നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അർദ്ധനാരീശ്വരം



സ്നേഹം ജ്വലിക്കുന്ന രുദ്രചന്ദ്രക്കല
നീയതിന്നൂർജസംവാഹിയാം രശ്മിയും
ഗംഗാതരംഗം തണുപ്പിച്ച ചിന്തയിൽ
ശങ്കാവിഹീനം വരികെൻ്റെ പാതിയായ്.
തങ്കത്തളയണിഞ്ഞീടാതെ,യംഗുലീ-
യാഗ്രത്തിലോങ്കാര ബീജാക്ഷരത്തിൻ്റെ
ശംഖവിശുദ്ധികൈക്കൊള്ളുവാൻ, ശങ്കരാ-
തങ്കം കെടുത്തി തപ: ശക്തിയേൽക്കുവാൻ
ഭസ്മാഭിഷിക്തം ,ഭയാനകസുന്ദരം
നാഗസമ്മേളിതം രാഗസംപ്രാപ്തിയാൽ
തീനാമ്പുണർന്നതിന്നാനന്ദമൂർഛയിൽ
നാനാജഗന്മയപ്രേമോത്സവത്തിൻ്റെ
നാദക്കടുന്തുടിത്താളത്തിലാടുക
താലമ്പനെച്ചുട്ടതാപപ്പിണരുകൾ
പാടിത്തണുപ്പിച്ചെടുക്കുക, നിൻമിഴി -
ക്കോണിലീണത്തിൻ മഷിച്ചൂരു തേക്കുക....
വൻകരയ്ക്കപ്പുറം പൊങ്ങിത്തിളക്കുന്ന
സങ്കടപ്പങ്കുകൾ തമ്മിൽ പൊലിപ്പിച്ച്
തിങ്കൾത്തെളുമ്പിൽ തുളുമ്പുന്ന ഭംഗിയെ
തങ്കലാക്കുന്നു നാം അർദ്ധനാരീശ്വരർ!
***** ****** ********
ശ്രീനിവാസൻ തൂണേരി

1 comment:

  1. വൈരുദ്ധ്യപ്പെരുമകൾ പലയിടത്തുമുണ്ട്.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot