Showing posts with label താഹാജമാൽ. Show all posts
Showing posts with label താഹാജമാൽ. Show all posts

നീറുന്ന ഹൃത്തടം


വർഷങ്ങൾക്ക് മുമ്പ്, 1998-2000 ൽ മഹാരാജാസ് കോളജിൽ പഠിക്കുന്ന കാലത്ത് എഴുതപ്പെട്ട കവിതയാണിത്. മഹാരാജാസിലെ Arts fest ന് ദിവ്യ.എസ്BA Music ക്കിൽ പഠിക്കുന്ന കുട്ടി കവിതാപാരായണത്തിൽ രണ്ടാം സ്ഥാനം കിട്ടിയ കവിതയാണിത്. ഇന്ന് ദിവ്യ എസ്,തിരുവനന്തപുരത്ത് മ്യൂസിക് ടീച്ചറാണ്
കവിത
താഹാ ജമാൽ, പായിപ്പാട്

നീറുന്ന ഹൃത്തടം
- - - - - - - - - - - - - - -
നിറകണ്ണാൽ ചുംബിച്ചുണർത്താം
ഞാനിന്ന്, പൊൻ ചെമ്പകപ്പൂവ്
ചൂടിത്തരാം
ഇത്തിരിയോർമകൾ
പൂക്കും, കഥകളും ഇത്തിരി
കൊഞ്ചലും സല്ലാപവും
ഗോപുര മുറ്റത്ത്
നാഴിക നേരത്തിലിത്തിരി
കഥകളി കാട്ടിത്തരാം
ഒരു കാവ്യം പഠിപ്പിക്കാം
ഞാനിന്നീനടുമുറ്റത്ത്
ഏകനായി
മണിയടിയൊച്ചകൾ
ഉൾത്താരയിൽ,പിന്നെ
ലോകൈക ചിന്തകൾ അയവിറക്കാം
പിറന്നാൾ മധുരമായൊരു
മുല്ലമാലയും ചൂടുവാൻ
ഒരു നൊമ്പരം
ആലിലതുമ്പിലെ പൊൻ -
തുമ്പിയെത്തുന്ന
ഓർമ്മയുമോളവും ബാക്കിയായി
കാതിൽ തറയ്ക്കുന്ന
മംഗല്യ വീർപ്പിനു
നീറുന്ന ഹൃത്തടം ബാക്കിയായി
ഒരു മയിൽ തീർത്തൊരാ,
സ്വപ്ന സഞ്ചാരവുംപിന്നെയീ
ഞാനും ബാക്കിയായി
വാതുവെച്ചോതാം
പുലരും ഉഷസിനെ
കൊന്നിടാം ഞാനൊരു കാലനായി
പോരറിയില്ലയീ
നാട്ടിൻ പുറത്തിന്റെ
സ്വപ്നവും ചന്തവും ബാക്കിയായി
മണി മുഴക്കങ്ങൾ
മറന്നിവിടാരോ
കൂക്കിളിയ്ക്കായ് കാത്തിരിക്കും
കഴുകനും രക്തം
അശുഭമായ് മാറുന്നു
ലോകംകറങ്ങുന്നു പിന്നാമ്പുറങ്ങളിൽ
ഒരു നാണയം തേടിയോടും
പിറാവുകൾ
കിട്ടുന്നയന്നത്തിനടിപിടിയായ്
അത്തിപ്പഴത്തിനുമല്പരസം
പിന്നെയന്നം
മടുത്തവനെന്നുരസം
നിറ കവിൾ തേങ്ങേണ്ട
ഓർക്കുക പുലരിതൻ
ഓമന പീഡനരാഗമന്ത്രം
ആർപ്പുവിളി
പിന്നെയക്ഷരം മിണ്ടാത്ത
ഞാനും സമൂഹവും ബാക്കിയായി.

ലജ്ജാകരം


എനിക്ക് നിന്നെ വിശ്വാസമാണ്
കാരണം ഞാൻ 
മൊട്ട വിരിഞ്ഞുണ്ടായതല്ല
അമ്മയാണെന്നെയും പെറ്റത്
നി കന്യാകത്വം തകർന്ന പെണ്ണല്ല
വിശുദ്ധ മൗനങ്ങളിൽ കണ്ണൂനിരൊഴുകിയവൾ
കൂത്തരങ്ങിന്റെ രാഷ്ട്രീയം കണ്ട് വകച്ചവൾ
കാലം അത്ര നല്ലതല്ല
ചോരയ്ക്ക് ചോരയും പകരത്തിന്
പകരവും തിരിച്ച് വരുന്നുണ്ട്
നിമിഷങ്ങൾ
ഇരുട്ടിന്റെ നിഴലുമായ് വന്ന്
വസൂരിക്കുത്തുകളുടെ കവിത തന്നു
തണൽ മരങ്ങൾ ഇലപൊഴിച്ചു
നിൽക്കുന്നവെയിലു തന്നു
നാക്കിന്റെ തുഞ്ചത്തിരുന്ന്
തെറികൾ മരിച്ചു കൊണ്ടിരുന്നു
ആദ്യത്തെ മുലപ്പാൽ കിട്ടാൻ
വൈകിയ കുട്ടി വിറച്ചു കൊണ്ടിരുന്നു
തലാക്കിന്റെ അധികാരം
കവചമാക്കുന്ന തെമ്മാടികളുടെ
തെമ്മാടിത്തരങ്ങളെ ഞാൻ
കാർക്കിച്ച് തുപ്പും
കത്തിക്കിരയാകുന്ന അലർച്ചപോലെ
കുമ്മായ ഭിത്തികളിൽ ചോര
ഒരിടത്തും മരിക്കാത്ത
ബലാത്സഗംങ്ങൾ കണ്ട് പകച്ചപെണ്ണിന്റെ
ചിന്തയിൽ ഭരണകൂട ഭീകരത
ദുരവസ്തയുടെ യൗവ്വനങ്ങൾ
കാമം നിറച്ചിട്ട പുഴ
എല്ലാ പുഴയും വറ്റി
കനാലും, കൈത്തോടും
എന്നിട്ടും മൗനത്തിലെവിടെയോ
സങ്കൽപങ്ങളുപേക്ഷിച്ച് മരിക്കേണ്ടി വരുന്നു
കവിയ്ക്കും,കവിതയ്ക്കും
- - - - - - - - - - - - - - - - - - - - - -
താഹാ ജമാൽ

കവിത : തുളസിത്തറ


പുളിമരം
പന്തലിച്ച വീടിൻ
പിൻഭാഗത്ത്
ഞാൻ നട്ടൊരു
തുളസി
തുളസിയിലയിൽ
എണ്ണകാച്ചുമ്പോളമ്മ
എന്നും ,പറയും
മുറ്റത്ത് ,തുളസിത്തറയും
മുല്ലത്തറയുമുണ്ടായിരുന്ന
വീമ്പ്.
ചെറിയ വീട് വലുതായ് വന്ന്
രണ്ട് തറകളുമിളക്കിയ വേദന
പത്തു വർഷമായി
സഹിക്കുന്നു ഞങ്ങൾ
അമ്മയതെല്ലാമിന്നുമോർക്കുന്നു
അമ്മ,
നാട്ടുമ്പുറം
എന്നും,അടുപ്പുതി
ചാരംപറത്തുന്ന
ഒരു തുളസിത്തറ
ഞാൻ നട്ടെതെല്ലാം ചെടികൾ
തലയിൽ ചൂടിയാൽ
മണംതരുന്നവ,മാത്രം
അമ്മ നട്ടവ, വൃക്ഷങ്ങൾ
ഫലം കായ്ക്കുന്നവൻമരങ്ങൾ
ഭൂമിയ്ക്ക് തണലാകുമെന്നും
ആ തണൽമരങ്ങൾ
വേരുകളാഴ്ത്തി മണ്ണിനേയും
ഇലയുയർത്തി ദൈവത്തോടും
പ്രാത്ഥിച്ചു.
സൂര്യനെ പ്രണയിച്ച്, കൊതിതീരാത്ത
വൻമരങ്ങൾക്കടിയിൽ
എന്റെ തുളസി
മക്കളെ പെറ്റു കൂട്ടി
ചുറ്റും കല്ലുവെച്ച് ഞാനവ തിരിച്ചു
അമ്മ പറഞ്ഞു
തുളസിത്തറ
- - - - - - - - - - - - - - -
താഹാ ജമാൽ, പായിപ്പാട്

പുഴ മത്സ്യങ്ങൾ,കടലിലെത്തുമ്പോൾ



ചില പുഴയിലെ 
മിനുകൾക്കൊരു വിചാരമുണ്ട്
മീനേം കൊണ്ടാണ്
പുഴ ജീവിക്കുന്നതെന്ന്
പൊട്ടക്കിണറ്റിൽ രാജാവായ
തവളയ്ക്കറിയില്ല
താനൊരു പൊട്ടനായിരുന്നീ
കിണറ്റിലെന്ന്
കായലിൽ മത്സങ്ങൾ വലയിലാകുംവരെ
കായൽ അവരുടെ കണ്ണിൽ
ഒരു ജലാശയം മാത്രം
പാവം
ആഴമറിയാത്തവർ
തിരയില്ലാത്തതിനാൽ ഭയമില്ല
എന്നു കരുതി,നടന്ന്, നടന്ന്
വലയിലായവർ
കടലിൽ നീലത്തിമിംഗലത്തിന്റെ
വായിൽ നിന്ന് കുതറി
യിടറിയലറിയോടിയ മീനുകൾ
കടലിനോട് പറഞ്ഞു
നിന്റെ പവിഴപ്പുറ്റുകൾ ഞങ്ങൾ
തിന്നുതിർക്കും
കടൽ ചിരിച്ചു
തീരത്തേക്കോടി
തിരക്കൊണ്ട്
മണൽത്തരിയുമായ് അപ്പോളും
കലഹിച്ചു കൊണ്ടിരുന്നു
- - - - - - - - - - - - - - - - - - - - - - -
താഹാ ജമാൽ, പായിപ്പാട്

മഴപ്പക്ഷി


പക്ഷി
കൂടണയൂ
വെയിൽ മോന്തി മരിക്കണ്ട
നിന്റെ മുട്ടകൾ വെയിലത്ത്
വിരിഞ്ഞിട്ടുണ്ടാകും
തണൽ മുറിയ്ക്കാൻ
മരം വെട്ടുകാരൻ
മുണ്ടുമുറുക്കുന്നു
കാടില്ല
കരയാൻ നീ മാത്രം
ഉഷ്ണമേഖലയിൽ
പുഴ വറ്റി
മൺ ചാക്കുകൾ
പുഴയുടെ മൗനങ്ങൾ
കൊല ചെയ്തു
പുഴ ചാക്കുകളിൽ
യാത്ര പോയി
ദൂരെ വീടുകൾക്ക്‌
ചുവരായി
മഴപ്പക്ഷി മരിച്ചിട്ട്
നാളേറെയായ്
മഴയില്ലാതവരെന്തിനു
ജീവിക്കണം
- - - - - - - - - - - -
By: താഹാ ജമാൽ പായിപ്പാട്

കരിപടലം വേവിച്ചെടുത്ത ഓഗസ്റ്റ്


ഇന്ന് ഓഗസ്റ്റ്‌ 9 ത്. നാഗസാക്കി ദിനം.വർഷങ്ങൾക്ക് മുമ്പ് (2007) ൽ ഒരു ഹിരോഷിമാ ദിനത്തിൽ സ്കൂളിൽ
സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിയിൽ അവതരിപ്പിക്കാൻ എഴുതിയ കവിത.
2016 ഓഗസ്റ്റ് 9 നാഗസാക്കി ദിനത്തിൽ FB വായനക്കാർക്കായ് സമർപ്പിക്കുന്നു
-------------------------------------------------------------------------------------------------------------
നീയറിഞ്ഞോ
വേവിച്ചെടുത്ത
അമ്മ വയറുകളിലെ
കുഞ്ഞിക്കരച്ചിലിനൊപ്പം
മരണപ്പെട്ടയനേകംഅമ്മക്കരച്ചിലുകൾ
നടുക്കം ഇരുട്ടിൽ
മുഖം പൊത്തിക്കരഞ്ഞു
നദി തിളച്ചു മറിഞ്ഞു
മീനുകൾ ചത്തുപൊങ്ങി
എല്ലാ സൗരഭ്യങ്ങളുംനശിച്ച്
ജീവന്റെ കണികപോലുംനഷ്ടപ്പെട്ട മണ്ണ്
പുക ശ്വസിച്ച്മരിച്ചു
മുമ്പ്
മേഘങ്ങൾ ആകാശ വിരിപ്പിൽ
ഹൃദയമിടിച്ച് മരിച്ചവാർത്ത
ആകാശത്തിനാരോടും പറയാനില്ലാതെ
വിങ്ങിപ്പൊടിയതും ഞാനറിഞ്ഞു
കുട്ടികൾ അലറാനാവാതെ
അമ്മയെ തിരയാനാവാതെ
നിശബ്ദമീ ഇരുട്ടിൻ മറവിൽ
വെന്ത് വെണ്ണിറായത്
നീയറിഞ്ഞോ....?
നമ്മുടെ മകളെവിടെ...?
ഗർഭപാത്രത്തിൽ സുരക്ഷിതമാണ്
കുട്ടികളെന്നഎന്റെ സങ്കൽപവുംതെറ്റുന്നു
നീയറിഞ്ഞില്ലേ...?
ഓഗസ്റ്ററ്റിന്റെ ദിനരാത്രങ്ങളെ
ഉരുട്ട് മൂടിയ ആകാശ കൺകോണിൽ
നീലാകാശം വിയർത്ത് വിളിച്ചത്
പേരറിയാത്തവരുടെ മരണം
നമ്മുടെ ജീവന്റെ സ്വപ്നങ്ങളും
നിഗൂഡമാക്കുന്നു
വിണ്ണിലെത്താരകങ്ങളിൽ
ശ്വസിക്കാൻ വായുവില്ലാതായതും
താപന താണ്ടവത്തിൽ കടലേറിവരുന്നതും
നീ ഭയത്തോടെ തന്നെ കാണണം
നീയറിഞ്ഞോ
പൂത്തതൊക്കെ കരിഞ്ഞു
പുഷ്പിച്ചതൊക്കെ വെന്തു
ഈ കാറ്റിനും കരിഞ്ഞ മണം
യുറേനിയവും, പൂട്ടോണിയും
വേർതിച്ച ശാസ്ത്രം
*ലിറ്റിൽ ബോയിയായ്, *ഫാറ്റ്മാനായി വന്ന്
ജീവനെ ഹിംസിച്ചത്
തേങ്ങലിൻ ഞരക്കങ്ങളിൽ
മുക്തി തേടാനാവാതെ കാലവും കരഞ്ഞു.
സ്വപ്നങ്ങൾ വെന്തുരുക്കി രമിച്ച്കടക്കുമ്പോൾ
ഓർമ്മയുടെ മധുരവും
മരണഭീതിയുടെ മൗനമാണ്
അഗ്നിത്തിരമാലകളിൽ വെന്തമാംസത്തിന്റെ
മണമുണരുമ്പോൾ
പുഴകരഞ്ഞു
മീനുകൾ വെന്തുപൊങ്ങി
കരിനിഴൽപ്പാടുകൾ
ഹൃയത്തിലാകെ ചുട്ടി കുത്തി
കരിക്കട്ടക്കോലമായ വിഹായസിൽ
എന്റെ കുഞ്ഞുങ്ങൾ
വെള്ളാരംകല്ലു വെറുക്കി അവരിവിടെ
നടന്നതുമോർക്കുക
സംസാരിക്കാൻ തുടങ്ങും മുമ്പേ
പിച്ചവെച്ച കാൽ ഉറയ്ക്കും മുമ്പേ
കൊഴിഞ്ഞയിലപോലെയവർ
കരിക്കട്ട നിറമായവർക്കൊപ്പം
അടക്കം ചെയ്യപ്പെട്ടുവോ...?
വിലപിക്കാൻ വയ്യ
വിജ്ഞാനം നാറാണമാക്കിയ
കരിമണൽ ചിന്തകളിൽ
ഉന്മാദങ്ങൾ ഉരുകിയുറഞ്ഞയീമണ്ണും
ഇനിയൊന്നിനും കൊള്ളാതെയായി...
നമ്മുടെയൊക്കെ മനസുപോലെ.
- - - - - - - - - - - - - - - - - - - - - - - - - - - - - - - -
* ഹിരോഷിമയിലും നാഗസാക്കിയിലുമിട്ട ബോംബുകളുടെ പേര്‌.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo