Slider

അപൂർണ്ണം

0


അവസാനത്തെ "തുടരും എന്ന വാക്കിന് മൂന്നു ദിവസത്തെ പഴക്കമുണ്ട് ,.പൂർണ്ണതയിൽ എത്താതെ പുറംലോകം കണ്ട കുറിപ്പുകളിൽ ഒന്നായി ഇതും മാറും ചിലപ്പോൾ . തുടരും എന്നത് ഒരു പ്രതീക്ഷയാണ് ...
.
---------അപൂർണ്ണം------------
.
ഏകാന്തത ഒരു ലഹരിയാണ് - സമയം ഇരുട്ടിയിരിക്കുന്നു . അബുദാബിയിലെ ഒരു ലേബർ ക്യാമ്പിലെ എന്റെ മുറിയിൽ പൊടിപിടിച്ചു കറുത്ത് തുടങ്ങിയ മഞ്ഞ ബൾബിന്റെ വെളിച്ചത്തിൽ ഞാൻ മാത്രം. ഞാൻ മാത്രമെന്നാൽ ആശാജിയുടെ ഗസൽ മന്ത്രങ്ങൾ ഉണ്ട് കൂടെ , മറുപടി കൊടുക്കാൻ മടിക്കുന്ന നോട്ടിഫിക്കേഷനുകൾ ചങ്കിൽകുരുങ്ങി വെച്ചിടത്തു നിന്ന് നിരങ്ങി നീങ്ങി ആത്മഹത്യക്കൊരുങ്ങുന്ന എന്റെ ഫോണിനെ തലയിണക്കിടയിൽ വെച്ച് ശ്വാസംമുട്ടിച്ചു കൊണ്ട് ഞാൻ അതിൽ അമർന്നു കിടന്നു ..
.
വല്ലാത്തൊരു മന്ത്രികതയാണ് അവരുടെ ശബ്ദത്തിനു ,വാക്കുകളുടെ അർത്ഥം പൂർണ്ണമായി മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിലും ആ വരികൾ മുഴുവൻ എനിക്കായ് എഴുതപ്പെട്ട പോലെ . പറയുന്നത് മുഴുവൻ എന്റെ കഥകളാണ് . അല്ലെങ്കിലും ചില ഗസലുകൾ ഏതോ മായിക ലോകത്തിലേക്ക് നമ്മളെ വലിച്ചെറിയപ്പെടാറുണ്ട് .
Dard Jab Teri Ata Hai To Gila Kisase Karein
Hijr Jab Tuune Diya Ho To Mila Kisase ....
.
കാലിനടുത്തൂടെ ഒരു നിഴൽ നീങ്ങുന്നത് കണ്ടാണ് നോക്കിയത് .
ഇന്നലെ കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടത്തിന്റെ രുചി തേടി ഒരു എലി .എന്നും അതിനെ കാണുമ്പോ അരിശം തോന്നാറുണ്ട് .
ഇന്നെന്തോ ഈ ഏകാന്തതയിൽ അവൻ ഒരു കൂട്ട് പോലെ .
.
നിനക്ക് ബാക്കി വെക്കാൻ മാത്രം ഒന്നുമില്ല പ്രിയപ്പെട്ടവനെ . താൽപ്പര്യമെങ്കിൽ രണ്ടു ഗസൽ കേട്ട് കൊൾക .വിശപ്പിനൽപ്പം ശമനം നൽകാൻ സംഗീതത്തിന് കഴിയും . ഞാൻ രാവിലെ തൊട്ടു ഒന്നും കഴിച്ചിട്ടില്ല എന്നിട്ടും ഞാൻ വിശപ്പ് മറന്നിരിക്കുന്നു .. അവസാന പിടച്ചിൽ പോലെ മൊബൈൽ ഒന്ന് ആഞ്ഞു വിറച്ചു . പാവം അന്നം തേടി വന്നവൻ ആ പിടച്ചിൽ കേട്ട് വേഗത്തിൽ ഓടി മറഞ്ഞത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു ഈയുള്ളവന് . തിരിഞ്ഞോടുമ്പോൾ ഒരു പക്ഷെ അതെന്നെ ശപിച്ചു കാണും വിശപ്പിന്റെ വില അറിഞ്ഞവനാണ് ഞാൻ എന്നിട്ടും അതിനു ഒരു തരി ബാക്കി വെക്കാൻ കഴിഞ്ഞില്ല ..
.
ലോകം ഇങ്ങനെയാണ് മൂഷികാ .എല്ലാം അറിഞ്ഞിട്ടും കണ്ടില്ലെന്നു നടിക്കും . സ്വാർത്ഥതകളിലേക്ക് ഊളിയിടാൻ കൊതിക്കുന്നവരാണ് ഞാനടക്കം ..
തുടരും -
-അൻവർ മൂക്കുതല -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo