Showing posts with label ഷംസുപൂമ. Show all posts
Showing posts with label ഷംസുപൂമ. Show all posts

ഇനിയും ഞാൻ വരും



കഴുത്തിൽ നിറയെ കല്ലുമാലകളും മുത്തു മാലകളും, ഇരുകൈകളിലും മുട്ടുവരെ കുപ്പിവളകളും സ്വർണ്ണനിറത്തിലുള്ളവയും.....
പലരീതിയിൽ മുടികുത്തികളെക്കൊണ്ട്‌ അലങ്കരിച്ച തലമുടി....ഒറ്റനോട്ടത്തിൽ ഒരുവട്ടുകേസ്‌....ബാഗ്ലൂർക്കു പോവാൻ ബസ്‌ സ്റ്റാന്റിൽ എത്തിയപ്പോൾ, ബസ്സ്‌ വരാൻ ഇനിയും സമയം ബാക്കി.. അധികമാളില്ലാത്ത ഒരു ബഞ്ചിൽ സ്ഥാനംപിടിച്ചു...
രണ്ടു ബഞ്ചുകൾക്കപ്പുറം , ഒരു സ്ത്രീ, ഒറ്റനോട്ടത്തിൽ, പരിചിതമുഖം..ഒന്നുകൂടി സൂക്ഷിച്ചുനോക്കി. നല്ല പരിചയം എങ്ങനെയാണന്നു വ്യക്തമാകുന്നില്ല..ഇപ്പോൾ, ബസ്‌ സ്റ്റാന്റിലെല്ലാം സി സി ടി വികളല്ലാം ധാരാളം. അപ്പുറത്ത്‌ ഞാൻ നോക്കുന്നത്‌ ആ സ്ത്രീയും ശ്രദ്ധിക്കുന്നുണ്ട്,... ഉദ്ദേശ്യത്തിൽ കളങ്കമിമില്ലാത്തതുകൊണ്ട്‌, ധൈര്യക്കുവ്‌ ഒട്ടും തോന്നാതെ അവരെ സമീപിച്ചു.....
മുഖം ക്യത്യമായി ഒന്നുകൂടെ സൂക്ഷിച്ചുനോക്കി, പരിചയം തോന്നിയതിനു സ്ഥിരീകരണം...ഉറപ്പിച്ചു , എന്റെ ടീച്ചറാണ്...
വസുമതി ടീച്ചർ.....യു.പി ക്ലാസുകളിൽ പഠിപ്പിക്കുമ്പോൾ..എന്നോട്‌ പ്രത്യക വാൽസല്യമായിരുന്നു... ഇടയ്ക്കൊക്കെ വീട്ടിൽ വരുകയും, പഠനകാര്യത്തെക്കുറിച്ചു വിട്ടുകാരുമായി സംസാരിക്കുകായും ചെയ്യൂ മായിരുന്നു.... എനിക്കും ടീച്ചറുമായി നല്ല ബന്ധം,... എന്നേയും നോക്കുണ്ടായിരുന്നു, ഒരു ചെറുചിരി സമ്മാനിച്ചു. മുഖം തിരിച്ചുകളഞ്ഞു...."ആളു മാറിയോ ?" ഇല്ല എനിക്കുറപ്പാ......
"ടീച്ചറേ" ഞാൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചു.....അവർ തലയുയർത്തി, പെട്ടന്നു താഴ്തി.... അടുത്തുചെന്നിരുന്നു.. "ഇതു ഞാനാ" എന്റെ മുഖത്തേക്ക്‌ തറപ്പിച്ചോരു നോട്ടം... അപ്പൊ അകലത്തുനിന്ന് ഒരു കൂലിക്കാരൻ "സാറെ അവരോടൊന്നും മിണ്ടാൻ പോണ്ട.. മുഖത്തു കാർക്കിച്ചുതുപ്പും." മനസ്സിൽ ഇടിമുഴക്കം, "എന്റെ ടീച്ചറോ ?" , എനിക്ക്‌ അറിയുന്ന ടീച്ചർ ....
ഏയ്‌ ഒരിക്കലുമുണ്ടാവില്ല....
കൂലിക്കാരന്റെ വാക്കുകൾ , അവരിലും മുരടിപ്പ്‌ സമ്മാനിച്ചു......എന്റെ മുഖത്തേക്ക്‌ നോക്കി.....
"മോനേ, ഇതു നിങ്ങളുടെ ടീച്ചർതന്നെ"
എന്റെ കൈ അമർത്തിപ്പിടിച്ചു....കണ്ണുകളിൽ .. കണ്ണീരിനു ദാരിദ്ര്യം ബാധിച്ചപോലെ...
അടിമപ്പെടുത്തലിന്റേയും അവഹേളനത്തിന്റേയും ആശ്രിതരുടെ നൊമ്പരപെടുത്തലിൽനിന്നും തീർത്തും അഭിനയമുഖം കാണിച്ചു.. നിറയെ യാത്രക്കാരുടെ സങ്കടങ്ങളും കണ്ടു ഒരിരുപ്പ്‌,.... ഒറ്റവരിപോലും മുറിയാതെ പറഞ്ഞുതീർത്തു,......വാക്കുകൾ പറയാൻഎന്റെ ചുണ്ട്‌ വഴങ്ങുന്നില്ല,.....നമുക്കു ചായ കുടിക്കാം, അഭ്യർത്ഥന.....ആകാം എന്നു ഞാൻ മൂളി.
കാന്റീനിൽ, ആളൊഴിഞ്ഞ മൂലയിൽ ഇരുവശമായി, മുഖത്തോടുമുഖമിരുന്നു
അടുത്ത സീറ്റിൽനിന്നു കമന്റ്‌..."മോനായിരിക്കും"...കേട്ടതായി ഭാവിച്ചില്ല,... തുടർസംസാരത്തിനു ശ്രമിക്കുന്നതുകൊണ്ടാവാം.. തയ്യാറായി. സപ്ലയറുടെ വരവും ചോദ്യവും.. "ഇവരരാ നിങ്ങളുടെ ?",, മറുപടി പറയാതെ, രണ്ടു ചായയും പഴംപൊരിയും, പറഞ്ഞു.
പുച്ഛത്തോടെ നോട്ടം സമ്മാനമായി കിട്ടി.....
പറഞ്ഞുതുടങ്ങി....
ഇരുപത്‌ വർഷമായി ഞാൻ ഇവിടെ, വരുന്നു, അന്തിയുറങ്ങുന്നു, കാലത്തു പത്തു മണിക്കു വീട്ടിലേക്കു, മടക്കം
നാലുമണിക്ക്‌, ഈ ആടയാഭരണങ്ങല്ലാം വീട്ടിൽച്ചെന്നു കഴിച്ചുവെക്കും, വിശ്രമജീവിതം വൈപരീത്യങ്ങൾനിറഞ്ഞത്‌
വിശ്രമിക്കാൻ തള്ളിവിടുന്ന , ഇവിടത്തെസർക്കാറുകൾ, വിശ്രമം വേണോ?
രാഷ്ട്രീയക്കാർ, വക്കീലന്മാർ, ബിസിനസ്സുകാർ, തുടങ്ങിയ മേഘലകളിൽ വിരാജിക്കുന്നവർക്ക്‌ , വേണ്ടേ വിശ്രമം...?
രോഷം ജ്വലിക്കുന്നു, കണ്ണുകളിൽ.............. ഒരു മകൾ..കല്ല്യാണം കഴിഞ്ഞ്‌ ഭർത്താവിനും മക്കളോടുമൊപ്പം വിദേശത്ത്‌
അനാഥമായഞ്ഞാൻ, ഒറ്റയ്ക്ക്‌ താമസം ഭർത്താവു മുൻപേ എന്നോട്‌, വിടപറഞ്ഞതുകൊണ്ട്‌, അദ്ദേഹത്തെ നോക്കണ്ടതായും വന്നില്ല, ഒറ്റയ്ക്കുള്ള താമസം , പേടിയുടെ നാളുകൾ, അപഹരിക്കാനും, ചുളുങ്ങിയ മുഖത്തിൽ ചുമ്പിക്കാനും, അപവാദങ്ങൾ പറയാനും,
കൂട്ടങ്ങൾ, .... ഇപ്പൊ എൺപതു കഴിഞ്ഞു. ധൈര്യമായി ഇവിടെ ഇരിക്കാം, യാത്രക്കാരുടെ സങ്കടങ്ങളും, സന്തോഷങ്ങളും, കണ്ട്‌ ഒറ്റയ്ക്കിരിക്കാം........... ചോദിക്കാനാളില്ലാതെ
ഈ തുടക്കം തുടങ്ങിയ കാലം, മാടിവിളിക്കുന്നവർ, കൂടെക്കിടക്കാൻ വണ്ടിയുമായി കാത്തുനില്ക്കുന്നവർ, അടുത്തുവന്നു കൊഞ്ഞനംകാട്ടുന്നവർ, ദൂരെ മാറിനിന്നു ലൈംഗികവൈക്യതം കാണിക്കുന്നവർ, മുണ്ടു പൊക്കിക്കാണിക്കുന്നവർ......
ആദ്യമാദ്യം കണ്ണടച്ചു, തിരിഞ്ഞുനിന്നു,....കാർക്കിച്ചുതുപ്പി പലരേയും ഞാൻ എന്തു ചെയ്യണം, എന്റെ കൂടെ
കിടത്തണോ ? പ്രസവപ്രായം കഴിഞ്ഞ ഞാൻ അവരുടെ കുട്ടിയെ പ്രസവിക്കണോ? മോൻ പറ.....
വികാരത്തള്ളിച്ച.......ഇപ്പൊ.
തുപ്പൽ ഭ്രാന്തി....
അടുത്തബസ്സ്‌ ഒൻപതുമണിക്ക്‌
പുറപ്പടാൻ സമയമായി
ടീച്ചറെ ഞാൻ പോകുന്നു, ഓടിബസ്സിൽ
കയറി... ഞാൻ മറയുന്നത്‌ വരെ
എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു
ഇനിയും ഞാൻ വരും എന്ന വാക്കായിരിക്കും........

സ്നേഹം


ഗൊരക്‌ പൂർ .........ഉത്തർപ്രദേശിൽ
ഗൊരക്‌ നാഥ്‌ മന്ദിർ ഏറെ പ്രശസ്തം കിച്ചടി ഉത്സവം,വർഷംതോറും,ഓരോ
വീട്ടിൽനിന്നും കഴിയുന്ന രീതിയിൽ അരി
നൽകുക അതു എല്ലാവരും നൽകും
ഉത്സവംകാണാൻ രണ്ടുദിവസം ഞാനും
പോയി...നല്ല ആഘോഷം,മന്ദിരത്തിനടുത്ത്‌ നടന്നു
പൊവാനുള്ളദൂരമാണു താമസം.........
താമസിക്കുന്ന വീട്‌ സാമാന്യം നല്ലത്‌
വീട്ടിൽ അച്ഛൻ അമ്മ രണ്ടു പെൺകുട്ടികൾ ഒരാൺകുട്ടി ,സാമാന്യം
ജീവിതം നല്ലരീതിയിൽ,അതിലേക്ക്‌ ഞാനും പേയിങ്‌‌ ഗസ്റ്റായി. വീടിന്റെ
മുൻ വശത്ത്‌ ഒരു റൂം എനിക്കായി നൽകി
നല്ലതണുപ്പ്‌ ഡിസംമ്പർമാസം,മൈനസ്‌അഞ്ചു.വേഷ
ത്തിനുമുണ്ട്വ്പ്രത്യേകത കയ്യിലുംകാലിനും സോക്സ്‌ തലയിൽ തൊപ്പി, രണ്ടു ഷർട്ടും അതിനുമേൽ കമ്പിളി കുപ്പായവും പുതപ്പും ആകെപ്പാടെ
ചന്ദ്രനിൽ പോകാനുള്ള ഒരുക്കത്തിലാണ
ന്നു തോനൽ...ഒരുമകൾ പ്ലസ്റ്റു കഴിഞ്ഞു
എന്റ്ര് ൻസിനു പഠിത്തംരണ്ടാമത്തവൾ
പത്താം തരം, മകൻ ആ റാം തരം, അച്ചനു
മരമില്ല്.എന്തോകാരണത്താൽ മരമില്ല്
അടഞ്ഞ്‌ ഇരിക്കുന്നു, ഒരുദരിദ്ധ്രാവസ്ഥ
ആസമയത്തുള്ള എന്റെ അവിടേക്കുള്ള
വരവ്‌ അവർക്കൊരനുഗ്രഹമായി ..........
പതിയെ അവരുമായി അടുപ്പത്തിന്റെവ്യാപ്തി
വർദ്ധിച്ചു, മൂത്തവൾ രണ്ടു മൂന്നു ദിവസ
മായിക്ലാസിൽ പോകുന്നില്ല.കാര്യം തിരക്കിയപ്പോൾ മനസ്സില്ലാതെ ടുഷ്യൻ ഫീസ്‌ കൊടുക്കാത്തതിനെ പറ്റിയും പുസ്തകം ഇല്ലാത്തതിനെകുറിച്ചും പറഞ്ഞു
അല്ല പറയിപ്പിച്ചു , എന്തുകൊണ്ടോ എനിക്ക്‌ ഒരുവല്ലാത്ത വിഷമം, ഞാൻ പറഞ്ഞു നാളെ ശരിയാക്കാം.. കുട്ടിയുടെ
മുഖത്തു നേരിയചിരി അച്ഛനിൽ ജാള്യത
പറഞ്ഞപോലെ അടുത്തദിവസം ക്ലാസിലേക്ക്‌.....
അടുത്തദിവസം മുതൽ അവളുടെ പെരുമാറ്റത്തിൽ നേരിയ വ്യത്യാസം കണ്ടു
തുടങ്ങി , ദിവസങ്ങൾ നീങ്ങി കാലത്തു
ആ കൊടും തണുപ്പിൽ ആ റുമണിക്ക്‌
തന്നെ ക്ലാസിലേക്ക്‌ പോവും, പതിനൊന്നിനു തിരിച്ച്‌ വരും...ഒരുദിവസം
തിരിച്ച്‌ വന്നപ്പോൾ ഞാൻ മാത്രം വീട്ടിൽ
എനിക്ക്‌ പ്രത്യേക ജോലിയൊന്നും ഇല്ലാത്തതുകൊണ്ട്‌ റൂംഅടച്ചു കിടത്തം..
പെട്ടന്നു റൂമിന്റെ അകം വാതിലിൽ
മുട്ടുന്നു സാധാരണ ആ വാതിൽ എനിക്ക്‌
പ്രവേശനമൊ , അവരാരും അതിലെ വാരാ
റുമില്ല. എന്തായാലും ഞാൻ ഒരു പുറത്തുള്ള ആൾ ആണന്നുള്ള തോനൽ
ആയിരിക്കും, എനിക്ക്‌ ആവശ്യവുമില്ല
പെട്ടന്നു എഴുനേറ്റ്‌ വാതിൽ തുറന്നു
അവൾ അതിന്റെ മുന്മ്പിൽ നിൽക്കുന്നു
എന്താ എന്ന ചോദ്യം അവളിൽ ആശ്ചര്യം
ഒന്നുമുണ്ടാക്കിയില്ല, ഇവിടെ ആരുമില്ല
ഞാൻ ഒറ്റക്കാ, എന്ന മറുപടി ,...............
ചിന്തകൾ ആനേരംകൊണ്ടു എവിടല്ലാമൊ
എത്തി,സ്യപ്നമാണൊ , അതിനും വഴിയില്ല
ഒരിക്കൽ പോലും അങ്ങിനെ ഒരു രൂപം
മനസ്സിൽ കടന്നു വന്നില്ല...പിന്നെ റൂമിൽ
കയറി കട്ടിലിൽ ഇരുന്നു, എനിക്ക്‌ കൊടിയ തണുപ്പിൽ പോലും വിയർത്തു
നമുക്ക്‌ കുറെ സംസാരിച്ചിരിക്കാം ആരും
ഇല്ലല്ലൊ അപ്പൊ ഞാൻ അവിടെ പൊയി
ഇരിക്കാംഎന്നു പറഞ്ഞപ്പോൾ വേണ്ട
ഇവിടെ മതി, അപ്പോൾ ഞാൻ സമ്മതം
മൂളി രാത്രിയിൽ ഹീറ്റർ ഇല്ലാത്തതിന്റെ
വിഷമവും.രാത്രിയിൽ കൂടെ കിടക്കാൻ
ആളുണ്ടങ്കിൽ ഞാനുംസഹോദരിയുടെ
കൂടെയാ കിടത്തം ,എന്നോടു സ്നേഹമില്ലാ
ഒരുതരം വാൽസല്യം, ഒരടുപ്പം പക്ഷേ
എന്തോ ഒന്നുണ്ട്‌... അതുറപ്പാ വകതിരിച്ച്‌
അറിയാൻ എനിക്ക്‌ കഴിയുന്നില്ല
പെട്ടന്നു കോളിങ്‌ബൽ മുഴങ്ങി അമ്മയുടെ വരവാ അവൾ പോയി മറുപുറ
വാതിൽ തുറന്നു കൊടുത്തു , പോകുമ്പോൾ എന്റെടുത്തേക്ക്‌ വന്ന വാതിൽ ഭദ്രമായി അടക്കാൻ ശ്രദ്ധിച്ചിരുന്നു...അവരുടെ സംസാരം വ്യക്തമായി കേൾക്കാം മനസ്സിലാവാൻ
ചെറിയ പ്രയാസം ഹിന്ദിയിലല്ല അവർ
വീട്ടിൽ സംസാരം (ബോജ്‌ പുരി) ഒരുതരം നാട്ടുഭാഷ.......
പിന്നീടങ്ങോട്ട്‌ അവളുടെ പെരുമാറ്റം ഞാൻ കൂടുതൽ ശ്രദ്ധാലുവായി ഓരോ
ചലനവും സസൂക്ഷ്മം നിരീക്ഷിച്ചിച്ച്കൊണ്ടിരിന്നു അപ്പോൾ
അവിടെ എത്തിയിട്ട്‌ ഒരു മാസം പിന്നിട്ടു
ടൂവീലറുടുത്ത്‌ ഇടക്കൊക്കെ ക്ലാസിൽ
നിന്നു കൂട്ടി കൊണ്ടുവരാൻ തുടങ്ങി
ക്ലാസ്‌ കഴിഞ്ഞാൽ എന്തങ്കിലും അത്യാവ
ശ്യകാര്യത്തിനന്നവണ്ണം അമ്പലങ്ങളിൽ
പോവും ഗൊരക്‌ നാഥിനെ കുറിച്ച്‌ നല്ല
അറിവു ലഭിച്ചു ..എല്ലാവരുമൊന്നിച്ചു
സിനിമക്ക്‌ പോയി അന്നു എന്റെ കൂടെ
അവളും , മോനും ടിക്കറ്റ്‌ എടുത്തു കാത്തു
നിന്നപ്പോൾ നമുക്ക്‌ ഒന്നിച്ചിരിക്കാം എന്ന
ഒരു കമന്റും ഒന്നും മിണ്ടിയില്ല ഞാൻ
അച്ചനും അമ്മയും എത്തി സീറ്റിൽ അച്ചന
ടുത്തായി എന്റെ സ്ഥാനം..അച്ഛനോട്‌
കശപിശ കൂടുന്നതായി തോനി ഇടപെട്ടില്ല
സിനിമക്ക്‌ ശേഷം ഹോട്ടലിൽ ഭക്ഷണം
എനിക്ക്‌ അഭിമുഖമായി അവളുടെ ഇരിപ്പ്‌
അന്നു രാത്രി എനിക്ക്‌ ഉറക്കം തീരെ ഇല്ല
തണുപ്പ്‌ താങ്ങാവുന്നതിൽ കൂടുതലും,
എന്താ ഒരു മാനസികാവസ്ഥ... ഒരുമാതിരി
തല കറങ്ങുന്നപോലെ എന്താ അവളുടെ
മനസ്സിൽ തുറന്നു ചോദിച്ചാൽ! എന്റെ
എല്ലാസ്ഥാനവും , എന്നോട്‌ ഇഷ്ടമുണ്ട്‌
ആ ഇഷ്ടത്തിന്റെ നിർ വചനം ? ഒരു വിധ
കാര്യങ്ങളിൽ പിടിപാടുള്ളവനന്നാ എനിക്ക്‌ എന്നെ കുറിച്ച്‌ ധാരണ അതല്ലാം
തെറ്റുന്നു , തണുപ്പ്‌ അസഹനീയം
കൂടെ കിടക്കാൻ അവളുണ്ടങ്കിൽ അൽപശമനം കിട്ടിയേനെ അവൾ സൂചി
പ്പിച്ചതുമല്ലെ.......നല്ല സൗന്ദര്യവതി മെലിഞ്ഞ ശരീരം കണ്ണിനു എന്തോ ഒരാ
കർഷണം ആകപ്പാടെ എനിക്ക്‌ ഒന്നും
ചിന്തിക്കാൻ പറ്റാത്ത ഒരു മരവിപ്പ്‌,...........::
ഏതൊസമയത്തിൽ കമ്പിളി പുതപ്പിൽ
മയങ്ങിപോയി ... രാവിലെ ആയന്നതിനു
ചായവന്നു സാധാരണ അച്ഛനൊ അമ്മയൊ ആണു കൊണ്ട്‌ തരാറുള്ളത്‌..
അടുപ്പത്തിന്റെ തീവൃത ഓരോദിവസവും
കൂടുന്നു ഒരു ഒരുമപ്പെടൽ, ചോദിക്കാൻ
പലവട്ടം ശ്രമിച്ചു , ചോദിച്ചില്ല കാരണം
ഇന്നും അജ്ഞാതം, ..:::
എന്റെ ഗോരഖ്‌ പൂർ ജീവിതകാലാവധി
അവസാനിക്കാറായി മരകച്ചവടത്തിനുള്ള
ആ വരവ്‌. എന്നെ എന്തോ മരവിപ്പിൽ
അവസാനിക്കുന്നപോലെ അതുവരെ
പ്രേമിക്കാത്ത ഞാൻ എന്തവസ്ഥയിലാണന്ന് തിരിച്ചറിഞ്ഞില്ല
അച്ഛനോട്‌ ഉള്ള വാൽസല്യമല്ല, കാമുകനോടു, സഹോദരനോട്‌, അല്ല
ഒന്നിനും സമരസപെടുന്നില്ലഒരു ജനവരി 26 നു തിരിച്ച്‌ പോക്കിനുള്ള
ടിക്കറ്റു എടുത്തന്ന് പറഞ്ഞപ്പോൾ, അന്നു
ആവീട്ടിൽ ഒരു കലഹം ത ന്നെ തീർത്തു
ഞാൻ അതിൽ നിന്നല്ലാം ഒഴിഞ്ഞു മാറി
ദിവസങ്ങൾ അടുത്തു വരുന്നത്‌ ഇനി
ഇത്രദിവസം എന്നു എണ്ണി പറഞ്ഞു കൊണ്ടിരുന്നു..എന്റെ മനസ്സും അറിയാതെ വേദനിച്ചു..അത്രമാത്രം അടു
ത്തിരുന്നു ആകുടുമ്പവുമായി, അവളുടെ
പെ രുമാറ്റം തോത്‌ വർദ്ധിപ്പിച്ചു..
അവിടന്നു തിരിച്ചു കാലത്തു അഞ്ചുമണി
എല്ലാവരും റെഡിയായി നിൽക്കുന്നു
യാത്രയപ്പിനു അവളും അച്ഛനും യാത്രയ
ക്കാൻ വന്നു തീവണ്ടിയാപ്പീസിൽ
ഒരു പിരിയൽ എന്നെയും വല്ലാതെ
അസ്യസ്ഥനാക്കി പറയാൻ പറ്റാത്ത ഒരവസ്ഥ, കൈകൊടുത്തു ആദ്യം അച്ഛനു
അവളുടെ നേർക്ക്‌ കൈ നീട്ടിയപ്പോൾ
കൈ വലിച്ചു കളഞ്ഞു നിങ്ങൾ പോയ്കൊ..... എന്നു ഹിന്ദിയിൽ ...
ഞാൻ അടുത്തു നിന്നു ചെവിയിൽ
ചോദിച്ചു പോകട്ടെ ഞാൻ ഉത്തരം ലളിതം
വേണ്ട....പറ്റില്ലന്നു ചെവിയിൽ ഞാനും
അവളുടെ കണ്ണുകൾ നിറഞ്ഞു , എനിക്കും..ഞാൻ കൺ വെട്ടത്തു നിന്നു
മറയുന്നതു വരെ നോക്കി നിൽപുണ്ടായിരുന്നു ..അവിടെ തന്നെ
നിൽക്കാമായിരുന്ന ന്ന് ഒരുതോനൽ
എനിക്കും......... അറുപത്‌ മണിക്കൂർ
തീവണ്ടി യാത്രയിൽ അവസാന രണ്ടു മണിക്കൂറിൽ , ഷോർണ്ണൂർ ഇറങ്ങി ഫോൺ ചെയ്തു അവൾ തന്നയാ ഫോൺ
എടുത്തെ. ഹലോ എന്നു കേൾക്കുന്നതിനു മുമ്പ്‌ തന്നെ എന്നോട്‌
ഞങ്ങൾ ആരും ഇതുവരെ ഭക്ഷണം കഴിച്ചില്ല. നിങ്ങൾ ഇവിടെ വന്ന് ഇവിടെ
എന്താ ചെയ്തെ....എന്റെ കണ്ണു അറിയാതെ
നിറഞ്ഞു മറുപടി മുഴുമിപ്പിക്കാതെ ഞാൻ
ഫോൺ കട്ട്‌ ചെയ്തു....നാട്ടിലേക്കുള്ള
വണ്ടി യാത്രക്ക്‌ ഒരുങ്ങിയിരിപ്പുണ്ടന്നുള്ള
അറിയിപ്പും.....പിന്നീട്‌ ഞാൻ കണ്ടതും
മറ്റും പിന്നീട്‌.........

By: SahmsuPooma

ഭ്രാന്ത്‌.


ആർത്തു ചിരിച്ചു. അതിരുകളില്ലാതെ..
വേദന ഒട്ടുമില്ലാതെ,
വിങ്ങി പൊട്ടലില്ലാതെ ,വെറുപ്പ്‌ , 
ലവലേശമില്ലാതെ,, പൊട്ടിചിരിച്ചു......
അഴികളിൽ അടക്കപെട്ട......അന്തേവാസി
കാണുന്നവർക്ക്‌ അരോചകം'..പേർ
ഭ്രാന്താശുപത്രി...തുണയായ്‌
ഭ്രാന്തന്മാർ വേറെയും...ചിലർ..ചിരിക്കുന്നു.മൂലയിൽ..
വൈരുദ്ധ്യാത്മക ചിന്തയിൽ...മുടിവളർന്നു
താടി രോമവും നീണ്ടു...മുദ്രകുത്തി.......
ഭ്രാന്തനെന്ന്........
അലസമായ്‌ നടന്നു നീങ്ങിയൻ ...കൈ
പിടിച്ചു കെട്ടി , വണ്ടിയിൽ കയറ്റിഭദ്രമായ്‌ ..
നിക്ഷേപിച്ചു ..എണ്ണം തികയ്കാൻ ........:
ഏകനല്ല ,ഏകാധിപതി അല്ല , .............:
നാലുപാടും ബന്ധനം...മുറവിളി .ചിരിയിൽ
ലഹരി നുണഞ്ഞില്ല, ലഹള തീർത്തില്ല
നേരു പറഞ്ഞു....... നാലാളുള്ളിടത്ത്‌,,
നാണക്കേട്‌ പലർക്കും:.................
മാനക്കേടില്ലാത്ത .....മോഹങ്ങളില്ലാത്ത
മോക്ഷമില്ലാത്ത...............
നഗ്നതക്ക്‌ വിലക്കില്ല....നാവുകൾക്കും
നാരികളെ നോക്കണ്ട.....::
നാലുപാടും നോക്കി നട്ടം തിരിയണ്ട.......
നാറാണത്തു ഭ്രാന്തനെ ,ഭ്രാന്തനായ്‌..
കണ്ടവർ....പേപ്പട്ടി കടിച്ചവനെ ,കണ്ടവർ..
പേപ്പട്ടിയെ കോല്ലാതെ, കടിച്ചവനെ...
കൊല്ലുന്നവൻ....പേയുള്ളവൻ
അകകണ്ണു കാണുന്നു ഭ്രാന്താലയത്തിൽ..
അകപെട്ടവൻ.........അതിരുകൾക്കുള്ളിൽ..
അകലുന്ന ലോകം ....അതിർത്തികൾ
കാക്കുന്നു....അതാണിവിടെ ഭ്രാന്ത്‌......
By: 
Shamsu Pooma

തീണ്ടാരി കല്ല്യാണം


കോളാമ്പി സ്പീക്കർ മുളനാട്ടി രണ്ടു. ഭാഗത്തു
മായി കെട്ടിയിരിക്കുന്നു....പാട്ടിന്റെ
പൊടിപൂരം,
കല്ല്യാണമല്ല, എന്തങ്കിലുമാവട്ടെ ഞാൻ
എന്തിനു വ്യാകുലപെടണം...
ക്ഷണിച്ചങ്കിൽ പോകാമായിരുന്നു,
ക്ഷണികം ആപേക്ഷികമാണു , എല്ലാം
ഒന്നാണന്ന വികാരം ഉൾകൊള്ളാൻ
അവിടെ ആയില്ല, .....ഇപ്പോഴത്തെ പിള്ളേരെ പോലെ, എന്നു പറഞ്ഞാൽ
വ്യക്തമായി പറഞ്ഞാൽ .ഒരുകല്ല്യാണ
വീട്ടിൽ വീട്ടുകാരൻ കഷണിക്കാത്തതായി
ഒരു പാടു പേരുണ്ടാവും, ..........
അതു മാമന്റെ മോന്റെ ഫ്രൻസും, അവന്റെ
ഫ്രൻസും, അതെ പോലെ നിറയെ കമ്പനി
ക്കാർ...വല്ല കമ്പനി പണിക്കും പോകുന്ന
വരാണന്നാ , അതൊന്നും അനുവദിക്കാ
ത്ത കല്ല്യാണം ഇപ്പോൾ ..ഒരു രസമില്ലന്നാ
അവരുടെ വെളിപ്പെടുത്തൽ, അനുവദിക്കാ
തിരിക്കാൻ തരമില്ല. കല്ല്യാണ കുറി..
അടിക്കുമ്പോൾ തന്നെ പറയും ,കല്ല്യാണ
ചെക്കനടക്കം.എനിക്ക്‌ കമ്പനിക്കാരല്ലാം
കൂടി ഇരുന്നൂ റോളം പേർ,, അതു കേട്ട
മാത്രയിൽ , മോളുടെ വക നൂ റു പേർ,
അനിയൻ ചെക്കനാണു മുൻ പന്തിയിൽ,
എനിക്ക് മുന്നൂ റോളം പേർ , കണ്ണു മിഴി
ച്ച്‌ നോക്കുന്ന അച്ചനോട്‌ , ഞാൻ എല്ലാ
കമ്പിനിക്കാരുടെയും കല്ല്യാണത്തിനു
പോകുന്നതല്ലെ എന്ന ഒരുമറു ചോദ്യവും....
അതല്ലാ ആ പാട്ടിന്റെ.,ഉദ്ദേശമറിയാത്ത
നിരാശ തെല്ലൊന്നുമല്ല എന്നിൽ......
ഞാൻ ഒരു ശരാശരി മലായാളി ,,,,,,,,,,,
ഇരുപ്പു വശം നോക്കുകയാണങ്കിൽ , വല്ല
കല്ല്യാണമാണങ്കിൽ എന്നെ വിളിക്കേണ്ടതാ...മറന്നു കാണില്ല , തീർച്ച
മിനിയാന്നു പോലും , ബാലു വിനെ കണ്ടു
ലോഹ്യം പറഞ്ഞതാ...:വെറുതെ
തല പുണ്ണാക്കണ്ട.. വിളിച്ചാലന്ത്‌ വിളിച്ചില്ലേലന്ത്‌.ഒരു തമിഴ്‌ പാട്ടു മൂളി.......
അങ്ങിനെ ഒരു പാട്ടുള്ളതുകൊണ്ട്‌. ഞാൻ
തൽക്കാലം സമാധാനിച്ചു..... ഗുദ്ദാം
പൂട്ടി വീട്ടിലേക്ക്‌,, സാധാരണ വീട്ടിലേക്കു
പോകുമ്പോൾ ഒരു "പാൻ പരാഗ്‌ വാങ്ങി"
വായയിലിടുന്ന പതിവുണ്ട്‌ .....അന്നു
രണ്ടണ്ണം വാങ്ങി ഒന്നിച്ചു , വായിലിട്ടു
ഒരഹങ്കാരിയെ പോലെ.......പോണാൽ
പോകട്ടും പോടാ മറ്റൊരു തമിഴ്‌ പാട്ടു.......
വീട്ടിലേക്കുള്ള നടത്തത്തിൽ. ചിന്താമാറ്റം
എന്തിനാ മറ്റുള്ളവന്റെ വീട്ടിലെ കാര്യത്തിൽ
ഇത്ര ശദ്ധാലുവാകേണ്ടതിന്റെ ആവശ്യം...
നമ്മുടെ വീട്ടിൽ എന്തു നടക്കുന്നു ,അതു
ശരിയായ രീതിയിലാണൊ ,എന്നൊക്കെ
ഒന്നു നോക്കി കൂടെ, ഒരു ഫിലോസഫറെ
പോലെ ......അനുചിത ചിന്ത അത്യാപത്ത്‌
എന്ന വാക്കുകൾ ശരി ,എന്നുറപ്പിച്ചു........
വീട്ടിൽ എത്തി. സമയം കാലത്തു പത്തുമണി.....വെളുപ്പിനു അഞ്ചുമണിക്കു
പോയതാണല്ലൊ.വെള്ളം വാങ്ങി കുടിച്ചു
ഗ്ലാസു തിരിച്ചു കൊടുക്കുമ്പൊൾ
അവൾ പറഞ്ഞു . നിങ്ങളുടെ ഗുദാമിന്റെ
അടുത്തുള്ള .. ബാലു വന്നിരുന്നു
ഭാര്യയെയും കൂട്ടി.. ഓലെ മോൾക്ക്‌
"വയസ്സറിയിച്ചിട്ടുണ്ട്‌.... ഇന്നു മുതൽ മൂന്നു
ദിവസം പരിപാടിയാ.....നമ്മളോട്‌ എന്താ
യാലും വരാൻ പറഞ്ഞിട്ടുണ്ട്‌. വീട്ടിൽ
വന്നു വിളിക്കലാ ... അതിന്റെ മര്യാദ.
അതുകൊണ്ട്‌ നിങ്ങളെ കണ്ട പ്പോൾ
പറഞ്ഞിട്ടില്ലാന്നു കൂടി പറഞ്ഞു..........
കേട്ട പാടെ ജാള്യത.. വെറുതെ ഓരോന്നു
പോട്ടെ. നമുക്ക്‌ എന്തങ്കിലും കൊടുക്കണം
എന്നു കൂടി പറഞ്ഞു .......
വൈകുന്നേരം അഞ്ചു മണിക്ക്‌ തന്നെ
പുറപ്പടാൻ നേരം. ഗുദാം നോക്കുന്ന
മേസ്ത്രി. പരശുവിന്റെ വരവ്‌ ....ഈ കാര്യ
ത്തിനുള്ള പോക്കാണു ,എന്താ കോടു
ക്കേണ്ടതു. വല്ല ഡ്രസ്സും വാങ്ങാം എന്നു
പറഞ്ഞു. അത്‌ പരശു വിലക്കി. നൂറു
രൂപ കൊടുത്താൽ മതി. അവർക്ക്‌ ആവശ്യവും.അതാ ഡ്രസ്സു കുടുംബക്കാരാ
കൊടുക്കുക ..... എന്നാ ഇരുന്നൂറു
കൊടുക്കാം. തീരുമാനം ഉറപ്പിച്ചു .............
ആദ്യമായാ ഇങ്ങിനെ ഒരു പരിപാടിക്ക്‌
പൊകുന്നെ. ഭാര്യയോട്‌ ചോദിച്ചു. നിനക്കും ഇങ്ങിനെ ഒരു കല്ല്യാണം....
എന്ത്‌? അവളുടെ ചോദ്യം.
"തീണ്ടാരി കല്ല്യാണം". ഞാൻ കേട്ടിട്ടു
പോലുമില്ല. അവളുടെ വിശദീകരണം
അവൾക്ക്‌ ആയതിനെ കുറിച്ചല്ലാം.അവൾ പറയാൻ തുടങ്ങി.......
ഞാൻ പറഞ്ഞു. എനിക്ക്‌ ആ കഥ കേൾക്കണ്ട. ......എന്നാ കേൾക്കണ്ട
അൽപം ഗൗരവത്തിൽ.... നമുക്ക്‌ ഇന്നു രാത്രി നിന്റെ വയസ്സ്‌ അറിയിച്ച കഥ
പറഞ്ഞു കളിക്കാം. ....നാണത്തോടെ.
എന്നെ ഒരു തട്ട്‌.
ആ വീട്ടിൽ. (കുടിൽ). നാലു ഭാഗവും
പലക , മേലെ പുല്ലു മേഞ്ഞ വീട്‌.....
മനസ്സിൽ എനിക്ക്‌ അതുപോലുമില്ലന്നുള്ള
ചിന്ത തെല്ലൊന്നു ..സങ്കടപെടുത്തി
സീകരണം. ഗംഭീരം. അവിടത്ത്‌ കാരനല്ല
ന്നുള്ളതും, ഒരു സൗക്കാർ.(മുതലാളി)
ആണന്നതും മാറ്റുകൂട്ടി...
ഒരു പാവാടയും ബ്ലൗസും. വേഷം , കഴുത്തിൽ പൂമാല. എന്നാലും ഒരു
സങ്കടം മുഖത്ത്‌ ,, ഞങൾ പരസ്പരം നോക്കി
എന്തൊക്കയൊ പലഹാരങ്ങൾ. മിക്സറും
ജിലേബി, ബിസ്കറ്റ്‌ ചായ ...ചായ കുടിച്ചു
ഇറങ്ങാൻ നേരം കയ്യ്യിൽ കരുതിയ
ഇരുന്നൂറു രൂപ. . ആ തീണ്ടാരി പെണ്ണിന്റെ
കയ്യിൽ കോടുത്തു.
യാത്ര പറഞ്ഞു ഇറങ്ങി. അൽപ ദൂരം
മുന്നോട്ട്‌ നീങ്ങി..... ആ സ്പീക്കറിൽ
മുഴങ്ങുന്ന ശബ്ദം. ഷംസു സൗക്കാർ
"ഇരുന്നൂറു രൂപ". വിളിച്ച്‌ പറഞ്ഞവരോട ദേഷ്യം...... കേട്ട എന്നോട്‌. പുഛം.........

By: 
Shamsu Pooma

വേദന..


വേദന പങ്കുവെച്ചു എന്നോട്‌
താമര ചൊല്ലിയേൻ....:
ആർക്കുശല്യമാവാതെ ഞാൻ
ജലാശയത്തിൽ തർക്കമില്ലാതെ
വളരുന്നു വേദനയില്ലാതെ.........
വേരുകൾ പോലും "മണ്ണേ "നിന്നിൽ ,
ചേർത്തില്ല..മടികൊണ്ടല്ല ,മറഞ്ഞിരിക്കാൻ
വിടർന്നു സൗരഭ്യം പരത്തുന്നു..ഭൂമിയിൽ
വിഷമമില്ലാതെ ഒട്ടും.............
വറ്റി വരളുന്ന ജലാശയത്തിൽ ..വിഷം
വന്നു ചേരുന്നു..ജീവിതം ദുസ്സഹമാകുന്നു
പ്രമാണി. പെരുമ ചേർന്നു.ഇപ്പോൾ.. രാഷ്ട്രീയ കനിയായ്‌
വളർന്നു വലുതായി, വകതിരിവോടെ
നോക്കുന്നു പലരും....ചിൻഹമായ്‌
പിളർത്തുന്നു എൻ മാറിടം............
പകപോക്കലും, വകതിരിക്കലും
സൗരഭ്യത്തിൻ മാറ്റുകുറക്കുന്നു
മാനോവിഷമം ഉള്ളിൽ പേറുന്നു ഞാൻ
വിഷമില്ലാത്ത തടാകവും കുളങ്ങളും
തന്നു എന്നെ വിട്ടേക്കുഞാൻ
ശോഭിച്ചു ജീവിക്കട്ടെ.....നിങ്ങളിൽ
ദേശീയ നിറമുള്ള ഞാൻ ,,എന്നെ എന്തിനു
ഒരു വർഗ്ഗത്തിനടിമയാക്കുന്നു....
എൻ മനം നരക തുല്യമായ്‌ വിരാജിക്കുന്നു
നിങ്ങൾ മനുഷ്യർ കലഹഹേതുവായ്‌
മാറ്റരുതന്നെ... കാലാഹരണമാവും
എൻ വിധിയന്നോർക്കുക. ........
വിട്ടേക്കു ചട്ടുകമാക്കാതെ. താമരയായ്‌

By: shamsu Pooma

കോങ്കണ്ണു........ചിരി


വാടക വീട്ടിൽ താമസിച്ചുകൊണ്ടിരിക്കുന്ന
സമയം .... പതിനൊന്നുമാസമാണല്ലൊ
ഒരുവീട്ടിന്റെ കാലാവധി. ഒമ്പതാമത്തെ
വീട്‌ , ചെറിയവീട്‌. അത്യാവശ്യസൗകര്യങ്ങൾ. , അടുത്തടുത്തു ഇതേരൂപത്തിൽ. നാലൊ
അഞ്ചൊ വീടുണ്ട്‌. വീട്ടുകാരിക്ക്‌ അത്ര
പിടിച്ചിട്ടില്ലവീട്‌. സൗകര്യംകൂടിയ വീട്ടിൽ
താമസിച്ചിട്ടുള്ളതുകൊണ്ടായിരിക്കും,
ഊഹിക്കാവുന്നതേയുള്ളു.....പുതുതായി
പണികഴിപ്പിക്കുന്ന വീടുപണി എളുപ്പത്തിൽ
തീർക്കാമെന്നല്ലാം പറഞ്ഞു .. സമാധാനിപ്പിച്ചു. മൂളലിന്റെ അംഗീകാരം
മാത്രം. .....
താമസിച്ചു തുടങ്ങി , രണ്ടാം ദിവസം...
അടുത്ത വീട്ടിലെ ...സ്ത്രീ എന്നെ നോക്കി
ചിരിക്കുന്നു.. എന്നെതന്നെയാണൊ,
സംശയനിവാരണം വരുത്തി....ഉറപ്പിച്ചു
അന്നുരാത്രി. ഭാര്യയോട്‌ അവിടെ താമസി
ക്കുന്നതിലുള്ള സൗകര്യങ്ങളെകുറിച്ച്‌
വാചാലനായി... ഇങ്ങക്ക്‌ എന്താ പറ്റിയെ
എന്ന ഒരുചോദ്യവും, വട്ടായൊ, മറുചോദ്യവും...അപ്പൊ ഞാൻ കാലത്ത്‌
അനുഭവിക്കുന്ന, അതും പ്രായകുറവുള്ള
ഒരുസ്തീയുടെ മധുരമായ ചിരി...അതിന്റെ
പുരോഗതിയെകുറിച്ചല്ലാം..മനസ്സു ഒരു
പാടു ദൂരം പാഞ്ഞു... അപ്പോൾ അതിന്റെ
ശരിയും, തെറ്റും ഒന്നും നോക്കിയില്ല...
ശരി എന്നചിന്തക്ക്‌ മുന്തൂക്കം.........
കാര്യങ്ങൾ തുടരവെ, രാവിലത്തെ പല്ലു
തേപ്പു,വെളിയിലേക്ക്‌ മാറ്റി.. അവൾക്ക്‌
ഗുട്ടൻസ്‌ പിടികിട്ടാതിരിക്കാൻ, കുളിമുറി
യുടെ അസൗകര്യത്തെകുറിച്ച്‌ ..ലഘു
പ്രസംഗം തന്നെ നടത്തി.....ഇതന്നാഞാൻ
പറഞ്ഞെ..അവളുടെ അനുകൂല മറുപടിയും
അപ്പൊ സംഗതിയല്ലാം . കുശാലാകുന്നമട്ട്‌...
പല്ലിനു .. താങ്ങാനാവുന്നതിൽ കൂടുതൽ
സമയം. പല്ലിനോടുള്ള പോരാട്ടം, ......
എന്താങ്ങക്ക്‌ പല്ല് തേപ്പ്‌. ഇത്രനീളം...
അവളുടെ ആവാക്കിൽ, എന്തോ ഒളിച്ചി
രിക്കുന്നപോലെ....എന്റെ തോനൽ..
അതിനപ്പുറമൊന്നുമില്ല..... അപ്പൊ തന്നെ
അന്നത്തെ തേപ്പുനിറുത്തി....
ഒരുക്കളല്ലാം നടത്തി. സ്കൂട്ടറിൽ. കടയിലേക്ക്‌. സ്കൂട്ടറിൽ പോകുമ്പാൾ
ഒരുതിരിഞ്ഞു നോട്ടം.... പതിവില്ലാത്തതാണു...അതുഭാര്യയുടെ
മുഖത്തേക്ക്‌ ആയി എന്ന ഒരു നിരാശ....
പാതിവുപോലെ. രാവിലെ അതിയായ ഉന്മേ
ഷത്തോടെ.. ഇന്നു എങ്ങി നെയങ്കിലും
ഒന്നു സംസാരിക്കണം,, അതിനു വേണ്ടി
തന്ത്രങ്ങൾ. രാത്രി തന്നെ തീരുമാനിച്ചിരുന്നു........::സാധാരണയിൽ
കവിഞ്ഞു പിറകു വശത്തേക്കു. ഒരുനീക്കം
എന്താ ഇക്കാ.... അവളുടെ വീട്ടുകാരന്റെ
ചോദ്യം..... നിങ്ങളാണൊ പുതുതായി
താമസിക്കാൻ വന്നതു... നിരാശ മുഖത്തോ
ടെ. അതെ..... എന്നുപറഞ്ഞു തീരുന്നതിനു മുമ്പായി.. എന്റെ അവൾ,
അദ്ദേഹത്തിന്റെ ഭാര്യ.... വന്നു. ഒരുനാണ
വുമില്ല.. ദൂരെ നിന്നു ചിരിക്കുന്നവർ
അടുത്തു!മുഖാമുഖം , കാണുമ്പോൾ..........
അപ്പോളും. അവളുടെ ചിരി എന്നിലേക്ക്‌
തന്നെ....സംസാരം. അയാളിലേക്കും.....
ശരിക്കും ഞാനൊന്നു.. അവളുടെ മുഖത്തേ
ക്ക്‌ സൂക്ഷിച്ചു നോക്കി, അതു അവൾ
കണ്ടുകാണും. ഇത്താ ......എന്തിയെ,,,അവളുടെ.ചോദ്യം. അപ്പോയാ
എനിക്ക്‌ പിടി കിട്ടിയെ. 'കോങ്കണ്ണാ'
അവൾക്ക്‌........ പെട്ടന്നു പിൻ വാങ്ങി
ഭാര്യയോട്‌. പറഞ്ഞു. ഓക്ക്‌ കോങ്കണ്ണാല്ലെ,
ഭാര്യയുടെ പരിഹാസരൂപേണയുള്ള മറുപടി...... ഇതുവരെ. എന്റെ കണ്ണു
എങ്ങി നെയുള്ളതന്നതു...
നിങ്ങൾ ,കണ്ടിട്ടുണ്ടൊ'............ തലാതാഴ്തി....
ഒരുചോദ്യം.
By: 
Shamsu Pooma

പെണ്ണു കാണൽ


അഖിലേന്ത്യായുവജനക്യാമ്പിൽ പങ്കെടുത്ത്
അജ്‌ മീറിൽ നിന്നു തിരിച്ചവന്ന ദിവസം വൈകുന്നേരം. ബാപ്പ കോലായിൽ. തെണ്ടിതിരിഞ്ഞ്‌ വന്നോ എന്നചോദ്യം.മറുപടി ഉണ്ടങ്കിലും
ഒന്നും പറഞ്ഞില്ല. ബാപ്പക്ക്‌ അതൊന്നും
ഇഷ്ടവുമല്ല.പിടികിട്ടുകയുമില്ല (നേഷണൽ
ഇന്റ്ഗ്രേഷൻ ക്യാമ്പ്‌) തൊട്ടു പിന്നാലെ
പറഞ്ഞതു ചിരിപൊട്ടി. ഉറക്കെ ചിരിച്ചില്ല
ബാപ്പ .......യായതുകൊണ്ട്‌
എടൊ ഇന്നുപെണ്ണുകാണാൻ പോണം
തെണ്ടിതിരിയുന്നവനോട്‌. പെണ്ണുകാണാൻ. തമാശയുടെമേൽക്കൂര
എനിക്ക്‌ കല്ല്യാണം വേണ്ട എന്നു പറഞ്ഞു
വീട്ടിനകത്തേക്ക്‌ .. ബാപ്പക്ക്‌ ചായയും
മായിവരുന്നഉമ്മ.. ഉമ്മനോട്‌ പറഞ്ഞു
എനിക്കിപ്പം കല്ല്യാണം വേണ്ട. ഉമ്മ ഉറക്കെ
ബാപ്പനോട്‌ ഓനുപ്പം വേണ്ടന്നാ പറയുന്നെ
ന്നാ വേണ്ട ഞാൻ ഓനോട്‌ പറഞ്ഞേക്കാം. പെട്ടന്നു ഉമ്മയുടെ വായി
പൊത്തിപിടിക്കാൻ ഒരുവിഫലശ്രമം
ഒരുനിർബന്ധമില്ലാഞ്ഞിട്ടും. ന്നാ നാളെ
പോകാം എന്നു പറഞ്ഞു.
നേരംവെളുത്തു സാധാരണയിലുംനേരത്തെ ഉണർന്നു
ഉറക്കം രാത്രിയിൽ വന്നു നോക്കുക
പോലും ചെയ്തില്ല. എങ്ങി നെവരും പെണ്ണു
കാണാനല്ലെ പൊകുന്നെ. എന്തൊക്കെ
ചോദിക്കണം. പേരാണൊ പഠിപ്പാണൊ
വേറെന്തങ്കിലുമാണൊ. ആദ്യം ചോദിക്കേ
ണ്ടതു. എന്നെ ഇഷ്ടമാകുമോ ഏതു വസ്ത്രം
ധരിക്കണം. ആരെകൂടെകൂട്ടണം. തുടങ്ങിയ ചിന്തകളാണു ഉറക്കത്തിനു
വരാൻ തടസ്സമായതു. മനസ്സിലാകെ
അങ്കലാപ്പു. അപ്പൊ ഉമ്മ ഒരുപ്രസ്താന
നടത്തി. വൈകുന്നേരം പോയാമതി
തടസ്സവാദം ഉന്നയിച്ചു. എനിക്കു വൈകു
ന്നേരം വേറെ പണിയുണ്ട്‌. എന്തുപണി
ന്നാശരി ഉമ്മയോട്‌ ഉള്ളിൽ ദേഷ്യം
പുറമെകാണിച്ചില്ല. ,,,
ഒരുമണിക്കുമുമ്പായി ചോറായില്ലെ
ഇന്നന്താ ഇത്ര നേരത്തെ. ചോറു എടുത്തു
വെച്ചാൽ പോലും കഴിക്കാത്തവനാ ഉമ്മ
യുടെ ചിരിയോടെ ഉള്ളമറുപടി.
മുപ്പതു വർഷത്തിനു മുമ്പുള്ള ഒരു ഏർപ്പാട്‌
ഇന്ന് ഇതല്ലാം എത്രയോ മാറ്റപെട്ടു
അതുപിന്നീട്‌ പറയാം.ഏതായാലും
രണ്ടുമണിക്കുമുമ്പായി വീട്ടിൽ നിന്നിറങ്ങി
പറഞ്ഞപോലെ ആവീട്ടിൽ എത്തി
മണവാളൻ കാണാൻ വരുന്ന അങ്കലാപ്പ്‌
ഒന്നും ആവീട്ടിൽ കണ്ടില്ല. വീട്ടിൽ
ചെന്നു ബല്ലടിച്ചു ഒരുപാവാടക്കാരി.
ഓടിവന്നു ആരാ... ആഗമനോദ്ദേഷം
വ്യക്തമാക്കാതെ പേരുപറഞ്ഞു ഇന്ന
ആളുടെ വീടല്ലെ ചോദ്യം മാത്രം
അതെ എന്നമറുപടി. ഏതായാലും
സ്ഥലംതെറ്റിയില്ല. പിന്നിൽ ബുള്ളറ്റിന്റെ
ശബ്ദം. സദാചാരപൊലീസ്‌ എന്നപേർ
കേൾക്കാത്ത കാലമായതുകൊണ്ട്‌
പേടിതോനിയില്ല. അവിടന്നാ വെരുന്നെ
എന്നചോദ്യത്തോടെ കയറിയിരിക്കാൻ
പറഞ്ഞു. തെല്ലൊരാശ്യാസം. അദ്ദേഹം
വീടിനകത്തേക്ക്‌. തിരിച്ചുവന്നു പറഞ്ഞു
മ മ്മത്‌ എന്നോട്‌ പറയാൻ അടുത്ത കട
യിൽ പറഞ്ഞിരുന്നു. അവരോട്‌ മറന്നു
ഇപ്പൊ ആപറഞ്ഞെ.ക്ഷമാപണസ്യരം
അതിലുണ്ടായിരുന്നു.
ഉമ്മുഓളെ ഇങ്ങോട്ട്‌ വിളിക്കൂ..........
ഓൾ വരുന്നില്ല അകത്തു നിന്നു സ്ത്രീശബ്ദം
തെല്ലരുദേഷ്യത്തോടെ അകത്തേക്കുള്ള
ഭാവി അമ്മായിപ്പന്റെപോക്ക്‌. പെട്ട്ന്നു
തിരിച്ചുവന്നു.കോലായിൽ നിന്നു നേരിട്ട്‌
കായറാകുന്ന മുറികാണിച്ചു അങ്ങോട്ട്‌
ഇരിക്കാൻ പറഞ്ഞു. അപ്പൊമാനസികാ
വസ്തവിവർണ്ണനാതീതം. മുറിയിലേക്ക്‌
അപ്പൊ അവിടെ ആകണ്ടകുട്ടി നിൽക്കുന്നു. മുഖം താഴ്തി കരഞ്ഞു കൊണ്ട്‌
നിൽക്കുന്നു.
എന്റെ മനോനില താളം തെറ്റിയപോലെ
എന്തൊക്കയൊ ചോദിച്ചു. ഒരു മറുപടി
കിട്ടി. ഒൻപതാം ക്ലാസിലാ. കേട്ടപാടെ
എന്റെയും നെറ്റിചുളിഞ്ഞു. എങ്ങിനയാ
ഒരുപെണ്ണിന്റെ മുഖത്തുനോക്കി ഇഷ്ടല്ലാ
എന്നുപറയുക. കയ്യിൽ കരുതിയ
വള സമ്മാനമായിനൽകി. ഇഷ്ടായി എന്ന
അടയാളം. കൊടുത്തില്ലങ്കിൽ അടുത്ത
വീട്ടിലെ പെണ്ണുങ്ങൾ ആദ്യചോദ്യം
കണ്ടൊശാരം കിട്ടിയൊ എന്നാ. അതും
സൗന്ദര്യമെന്നവാക്കിന്റെ എതിർ ദിശയിലുള്ളഞ്ഞാൻ. അഹങ്കാരിയാവും
അപ്പോഴേക്കും.മധുരവെള്ളവും ബിസ്കറ്റും
കോണ്ടു വെച്ചിട്ടുണ്ട്‌ .....അതിൽ വെള്ളം
കുടിച്ച്‌. ശരിക്കുംഞ്ഞാൻ വെള്ളം കുടിച്ചു
എന്നവസ്ഥയിൽനിന്നു മോചിതനായി
തിരിച്ചു............
എന്റെഭാര്യ ആപെൺകുട്ടി അല്ല എന്നുകൂടി. വീട്ടിൽ തിരിച്ച്‌ എത്തിയ
പ്പ്പോഴേക്കും അതു നടക്കില്ല എന്ന
ഒരറിയിപ്പും ലഭിച്ചിരുന്നു. അങ്ങിനെ
ആദ്യപെണ്ണുകാണൽ ...വീണ്ടും കണ്ട
കഥ. ........
By: 
Shamsu Pooma

പ്രസവം


ഉമ്മ പന്ത്രണ്ടുപ്രസവിച്ചു . അതിനൊന്നും
പണ്ടുകാലത്ത്‌ ഒരുപ്രസക്തിയുമില്ല
ഇന്നാണങ്കിൽ അങ്ങിനെയല്ല ഇത്രയും
കുട്ടികളൊ.എന്നൊരുചിന്തരൂപപ്പെടും
ഇന്നാണങ്കിൽ അങ്ങിനെ ഒരു സ്ത്രീയൊ..
എന്നതിശയോക്തി ന്യൂജൻ മനസ്സിൽ
തീർത്തും പ്രശക്തം..........
ഞാൻ ആറാമത്തവൻ..ഒരുപ്രത്യേകവുമില്ല
പക്ഷേ. അരഡസൻ ആണും അതേരൂ
പത്തിൽ പെണ്ണും പെണ്ണിനോടും ആണി
നോടും ഒരുവിവേചനവുമില്ലാതെ....
യതാർഥസോസിലിസം.ആ ഒരുമക്ക്‌
ആരെപ്രകീർത്തിക്കണം.എന്തൊ എനിക്കറിയില്ല. പ്രസവം മുഴുവനും
വീട്ടീൽതന്നെസുഖപ്രസവം. പക്ഷേ അങ്ങിനെ ഒരുവാക്ക്‌ അന്നുണ്ടായിരുന്നില്ല.അന്നു ആൾപെറ്റു
തീർന്നു.കുട്ടി എന്താ ഒറ്റചോദ്യം
ഇന്നാണങ്കിൽ.തൂക്കമത്രയുണ്ട്‌ ലേബർ
റൂമിൽ നിന്ന് വന്നോ. എ.സി റൂമിലാണൊ
കുട്ടിയെകാണാൻ പൊയാൽ വിവിധതരം
മധുരങ്ങൾ.മിഠായിയുടെ ഗുണവും
ആആശുപത്രിയുടെ നിലവാരവും.പിന്നിടുള്ള
കുട്ടിക്ക്‌ വിവിധരം പരിശോധനകൾ...
അന്നുവീട്ടിന്റെ പരിസരത്ത്‌ ഒരുപേറ്റിച്ചി...
പേറ്റുനോവു അനുഭവപെട്ടാൽ. പേറ്റിച്ചിയെ
എത്രയും പെട്ടെന്നു വീട്ടിൽ എത്തിക്കുക
യന്ന ഒരുകടമ്പ മാത്രം. ഞാനും ഒരുതവണ
പേറ്റിച്ചിയെ വിളിക്കാൻ പോയിട്ടുണ്ട്‌.
ഉമ്മക്ക്‌ നൊമ്പലം കിട്ടീട്ടുണ്ട്‌ നിങ്ങളോട്‌
വേഗംവരാൻ പറഞ്ഞു കുട്ടിയായഞ്ഞാൻ
അതുകേൾക്കേണ്ടതാമസം .ഒരുതോർത്ത്‌
എടുത്തു തോളത്തിട്ട്‌. എത്രയുംപെട്ടന്നു
വീട്ടിൽ എത്തും അതാണവരുടെരീതി.....
തിരിച്ച്‌ വീട്ടിൽ വരുമ്പോൾ കോലായിൽ
അങ്ങോട്ടും ഇങ്ങോട്ടുംനടക്കുന്ന ബാപ്പ. അടുത്ത
വീട്ടിലെ കുഞ്ഞിപെണ്ണമ്മ.. രണ്ടോമൂന്നോ
പേർമാത്രം. അവർ വന്നു വീട്ടിലെ ഉമ്മ
കിടക്കുന്ന റൂമിലേക്കുള്ളപൊക്ക്‌ അതൊരുപോക്കാ. ആരാധനയോടെ
അവരുടെ പിന്നാലെ മറ്റുള്ള പെണ്ണുങ്ങളും
അൽപസമയത്തിനകം കുട്ടിയുടെ കരച്ചിൽ. അള്ളാ അൽ ഹമ്മ്ദുദില്ലാ
എന്നബാപ്പയുടെപ്രാർതഥന. പേറ്റിച്ചി
കുട്ടിയെയുമായി പുറത്തേക്ക്‌. ബാപ്പ
അത്‌ അത്രഗൗരവമായി എടുക്കാത്ത
പോലെ. ഇത്‌ പതിനൊന്നാമത്തെതായ
തുകൊണ്ടായിരിക്കും. ആൺ കുട്ടിയാ
പേറ്റിച്ചി.ആഹ്ലാദത്തോടെ. ഒരുതലയാട്ടൽ
വയറ്റിലുള്ളപ്പോഴും ഉമ്മ എല്ലാവീട്ടു പണിയും ചെയ്യുന്നതു ഞാൻ കണ്ടിട്ടുണ്ട്‌
പ്രത്യേകമായി ഒരുവീട്ടൂജോലിക്കാരിയും
അന്നുണ്ടായിരുന്നില്ല. പ്രസവത്തിന്റെ
പരിചയസംമ്പത്തു മുതൽകൂട്ട്‌......
തമാശരൂപേണ ഉമ്മാ നല്ല വേദന ഉണ്ടാകുമൊ എന്നുപിന്നീടചോദിച്ചിട്ടുണ്ട്‌
മറുപടി. അതിശയോക്തി. എനിക്കു
അനുഭവിക്കാൻ കഴിയില്ലന്നുള്ള വകതിരിവ്‌.മോനെ മൗത്തിന്റെ വേദന
യോളം. അതു അനുഭവിച്ചിട്ടില്ല. അന്ന്
എന്റെ ഉമ്മ. അതല്ലാം കഴിഞ്ഞു. മോളു
ടെയും മരുമകളുടെയുംപ്രസവത്തിനു ഞാനടക്കം അനുവദിച്ച വേദന.. എന്റെ
ഉമ്മ പന്ത്രണ്ടു പ്രസവത്തിനും കൂടി
അനുഭവിച്ചിട്ടുണ്ടാവില്ല. .........
മരുമകളുടെ പ്രസവ സമയം. അവൾക്ക
ന്തോ വേദന തോനുന്നു ഭാര്യയുടെ
അറിയിപ്പു ഞാൻ.പെട്ട്ന്നു കിടന്നടുത്തു
നിന്നു എഴുനേറ്റു. പകുതിമയക്കത്തി
ലായിരുന്നതുകൊണ്ട്‌. ശരിയായി ഒന്നും
വ്യക്തമായില്ല. വേഗം വന്നു അവളെ
ആശുപത്രിയിൽ കോണ്ടു പൊകാനോക്ക്‌
എന്ന സ്ത്രീശബ്ദം. ഭാര്യയുടെതാണങ്കിലും
ഒരുസ്ത്രീ ശബ്ദമായാണു എനിക്ക്‌ പ്രതിഫലിച്ചത്‌ . ഒരുങ്ങ്‌ എന്ന മറുപടി
നൽകി ഞാൻ വസ്ത്രം മാറ്റി കാറടുത്ത്‌
ആശുപത്രിയിലേക്ക്‌ ,,,
കാറിന്റെ ഡ്രൈവർ ഞാനാണങ്കിലും
ഉമ്മയുടെ പ്രസവത്തിലേക്ക്‌ മനസ്സു
വെറുതെ പാഞ്ഞു?
ഒന്നാം മാസം മുതൽ ബഡ്‌ റസ്റ്റ എന്ന
രോഗം പിടിപെട്ടു കിടപ്പിലായിരുന്നു
മരുമകൾ. കോഴിക്കോട്ടെ പ്രധാന
പ്രസാവാശുപത്രിയിക്കുള്ളയാത്ര. തികച്ചും
ഉല്ലാസകരമാക്കാൻ മോൾ ശ്രദ്ധിച്ചിരുന്നു
ഉപ്പാ മെല്ലെപോകാം ഒരുദോശ കഴിക്കാം
എന്നിട്ടുപോകാം എന്ന അവളുടെ തീരുമാനം ഞാൻ അംഗീകരിച്ചങ്കിലും
ഭാര്യ ഒരുതരത്തിലും. അംഗീകരിച്ചു
തരുന്നില്ല..അതിനിടയിൽ അവളുടെ വീട്ടിൽ വിളിച്ച്‌ അവൾ തന്നെ പറയുന്നു
ണ്ടായിരുന്നു.
ആശുപത്രിയിൽ പ്രവേശനോൽസവം.
കാത്തുനിൽക്കുന്നു. മാലാഖമാർ ഒന്നും
സഭവിക്കില്ലന്നു അവരുടെ മുഖത്തിൽ
എന്നാലും ആശുപത്രി പ്രസവ പാക്കേജ്‌
ആയതുകൊണ്ട്‌ അവർ.ശ്രദ്ധനൽകുന്ന
തായി കാണിച്ചു കൊണ്ടിരുന്നു. സമയം
അപ്പോൾ പന്ത്രണ്ടിനോട്‌ അടുക്കുന്നു
നേരെ പ്രസവമുറിയിൽ പ്രവേശനം.
ഉറക്കമൊഴിച്ച്‌. കാത്തു പുറത്ത്‌. ......
രാവിലെ അഞ്ചുമണിയോടെ പ്രസവം
കുട്ടി. പെണ്ണു തൂക്കം 2.300 കുട്ടിക്ക്‌
മഞ്ഞയുണ്ട്‌. കുട്ടികളെനൊക്കുന്ന
ഡോക്ടർ വന്നാലെ കാണിക്കൂ അമ്മക്ക്‌
കാണിച്ചു കൊടുത്തിട്ടുണ്ട്‌. അച്ച്നും
കണ്ടിട്ടുണ്ട്‌ അതങ്ങിനെയന്നു ഞാൻ
ചിന്തിചു തുടങ്ങുന്നതിനു മുമ്പായി ഭാര്യ
പറഞ്ഞു ഇവിടെ ഭർത്താക്കന്മാരെ റൂമിൽ
കയ്റ്റുന്നു നല്ലകാര്യം എനിക്ക്‌ കാണാൻ
പറ്റാത്ത കാര്യം മോനു കഴിഞ്ഞല്ലൊ
പത്തുമണിയോടെ റൂമിലേക്ക്‌ അമ്മയും
കുഞ്ഞും ആകാംക്ഷയോടെ നോക്കി
മോളൊട്‌ എങ്ങി നെ എന്നു ചൊദിച്ചു
അവൾ ക്ര്യത്ത്യമായി പറഞ്ഞു.....:.:.
ഇതുവലിയ പ്രശ്നമൊന്നുല്ലപ്പാ ഒരു
ബയോളജിക്കൽ പ്രൊസസ്സുമാത്രം.
എന്റെ ഉമ്മയുടെ വേദന മൗത്തിന്റെ വേദന.........,,,,,,,,,

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo