Slider

നീറുന്ന ഹൃത്തടം

0

വർഷങ്ങൾക്ക് മുമ്പ്, 1998-2000 ൽ മഹാരാജാസ് കോളജിൽ പഠിക്കുന്ന കാലത്ത് എഴുതപ്പെട്ട കവിതയാണിത്. മഹാരാജാസിലെ Arts fest ന് ദിവ്യ.എസ്BA Music ക്കിൽ പഠിക്കുന്ന കുട്ടി കവിതാപാരായണത്തിൽ രണ്ടാം സ്ഥാനം കിട്ടിയ കവിതയാണിത്. ഇന്ന് ദിവ്യ എസ്,തിരുവനന്തപുരത്ത് മ്യൂസിക് ടീച്ചറാണ്
കവിത
താഹാ ജമാൽ, പായിപ്പാട്

നീറുന്ന ഹൃത്തടം
- - - - - - - - - - - - - - -
നിറകണ്ണാൽ ചുംബിച്ചുണർത്താം
ഞാനിന്ന്, പൊൻ ചെമ്പകപ്പൂവ്
ചൂടിത്തരാം
ഇത്തിരിയോർമകൾ
പൂക്കും, കഥകളും ഇത്തിരി
കൊഞ്ചലും സല്ലാപവും
ഗോപുര മുറ്റത്ത്
നാഴിക നേരത്തിലിത്തിരി
കഥകളി കാട്ടിത്തരാം
ഒരു കാവ്യം പഠിപ്പിക്കാം
ഞാനിന്നീനടുമുറ്റത്ത്
ഏകനായി
മണിയടിയൊച്ചകൾ
ഉൾത്താരയിൽ,പിന്നെ
ലോകൈക ചിന്തകൾ അയവിറക്കാം
പിറന്നാൾ മധുരമായൊരു
മുല്ലമാലയും ചൂടുവാൻ
ഒരു നൊമ്പരം
ആലിലതുമ്പിലെ പൊൻ -
തുമ്പിയെത്തുന്ന
ഓർമ്മയുമോളവും ബാക്കിയായി
കാതിൽ തറയ്ക്കുന്ന
മംഗല്യ വീർപ്പിനു
നീറുന്ന ഹൃത്തടം ബാക്കിയായി
ഒരു മയിൽ തീർത്തൊരാ,
സ്വപ്ന സഞ്ചാരവുംപിന്നെയീ
ഞാനും ബാക്കിയായി
വാതുവെച്ചോതാം
പുലരും ഉഷസിനെ
കൊന്നിടാം ഞാനൊരു കാലനായി
പോരറിയില്ലയീ
നാട്ടിൻ പുറത്തിന്റെ
സ്വപ്നവും ചന്തവും ബാക്കിയായി
മണി മുഴക്കങ്ങൾ
മറന്നിവിടാരോ
കൂക്കിളിയ്ക്കായ് കാത്തിരിക്കും
കഴുകനും രക്തം
അശുഭമായ് മാറുന്നു
ലോകംകറങ്ങുന്നു പിന്നാമ്പുറങ്ങളിൽ
ഒരു നാണയം തേടിയോടും
പിറാവുകൾ
കിട്ടുന്നയന്നത്തിനടിപിടിയായ്
അത്തിപ്പഴത്തിനുമല്പരസം
പിന്നെയന്നം
മടുത്തവനെന്നുരസം
നിറ കവിൾ തേങ്ങേണ്ട
ഓർക്കുക പുലരിതൻ
ഓമന പീഡനരാഗമന്ത്രം
ആർപ്പുവിളി
പിന്നെയക്ഷരം മിണ്ടാത്ത
ഞാനും സമൂഹവും ബാക്കിയായി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo