നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പുഴ മത്സ്യങ്ങൾ,കടലിലെത്തുമ്പോൾ



ചില പുഴയിലെ 
മിനുകൾക്കൊരു വിചാരമുണ്ട്
മീനേം കൊണ്ടാണ്
പുഴ ജീവിക്കുന്നതെന്ന്
പൊട്ടക്കിണറ്റിൽ രാജാവായ
തവളയ്ക്കറിയില്ല
താനൊരു പൊട്ടനായിരുന്നീ
കിണറ്റിലെന്ന്
കായലിൽ മത്സങ്ങൾ വലയിലാകുംവരെ
കായൽ അവരുടെ കണ്ണിൽ
ഒരു ജലാശയം മാത്രം
പാവം
ആഴമറിയാത്തവർ
തിരയില്ലാത്തതിനാൽ ഭയമില്ല
എന്നു കരുതി,നടന്ന്, നടന്ന്
വലയിലായവർ
കടലിൽ നീലത്തിമിംഗലത്തിന്റെ
വായിൽ നിന്ന് കുതറി
യിടറിയലറിയോടിയ മീനുകൾ
കടലിനോട് പറഞ്ഞു
നിന്റെ പവിഴപ്പുറ്റുകൾ ഞങ്ങൾ
തിന്നുതിർക്കും
കടൽ ചിരിച്ചു
തീരത്തേക്കോടി
തിരക്കൊണ്ട്
മണൽത്തരിയുമായ് അപ്പോളും
കലഹിച്ചു കൊണ്ടിരുന്നു
- - - - - - - - - - - - - - - - - - - - - - -
താഹാ ജമാൽ, പായിപ്പാട്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot