Slider

കഥ;ഓർമ്മപ്പൂക്കൾ

0


കുറെക്കാലത്തിനു ശേഷം ക്യാമ്പസിലെക്ക് ചെന്നു കയറിയപ്പോൾ ആദ്യം വരവേറ്റത് ആ പൂമരമായിരുന്നു.....,
അന്ന്....,
15 വർഷം മുന്നേ....,
അവൾ സ്വന്തം കൈകൊണ്ട് നട്ട
ആ പൂമരം......!
ഇന്നാപൂമരം കാണുമ്പോൾ ആ ക്യാമ്പസാകെ അതു പൂത്തുലഞ്ഞു നിൽക്കുന്നു
ഒരു നിത്യകന്യകയെപ്പോലെ....,
അവൾ അന്ന് ആ പൂമരം നടുമ്പോൾ പറഞ്ഞത് ശരിവെക്കും പോലെ ക്യാമ്പസിൽ തല ഉയർത്തി നിൽക്കുന്നു ആ പൂമരം.....,
അന്നവൾ പറഞ്ഞു ആ കാലഘട്ടത്തിൽ അവിടെ പഠിച്ചിരുന്ന മറ്റെല്ലാവരെയും മറന്നാലും
ആ പൂമരം ഉള്ളയിടത്തോള്ളം കാലം എല്ലാവരും അവളെ ഓർമ്മിക്കുമെന്ന്....!
ആ ക്യാമ്പസിൽ അന്നുള്ളതിൽ അവൾ മാത്രമാണ് അങ്ങിനെയുള്ള ഒരെയോരു പെണ്ണ്....,
പൂക്കളെയും മരങ്ങളെയും പ്രകൃതിയെയും സംഗീതത്തെയും പച്ചപ്പുകളെയും ഗാഢമായി പ്രണയിക്കുകയായിരുന്നു അവൾ.......,
കഥയും കവിതയും സ്വപ്നങ്ങളും മഴയും മഞ്ഞും തണുപ്പും പുസ്തകങ്ങളും വായനയും എഴുത്തും മാത്രം മനസ്സിൽ സൂക്ഷിക്കുന്ന ഒരു നാട്ടിൻപ്പുറത്തുക്കാരി.....,
കീർത്തന....!
ഇരു നിറത്തിലും തിളങ്ങുന്ന കണ്ണുകളുമായ് നിഷ്ക്കളങ്ക ചിരിയുമായ്
ക്ലാസ്സ് തരംതിരിവില്ലാതെ സകല ആൺ ഹൃദയത്തിലും അവൾ പടർന്നു കയറി അവരുടെ ഹൃദയേശ്വരിയായി.....,
ക്യാമ്പസിലെ ഏതൊരാണും സ്വന്തം ഭാര്യയുടെ സ്ഥാനത്തേക്ക് ഒരു പെണ്ണിനെ ഓർക്കുന്ന പക്ഷം...,
അവർ ആദ്യം ഓർത്തെടുക്കുന്ന മുഖമായി അവൾ മാറി..."
പലരും കിണഞ്ഞു ശ്രമിച്ചെങ്കിലും അവളുടെ ഹൃദയം സ്വന്തമാക്കാൻ ആർക്കും തന്നെ കഴിഞ്ഞില്ല.....,
കുറച്ചെങ്കിലും സാധ്യത കൽപ്പിക്കപ്പെട്ടതുതന്നെ ക്യാമ്പസിന്റെ പ്രിയപ്പെട്ട കഥാക്കാരനായ വ്യാസനു മാത്രമായിരുന്നു.....,
പക്ഷെ
അവൾ ആരുടെ പിടിയിലും വീണില്ല....,
ആയിടെ അവളുടെ ഒരു പ്രണയകവിത ക്യാമ്പസ് മാഗസിനിൽ അച്ചടിച്ചു വന്നു....,
അതു വായിച്ച പലർക്കും അവളിലൊരു പ്രണയം ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന് തോന്നിയെങ്കിലും ഒന്നും എവിടെയും വെളിപ്പെട്ടില്ല.....,
ഋതുക്കൾ മാറി വന്നു പോയ്.....,
ക്യാമ്പസ് ജീവിതവും അവസാനിച്ചു....,
സകലരും പല വഴിക്കായി പിരിഞ്ഞു....,
പക്ഷെ ക്യാമ്പസിൽ നിന്നു കിട്ടിയ ബിരുദാനന്തരബിരുദത്തോടൊപ്പം അവൾക്കു മാത്രം ഉദരത്തിൽ ഒരു കുഞ്ഞിനെയും കിട്ടിയിരുന്നു....,
എല്ലാവർക്കും അത്ഭുതമായിരുന്നു.... കൂടെ, ആരാണെന്നറിയാനുള്ള ആകാംക്ഷയും....,
പക്ഷെ ആരാണെന്ന് അവൾ ആരോടും പറഞ്ഞില്ല....,
അയാൾ ഒരിക്കൽ തന്നെയും കുഞ്ഞിനെയും തിരഞ്ഞു വരുമെന്നവൾക്കു ഉറപ്പായിരുന്നു....,
പക്ഷെ
"സുഖത്തെ വാരിപ്പുതച്ച പോലെ
സത്യത്തെയും ഉൾക്കൊള്ളാൻ അയാൾ തയ്യാറായില്ല ".....,
കാരണമില്ലാതെ തന്നെ ചെറുപ്പക്കാരനായ മലയാളം പ്രൊഫസർ സ്ഥലമാറ്റം വാങ്ങി പോയപ്പോൾ സംശയത്തിന്റെ കുരുക്കുകൾ നിവർന്നെങ്കിലും....,
തന്റെ പ്രണയത്തിൻ താലി കഴുത്തിലണിഞ്ഞ മറ്റൊരവകാശി അയാളുടെ വീട്ടിലുണ്ടെന്നറിഞ്ഞ അവൾ പ്രതീക്ഷയറ്റ് പ്രകൃതി തൻ മണ്ണിൽ ലയിച്ചു ചേർന്നു.....,
വിടരാൻ കൊതിച്ച പൂമൊട്ടിനു മുകളിൽ കൊടുംങ്കാറ്റടിച്ചപോൽ ആ ജീവൻ അടർന്നു വീണു.....,
15 വർഷത്തിനിപ്പുറം ക്യാമ്പസിലെ അവൾ നട്ട ആ പൂമരത്തിനു ചുവട്ടിലിരിക്കുമ്പോൾ...,
ഇപ്പോഴും അവളുടെ ഓർമ്മകൾ മാത്രമാണ് നിറയുന്നത്....,
എവിടെയൊക്കയോ അവ്യക്തമായി അവളുടെ നിഴലുകളും....,
ആ സമയം അവൾ അയാളെക്കുറിച്ച് (അവരുടെ പ്രണയത്തെ) കോളേജ് മാഗസിനിൽ എഴുതിയ ആ പഴയ കവിത ഓർമ്മ വന്നു....,
കാലമെത്ര കഴിഞ്ഞാലും
നിയെന്റെ സ്വന്തം
നിയെന്റെ വസന്തം
നിയെന്റെ ഹേമന്തം
നീ തന്നെ
ഗ്രീഷ്മവും ശിശിരവും ".......!
ആ സമയം എനിക്കു തോന്നിയത് ആ കവിത ശരിക്കും ചേരുന്നത് അവൾ നട്ടു വളർത്തിയ ആ ഗുൽമോഹർ മരത്തിനാണെന്നാണ്.....,
സമയം ഏറെ വൈകീട്ടും അവിടം വിട്ടു പോരാൻ തോന്നിയില്ല.....,
ആ സമയം വീശിയ കാറ്റിന് പഴയക്കാലത്തിന്റെ മണമായിരുന്നു.....,
കൂടെ അവളുടെ നൻമയുടെയും.....!!!!

JinsVM
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo