തുള്ള സമയങ്ങളിലൊന്നും ഞാൻ മോളെ ശ്രദ്ധിക്കാതെയായി. മോനോട് സംസാരിക്കാനും സ്ക്കൂൾ വിശേഷങ്ങൾ ചോദിക്കാനും ശ്രമിച്ചു.
പതിയെ പതിയെ അവനിലെ വിഷമത്തെ അലിയിച്ചു കളയാൻ ശ്രമിച്ചു.
ഇടയ്ക്കിടെ ഉണ്ണിയെ കുറിച്ചുള്ള കാര്യങ്ങൾ അവനെ പറഞ്ഞത് മനസ്സിലാക്കി
അപ്പുവാണ് അമ്മുവിനെ നോക്കേണ്ടതെന്നും ചേട്ടന്റെ വിരലിൽ തൂങ്ങി നടക്കാനും, കളിക്കാനുമാണ് അവൾ വന്നതെന്നും ചേട്ടനാണെന്നു ° ഞാൻ ഇടയ്ക്കിടെ കഥ പോലെ അവനോട് പറഞ്ഞു കൊണ്ടേ ഇരുന്നു
പതിയെ പതിയെ അവൻ അവളിലേക്കടുത്തു. എണ്ണ തേയ്പ്പിക്കാനും, കുളിപ്പിക്കാനും, പാട്ടു പാടി കൊടുക്കാനും, കണ്ണെഴുതാനും, എന്തിന് അവൾ മൂത്രമൊഴിച്ച് കഴിയുമ്പോൾ ആ തുണി മാറ്റി കൊടുക്കുവാൻ പോലും അവനിലെ ചേട്ടൻ തയ്യാറായി.
പിന്നെ പിന്നെ അവർ ഒരു നേരം പിരിഞ്ഞിരിക്കാൻ കഴിയാത്തവരായി.
അന്ന് മുതലാണ് അമ്മയെന്ന വാക്കിന് പൂർണ്ണമായ അർത്ഥം എനിക്ക് കൈവന്ന.ത്. മക്കൾക്ക്സ്നേഹിക്കാ.നും, സ്നേഹത്തിന്റെ വില മനസ്സിലാക്കി കൊടുക്കാനും കഴിഞ്ഞാൽ ഓരോ അച്ഛനമ്മമാരുടേയും ജന്മം സുകൃതമായി.
സ്നേഹിച്ചു വളരട്ടെ നമ്മുടെ മക്കൾ. സ്നേഹിക്കാൻ പഠിപ്പിക്കേണ്ട തോ നമ്മളും.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo