നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അപ്രാപ്യം !



നക്ഷത്രങ്ങളെ ഞങ്ങൾ വിളിച്ചു
ഭൂമിയിലേക്കവർ വന്നില്ല
ഇന്ദു കലയെ ഞങ്ങൾ വിളിച്ചു
മറുപടിയൊന്നും തന്നില്ല
സൗരയൂഥത്തിന്നുടെ യധിപൻ
സൂര്യനെപ്പിന്നെ വിളിച്ചു
.ഭൗമകാന്തിയിലേ ക്കവരാരും
വന്നില്ലെ ന്നതു സത്യം,സത്യം
പിന്നെ ഞങ്ങൾ മണ്ണിൽ നിന്നും
നക്ഷത്രങ്ങളെ നിർമ്മിച്ചു ,
കമ്പുചെ ത്തി യതിൻ ഹൃദയത്തിൽ
തന്തികൾ പാകി ,യതിലൂടെ
ഗന്ധർവ സംഗീത ധാരയൊഴുക്കീ
ആ കാശ ങ്ങളെ കൊതിപ്പിച്ചു .
നക്ഷത്രങ്ങളു മിന്ധുവു൦ ഗന്ധർവ
രാജകുമാരൻ മാരും
മണ്ണിൽ ക്കലയുടെ സൗഗന്ധികങ്ങളെ
നെഞ്ചിൽ പ്പേറി സഞ്ചരിച്ചു


By: varghese kurathikadu

1 comment:

  1. സൗരയൂഥത്തിന്നുടെ യധിപൻ (സൗരയൂഥത്തിന്നധിപൻ)
    തന്തികൾ പാകി ,യതിലൂടെ (തന്ത്രികൾ എന്നാണുദ്ദേശിച്ചതെന്നു തോന്നുന്നു)
    നക്ഷത്രങ്ങളു മിന്ധുവു൦ ഗന്ധർവ (നക്ഷത്രങ്ങളുമിന്ദുവും ഗന്ധർവ്വ-
    (ഈ മൂന്നു വരികൾ തിരുത്തിയാൽ കൊള്ളാമെന്നുണ്ട്)

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot