വരണ്ടഭൂമിയില്‍ വിണ്ടകാലുമായ്
നീരുതേടിഞാന്‍ നടന്നുനീങ്ങവെ
പൊരിഞ്ഞവെയിലിനാല്‍
തൊണ്ടവരളവെ ഒരിറ്റുജലം
പരതികണ്ണുകള്‍, ചുറ്റുമായിതാ
ഒഴിഞ്ഞകുണ്ടുകള്‍ കാല്‍ച്ചുവട്ടിലെ
തഴമ്പിനുള്ളിലായ് എരിമണല്‍ത്തരി
ആഞ്ഞുകുത്തവെ ഒരുതരിത്തണല്‍
കൊതിച്ചുനിന്നുപോയ്
പോയകാലത്തെ
തിരിഞ്ഞുനോക്കവെ അന്നിവിടൊരു
ഹരിതതാഴ്വര അണിഞ്ഞൊരുങ്ങി
പരന്ന്കിടന്നിരുന്നു ഇന്നിവിടമോ
കരിഞ്ഞനാമ്പുകള്‍ ഉണക്കവേരുമായ്
പൊന്തിനില്‍ക്കുന്നു
തളര്‍ന്നകാലുമായ് നീരുതേടിഞാന്‍
കുഴഞ്ഞുനീങ്ങവെ
കുഴിഞ്ഞകണ്ണിലൂടുതിര്‍ന്നു
വീണതോ നനുത്തഅശ്രുവും
ഒരിറ്റുപ്രതീക്ഷയും
---------------------------------------------------
---------------------------------------------------
ജയൻ വിജയൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക