Slider

കരിപടലം വേവിച്ചെടുത്ത ഓഗസ്റ്റ്

0

ഇന്ന് ഓഗസ്റ്റ്‌ 9 ത്. നാഗസാക്കി ദിനം.വർഷങ്ങൾക്ക് മുമ്പ് (2007) ൽ ഒരു ഹിരോഷിമാ ദിനത്തിൽ സ്കൂളിൽ
സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിയിൽ അവതരിപ്പിക്കാൻ എഴുതിയ കവിത.
2016 ഓഗസ്റ്റ് 9 നാഗസാക്കി ദിനത്തിൽ FB വായനക്കാർക്കായ് സമർപ്പിക്കുന്നു
-------------------------------------------------------------------------------------------------------------
നീയറിഞ്ഞോ
വേവിച്ചെടുത്ത
അമ്മ വയറുകളിലെ
കുഞ്ഞിക്കരച്ചിലിനൊപ്പം
മരണപ്പെട്ടയനേകംഅമ്മക്കരച്ചിലുകൾ
നടുക്കം ഇരുട്ടിൽ
മുഖം പൊത്തിക്കരഞ്ഞു
നദി തിളച്ചു മറിഞ്ഞു
മീനുകൾ ചത്തുപൊങ്ങി
എല്ലാ സൗരഭ്യങ്ങളുംനശിച്ച്
ജീവന്റെ കണികപോലുംനഷ്ടപ്പെട്ട മണ്ണ്
പുക ശ്വസിച്ച്മരിച്ചു
മുമ്പ്
മേഘങ്ങൾ ആകാശ വിരിപ്പിൽ
ഹൃദയമിടിച്ച് മരിച്ചവാർത്ത
ആകാശത്തിനാരോടും പറയാനില്ലാതെ
വിങ്ങിപ്പൊടിയതും ഞാനറിഞ്ഞു
കുട്ടികൾ അലറാനാവാതെ
അമ്മയെ തിരയാനാവാതെ
നിശബ്ദമീ ഇരുട്ടിൻ മറവിൽ
വെന്ത് വെണ്ണിറായത്
നീയറിഞ്ഞോ....?
നമ്മുടെ മകളെവിടെ...?
ഗർഭപാത്രത്തിൽ സുരക്ഷിതമാണ്
കുട്ടികളെന്നഎന്റെ സങ്കൽപവുംതെറ്റുന്നു
നീയറിഞ്ഞില്ലേ...?
ഓഗസ്റ്ററ്റിന്റെ ദിനരാത്രങ്ങളെ
ഉരുട്ട് മൂടിയ ആകാശ കൺകോണിൽ
നീലാകാശം വിയർത്ത് വിളിച്ചത്
പേരറിയാത്തവരുടെ മരണം
നമ്മുടെ ജീവന്റെ സ്വപ്നങ്ങളും
നിഗൂഡമാക്കുന്നു
വിണ്ണിലെത്താരകങ്ങളിൽ
ശ്വസിക്കാൻ വായുവില്ലാതായതും
താപന താണ്ടവത്തിൽ കടലേറിവരുന്നതും
നീ ഭയത്തോടെ തന്നെ കാണണം
നീയറിഞ്ഞോ
പൂത്തതൊക്കെ കരിഞ്ഞു
പുഷ്പിച്ചതൊക്കെ വെന്തു
ഈ കാറ്റിനും കരിഞ്ഞ മണം
യുറേനിയവും, പൂട്ടോണിയും
വേർതിച്ച ശാസ്ത്രം
*ലിറ്റിൽ ബോയിയായ്, *ഫാറ്റ്മാനായി വന്ന്
ജീവനെ ഹിംസിച്ചത്
തേങ്ങലിൻ ഞരക്കങ്ങളിൽ
മുക്തി തേടാനാവാതെ കാലവും കരഞ്ഞു.
സ്വപ്നങ്ങൾ വെന്തുരുക്കി രമിച്ച്കടക്കുമ്പോൾ
ഓർമ്മയുടെ മധുരവും
മരണഭീതിയുടെ മൗനമാണ്
അഗ്നിത്തിരമാലകളിൽ വെന്തമാംസത്തിന്റെ
മണമുണരുമ്പോൾ
പുഴകരഞ്ഞു
മീനുകൾ വെന്തുപൊങ്ങി
കരിനിഴൽപ്പാടുകൾ
ഹൃയത്തിലാകെ ചുട്ടി കുത്തി
കരിക്കട്ടക്കോലമായ വിഹായസിൽ
എന്റെ കുഞ്ഞുങ്ങൾ
വെള്ളാരംകല്ലു വെറുക്കി അവരിവിടെ
നടന്നതുമോർക്കുക
സംസാരിക്കാൻ തുടങ്ങും മുമ്പേ
പിച്ചവെച്ച കാൽ ഉറയ്ക്കും മുമ്പേ
കൊഴിഞ്ഞയിലപോലെയവർ
കരിക്കട്ട നിറമായവർക്കൊപ്പം
അടക്കം ചെയ്യപ്പെട്ടുവോ...?
വിലപിക്കാൻ വയ്യ
വിജ്ഞാനം നാറാണമാക്കിയ
കരിമണൽ ചിന്തകളിൽ
ഉന്മാദങ്ങൾ ഉരുകിയുറഞ്ഞയീമണ്ണും
ഇനിയൊന്നിനും കൊള്ളാതെയായി...
നമ്മുടെയൊക്കെ മനസുപോലെ.
- - - - - - - - - - - - - - - - - - - - - - - - - - - - - - - -
* ഹിരോഷിമയിലും നാഗസാക്കിയിലുമിട്ട ബോംബുകളുടെ പേര്‌.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo