Slider

മർത്ത്യന്റെ മഹാരാജ്യം

1

വെട്ടിനിരത്തുക നീ
തണലേകുംകാടുകൾ
ആട്ടിയകറ്റുക നീ
കിളിപാടും പാട്ടുകൾ
തച്ചുതകർക്കുക നീ
കുരുവിക്കൂടും മുട്ടകളും
കൂട്ടിലടക്കുക പാറുംകിളിയെ
ഉണങ്ങിയ ചില്ലയിൽ
തീയുംകൊളുത്തുക
കാട്ടുതീയിൽ വെന്ത
മൃഗമാംസം ലഹരിയും
കൂട്ടി തിന്നുക മനുഷ്യാ
തെളിനീർ പുഴയിൽ
നഞ്ചും കലക്കുക
ചത്തുമലക്കും പുഴമീനുകളെ
വലയിൽ കോരിയെടുക്കുക വേഗം
കൈയ്യിൽ കിട്ടിയ ചപ്പുംചവറും
നീട്ടിയെറിയുക തെരുവിൽ
ചീഞ്ഞളിഞ്ഞ് ശ്വാസ
വായുവും മലിനീകരിക്കട്ടെ
കെട്ടിപ്പൊക്കുക സൗധങ്ങൾ
ഭുമിയുലഞ്ഞാടി സൗധം
തകരും വരെയും രാജാവായ്
ഭൂവിൽ വാഴുക മർത്ത്യാ നീ
ജയൻ വിജയൻ
1
( Hide )
  1. നഷ്ടപ്പെടുന്ന പ്രക്യതിയും നന്മയുമൊക്കെ വരികളിൽ വന്നിട്ടുണ്ട്.
    ഇനിയും നന്നായി എഴുതണം.

    ജയൻ വിജയൻ എന്ന പേര് കണ്ടപ്പോൾ,
    സിനിമാ നടൻ മനോജ് കെ. ജയന്റെ അച്ഛന്റെയും ഇളയ്യച്ഛന്റെയും പേരുകളാണ് ഓർമ്മയിലെത്തുന്നത്. (ജയവിജയ സഹോദരങ്ങളുടെ കൂട്ടുക്കെട്ടിൽ മനോഹരങ്ങളായ ഒത്തിരി ഗാനങ്ങൾ പ്രധാനമായും, ഭക്തിഗാനങ്ങൾ പിറന്നിട്ടുണ്ട്).

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo