നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇനിയും ഞാൻ വരും



കഴുത്തിൽ നിറയെ കല്ലുമാലകളും മുത്തു മാലകളും, ഇരുകൈകളിലും മുട്ടുവരെ കുപ്പിവളകളും സ്വർണ്ണനിറത്തിലുള്ളവയും.....
പലരീതിയിൽ മുടികുത്തികളെക്കൊണ്ട്‌ അലങ്കരിച്ച തലമുടി....ഒറ്റനോട്ടത്തിൽ ഒരുവട്ടുകേസ്‌....ബാഗ്ലൂർക്കു പോവാൻ ബസ്‌ സ്റ്റാന്റിൽ എത്തിയപ്പോൾ, ബസ്സ്‌ വരാൻ ഇനിയും സമയം ബാക്കി.. അധികമാളില്ലാത്ത ഒരു ബഞ്ചിൽ സ്ഥാനംപിടിച്ചു...
രണ്ടു ബഞ്ചുകൾക്കപ്പുറം , ഒരു സ്ത്രീ, ഒറ്റനോട്ടത്തിൽ, പരിചിതമുഖം..ഒന്നുകൂടി സൂക്ഷിച്ചുനോക്കി. നല്ല പരിചയം എങ്ങനെയാണന്നു വ്യക്തമാകുന്നില്ല..ഇപ്പോൾ, ബസ്‌ സ്റ്റാന്റിലെല്ലാം സി സി ടി വികളല്ലാം ധാരാളം. അപ്പുറത്ത്‌ ഞാൻ നോക്കുന്നത്‌ ആ സ്ത്രീയും ശ്രദ്ധിക്കുന്നുണ്ട്,... ഉദ്ദേശ്യത്തിൽ കളങ്കമിമില്ലാത്തതുകൊണ്ട്‌, ധൈര്യക്കുവ്‌ ഒട്ടും തോന്നാതെ അവരെ സമീപിച്ചു.....
മുഖം ക്യത്യമായി ഒന്നുകൂടെ സൂക്ഷിച്ചുനോക്കി, പരിചയം തോന്നിയതിനു സ്ഥിരീകരണം...ഉറപ്പിച്ചു , എന്റെ ടീച്ചറാണ്...
വസുമതി ടീച്ചർ.....യു.പി ക്ലാസുകളിൽ പഠിപ്പിക്കുമ്പോൾ..എന്നോട്‌ പ്രത്യക വാൽസല്യമായിരുന്നു... ഇടയ്ക്കൊക്കെ വീട്ടിൽ വരുകയും, പഠനകാര്യത്തെക്കുറിച്ചു വിട്ടുകാരുമായി സംസാരിക്കുകായും ചെയ്യൂ മായിരുന്നു.... എനിക്കും ടീച്ചറുമായി നല്ല ബന്ധം,... എന്നേയും നോക്കുണ്ടായിരുന്നു, ഒരു ചെറുചിരി സമ്മാനിച്ചു. മുഖം തിരിച്ചുകളഞ്ഞു...."ആളു മാറിയോ ?" ഇല്ല എനിക്കുറപ്പാ......
"ടീച്ചറേ" ഞാൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചു.....അവർ തലയുയർത്തി, പെട്ടന്നു താഴ്തി.... അടുത്തുചെന്നിരുന്നു.. "ഇതു ഞാനാ" എന്റെ മുഖത്തേക്ക്‌ തറപ്പിച്ചോരു നോട്ടം... അപ്പൊ അകലത്തുനിന്ന് ഒരു കൂലിക്കാരൻ "സാറെ അവരോടൊന്നും മിണ്ടാൻ പോണ്ട.. മുഖത്തു കാർക്കിച്ചുതുപ്പും." മനസ്സിൽ ഇടിമുഴക്കം, "എന്റെ ടീച്ചറോ ?" , എനിക്ക്‌ അറിയുന്ന ടീച്ചർ ....
ഏയ്‌ ഒരിക്കലുമുണ്ടാവില്ല....
കൂലിക്കാരന്റെ വാക്കുകൾ , അവരിലും മുരടിപ്പ്‌ സമ്മാനിച്ചു......എന്റെ മുഖത്തേക്ക്‌ നോക്കി.....
"മോനേ, ഇതു നിങ്ങളുടെ ടീച്ചർതന്നെ"
എന്റെ കൈ അമർത്തിപ്പിടിച്ചു....കണ്ണുകളിൽ .. കണ്ണീരിനു ദാരിദ്ര്യം ബാധിച്ചപോലെ...
അടിമപ്പെടുത്തലിന്റേയും അവഹേളനത്തിന്റേയും ആശ്രിതരുടെ നൊമ്പരപെടുത്തലിൽനിന്നും തീർത്തും അഭിനയമുഖം കാണിച്ചു.. നിറയെ യാത്രക്കാരുടെ സങ്കടങ്ങളും കണ്ടു ഒരിരുപ്പ്‌,.... ഒറ്റവരിപോലും മുറിയാതെ പറഞ്ഞുതീർത്തു,......വാക്കുകൾ പറയാൻഎന്റെ ചുണ്ട്‌ വഴങ്ങുന്നില്ല,.....നമുക്കു ചായ കുടിക്കാം, അഭ്യർത്ഥന.....ആകാം എന്നു ഞാൻ മൂളി.
കാന്റീനിൽ, ആളൊഴിഞ്ഞ മൂലയിൽ ഇരുവശമായി, മുഖത്തോടുമുഖമിരുന്നു
അടുത്ത സീറ്റിൽനിന്നു കമന്റ്‌..."മോനായിരിക്കും"...കേട്ടതായി ഭാവിച്ചില്ല,... തുടർസംസാരത്തിനു ശ്രമിക്കുന്നതുകൊണ്ടാവാം.. തയ്യാറായി. സപ്ലയറുടെ വരവും ചോദ്യവും.. "ഇവരരാ നിങ്ങളുടെ ?",, മറുപടി പറയാതെ, രണ്ടു ചായയും പഴംപൊരിയും, പറഞ്ഞു.
പുച്ഛത്തോടെ നോട്ടം സമ്മാനമായി കിട്ടി.....
പറഞ്ഞുതുടങ്ങി....
ഇരുപത്‌ വർഷമായി ഞാൻ ഇവിടെ, വരുന്നു, അന്തിയുറങ്ങുന്നു, കാലത്തു പത്തു മണിക്കു വീട്ടിലേക്കു, മടക്കം
നാലുമണിക്ക്‌, ഈ ആടയാഭരണങ്ങല്ലാം വീട്ടിൽച്ചെന്നു കഴിച്ചുവെക്കും, വിശ്രമജീവിതം വൈപരീത്യങ്ങൾനിറഞ്ഞത്‌
വിശ്രമിക്കാൻ തള്ളിവിടുന്ന , ഇവിടത്തെസർക്കാറുകൾ, വിശ്രമം വേണോ?
രാഷ്ട്രീയക്കാർ, വക്കീലന്മാർ, ബിസിനസ്സുകാർ, തുടങ്ങിയ മേഘലകളിൽ വിരാജിക്കുന്നവർക്ക്‌ , വേണ്ടേ വിശ്രമം...?
രോഷം ജ്വലിക്കുന്നു, കണ്ണുകളിൽ.............. ഒരു മകൾ..കല്ല്യാണം കഴിഞ്ഞ്‌ ഭർത്താവിനും മക്കളോടുമൊപ്പം വിദേശത്ത്‌
അനാഥമായഞ്ഞാൻ, ഒറ്റയ്ക്ക്‌ താമസം ഭർത്താവു മുൻപേ എന്നോട്‌, വിടപറഞ്ഞതുകൊണ്ട്‌, അദ്ദേഹത്തെ നോക്കണ്ടതായും വന്നില്ല, ഒറ്റയ്ക്കുള്ള താമസം , പേടിയുടെ നാളുകൾ, അപഹരിക്കാനും, ചുളുങ്ങിയ മുഖത്തിൽ ചുമ്പിക്കാനും, അപവാദങ്ങൾ പറയാനും,
കൂട്ടങ്ങൾ, .... ഇപ്പൊ എൺപതു കഴിഞ്ഞു. ധൈര്യമായി ഇവിടെ ഇരിക്കാം, യാത്രക്കാരുടെ സങ്കടങ്ങളും, സന്തോഷങ്ങളും, കണ്ട്‌ ഒറ്റയ്ക്കിരിക്കാം........... ചോദിക്കാനാളില്ലാതെ
ഈ തുടക്കം തുടങ്ങിയ കാലം, മാടിവിളിക്കുന്നവർ, കൂടെക്കിടക്കാൻ വണ്ടിയുമായി കാത്തുനില്ക്കുന്നവർ, അടുത്തുവന്നു കൊഞ്ഞനംകാട്ടുന്നവർ, ദൂരെ മാറിനിന്നു ലൈംഗികവൈക്യതം കാണിക്കുന്നവർ, മുണ്ടു പൊക്കിക്കാണിക്കുന്നവർ......
ആദ്യമാദ്യം കണ്ണടച്ചു, തിരിഞ്ഞുനിന്നു,....കാർക്കിച്ചുതുപ്പി പലരേയും ഞാൻ എന്തു ചെയ്യണം, എന്റെ കൂടെ
കിടത്തണോ ? പ്രസവപ്രായം കഴിഞ്ഞ ഞാൻ അവരുടെ കുട്ടിയെ പ്രസവിക്കണോ? മോൻ പറ.....
വികാരത്തള്ളിച്ച.......ഇപ്പൊ.
തുപ്പൽ ഭ്രാന്തി....
അടുത്തബസ്സ്‌ ഒൻപതുമണിക്ക്‌
പുറപ്പടാൻ സമയമായി
ടീച്ചറെ ഞാൻ പോകുന്നു, ഓടിബസ്സിൽ
കയറി... ഞാൻ മറയുന്നത്‌ വരെ
എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു
ഇനിയും ഞാൻ വരും എന്ന വാക്കായിരിക്കും........

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot