കാലമെൻ മനസ്സാം വയലിൽ വിതയ്ക്കുന്നു
അനുഭവമോരോന്നും ഉള്ളിൽ വിതയ്ക്കുന്നു
നവ്യമാം ചിന്ത തൻ വിത്തുകളോരോന്നും
അനുഭവമോരോന്നും ഉള്ളിൽ വിതയ്ക്കുന്നു
നവ്യമാം ചിന്ത തൻ വിത്തുകളോരോന്നും
വെള്ളം പകർന്നു വളർത്താൻ തുടങ്ങവെ
പുഷ്ടിയുണ്ടാവുവാൻ വളങ്ങളുമേകവെ
നവ്യമാം ലോകത്തിൻ സൃഷ്ടിയുണ്ടാവുന്നു
പുഷ്ടിയുണ്ടാവുവാൻ വളങ്ങളുമേകവെ
നവ്യമാം ലോകത്തിൻ സൃഷ്ടിയുണ്ടാവുന്നു
വെള്ളം പകരേണ്ടോർ പകരാതിരിക്കുകിൽ
വേണ്ട സമയത്തു വളമേകിയില്ലെങ്കിൽ
ലോകത്തിൽ നന്മകൾ പുലരുന്നതെങ്ങനെ
വേണ്ട സമയത്തു വളമേകിയില്ലെങ്കിൽ
ലോകത്തിൽ നന്മകൾ പുലരുന്നതെങ്ങനെ
കതിരിന്മേൽ വയ്ക്കാൻ വളവുമായ് നിൽക്കുകിൽ
വെറുതെയീ മണ്ണിലലിഞ്ഞു ചേരില്ലയോ
മുളക്കാൻ കൊതിക്കുന്ന വിത്തുകളൊക്കെയും
വെറുതെയീ മണ്ണിലലിഞ്ഞു ചേരില്ലയോ
മുളക്കാൻ കൊതിക്കുന്ന വിത്തുകളൊക്കെയും
കുഞ്ഞിൻ മനസ്സിൽ വളർത്തിരിക്കുക
ജാതിയെന്നുള്ള ചിന്തയൊരിക്കലും
മതത്തിൻറെ ചിന്തയെ മാറ്റി നിർത്തീടുക
ജാതിയെന്നുള്ള ചിന്തയൊരിക്കലും
മതത്തിൻറെ ചിന്തയെ മാറ്റി നിർത്തീടുക
ആദ്യം പഠിക്കട്ടെ മനുഷ്യനായിടുവാൻ
കൂടെ കളിപ്പോരെ ചങ്ങാതിയാക്കുവാൻ
മനസ്സിൽ വളരട്ടെ സ്നേഹത്തിൻ ചിന്തകൾ
കൂടെ കളിപ്പോരെ ചങ്ങാതിയാക്കുവാൻ
മനസ്സിൽ വളരട്ടെ സ്നേഹത്തിൻ ചിന്തകൾ
കത്തിതൻമുനയാലെ രക്തം വെടിഞ്ഞിനി
നല്ല മനുഷ്യർ മരിക്കാതിരിക്കട്ടെ
നരബലി തെരുവിൽ നടക്കാതിരിക്കട്ടെ
അയലത്തെ പെണ്ണിൻറെ വേദനയൊക്കെയും
വീട്ടിലെ പെണ്ണിൻറെ വേദനയാണെന്നതറിയുക
പീഡനമെല്ലാം നിലച്ചിടും
വീട്ടിലെ പെണ്ണിൻറെ വേദനയാണെന്നതറിയുക
പീഡനമെല്ലാം നിലച്ചിടും
പേനയെഴുതുമ്പോൾ
നാവു ശബ്ദിക്കുമ്പോൾ
തോക്കൊന്നു കയ്യിലെടിക്കാതിരിക്കുക
നാവു ശബ്ദിക്കുമ്പോൾ
തോക്കൊന്നു കയ്യിലെടിക്കാതിരിക്കുക
തെരുവിലുറങ്ങുന്ന മർത്യരെയൊക്കെയും
തെരുവിലലയുന്ന മർത്യരെയൊക്കെയും
മർത്യരായ് കാണുവാൻ മിഴികൾ തുറക്കുക
തെരുവിലലയുന്ന മർത്യരെയൊക്കെയും
മർത്യരായ് കാണുവാൻ മിഴികൾ തുറക്കുക
ഭൂമിയും വായുവും ജലവും പ്രകൃതിയും
മനുഷ്യൻറെ മാത്രമാം സ്വത്തല്ലയെന്നതും
സമയം കളയാതെ മനസ്സിൽ കുറിക്കുക
മനുഷ്യൻറെ മാത്രമാം സ്വത്തല്ലയെന്നതും
സമയം കളയാതെ മനസ്സിൽ കുറിക്കുക
മണ്ണിൽ വസിക്കട്ടെ വൃക്ഷലതാദികൾ
മണ്ണിൽ വസിക്കട്ടെ മൃഗങ്ങളായുള്ളോരും
പാറി നടക്കട്ടെ പറവകളൊക്കയും
മണ്ണിൽ വസിക്കട്ടെ മൃഗങ്ങളായുള്ളോരും
പാറി നടക്കട്ടെ പറവകളൊക്കയും
ആദ്യമായ് മർത്യനായ് മാറാൻ ശ്രമിക്കുക
അപ്പോളറിഞ്ഞിടും മർത്യരോന്നാണെന്നും
അപ്പോളറിഞ്ഞിടും മതങ്ങളൊന്നൊന്നും
അപ്പോളറിഞ്ഞിടും മർത്യരോന്നാണെന്നും
അപ്പോളറിഞ്ഞിടും മതങ്ങളൊന്നൊന്നും
നന്മ നിറഞ്ഞൊരു ലോകമുണ്ടാവുവാൻ
നല്ല മനുഷ്യരായ മാറാം നമുക്കിനി
നല്ല മതക്കാരുമാകാം നമുക്കിനി
നല്ല മനുഷ്യരായ മാറാം നമുക്കിനി
നല്ല മതക്കാരുമാകാം നമുക്കിനി
By: Siraj sarangapani
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക