അനീതികൾ കേൾക്കാനാകാത്ത വിധം
കേൾവി നഷ്ടപ്പെട്ട നിലയിലാണ്
കേൾവി നഷ്ടപ്പെട്ട നിലയിലാണ്
അക്രമങ്ങൾ കാണാനാകാത്ത വിധം
കാഴ്ച നഷ്ടപ്പെട്ട നിലയിലാണ്
കാഴ്ച നഷ്ടപ്പെട്ട നിലയിലാണ്
പ്രതികരിക്കാൻ കഴിയാത്ത വിധം
സംസാരശേഷി നഷ്ടപ്പെട്ട നിലയിലാണ്
സംസാരശേഷി നഷ്ടപ്പെട്ട നിലയിലാണ്
നിസ്സഹായനായ ഒരുവന് ആവശ്യം
സഹതാപമല്ല ..സഹായമാണെന്നറിയാനുള്ള
തിരിച്ചറിവ് നഷ്ടപ്പെട്ട നിലയിലാണ്
സഹതാപമല്ല ..സഹായമാണെന്നറിയാനുള്ള
തിരിച്ചറിവ് നഷ്ടപ്പെട്ട നിലയിലാണ്
അനീതിക്കെതിരെ ഉയരേണ്ട കൈകളും
അക്രമങ്ങൾക്കെതിരെ നിലയുറപ്പിക്കേണ്ട കാലുകളും
ചലനശേഷി നഷ്ടപ്പെട്ട നിലയിലാണ്
അക്രമങ്ങൾക്കെതിരെ നിലയുറപ്പിക്കേണ്ട കാലുകളും
ചലനശേഷി നഷ്ടപ്പെട്ട നിലയിലാണ്
"സ്വാർത്ഥത" എന്ന മാരകമായ അസുഖം ബാധിച്ച്
'മനുഷ്യത്വം" ഇന്ന് അത്യാസന്ന നിലയിലാണ് .
'മനുഷ്യത്വം" ഇന്ന് അത്യാസന്ന നിലയിലാണ് .
***സൗമ്യ സച്ചിൻ ***
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക