Slider

കാലം മാറിപ്പോയ്

0


ഓർമ്മകളിലിന്നും ഓടിക്കളിക്കുമൊരായിരം
നിറമുള്ള കാലമുണ്ട്. 
ചിറകു വിടർത്തി പല ഉയരങ്ങൾ താണ്ടി
പറന്നുയർന്നൊരു ബാല്യമുണ്ട്.
തെളി നിലാതിങ്കൾ പോൽ ഇന്നുമെൻ നെഞ്ചിനിൽ
തെളിയുമൊരു കളവില്ലാ കാലമുണ്ട്
തിരികെയിനി വരുകില്ല ആ കാലമെന്നാകിലും
തിരയുന്നു എന്തിനോ മനമതിനെ.
നെറിവില്ല..നീതിക്കു അറിവില്ലാ കാലമിതു
അറിയുവാൻ എന്തിത്ര താമസിച്ചു
പെണ്ണിന്റെ മാനമതു മണ്ണിന്റെ മാനമായ്
കണ്ടൊരു നാളുകൾ പോയ് മറഞ്ഞു
കൈകളിൽ പലവർണ്ണ ധ്വജമേന്തി നിൽപ്പൂ
കാലത്തിൻ കൈകളിലെ കോമാളികൾ
അഹം എന്ന ഭാവം ഇഹലോകം വെല്ലുന്നു
പരിണാമം എന്തെന്ന് പറയവയ്യ
നന്മകൾ നിറയുമൊരു നല്ലൊരു ലോകം
എന്നിനി കാണുമെന്നോർത്തിരിക്കെ
തിന്മകൾ താണ്ഡവമാടുമീ കാലത്തിൽ
ചെമ്മേ വന്നു നാം ചേർന്നിരിപ്പൂ
കനവിലെരിയുമ്പോഴും കനലിലെരിയുമ്പോഴും
കവിതയേ നീ എന്റെ കൂടെ നിൽക്കു
അനീതികൾക്കെതിരെയൊരു പടവാളുപോലെയെൻ
കൈകളിൽ എന്നും നീ ചേർന്നിരിക്കൂ ....
***സൗമ്യ സച്ചിൻ ***
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo