Slider

കിളിക്കൂട്

0

ഞാൻ
ഒരു കിളിക്കൂട്
ഉള്ളിലെ കിളി 
പറന്നു പോയി
ഞാൻ തനിച്ചായി
എൻറെ കിളിയെ
എൻറെ മിത്രത്തെ
കല്ലെറിഞ്ഞവരെല്ലാം
എനിക്ക് ചുറ്റും നിൽക്കുന്നു
അവർ ഇപ്പോൾ പറയുന്നത്
പറന്നു പോയ കിളിയുടെ
മഹത്ത്വം മാത്രം
കൂടിനുള്ളിലിരുന്നപ്പോൾ
കാണാതെപോയ മഹത്ത്വം
ലോകം
എന്നുമിങ്ങനെയാണോ
അടുത്തിരിക്കുന്നവനെ
തെറിവിളിക്കുന്നു
യാത്രപോവുമ്പോൾ
വാഴ്ത്തിപ്പാടുന്നു
കൂടെയുള്ളപ്പോൾ
സ്നേഹിച്ചിടാത്തവരുടെ വാക്കുകൾ
സഹിക്കാനാവുന്നില്ല
ഇണക്കിളിയെ പിണങ്ങി പോകവേ
എൻറെ മിത്രത്തിൻറെ
വേദന കണ്ടത്
ഞാൻ മാത്രം
അവൻറെ കണ്ണീർ എൻറെയുള്ളിൽ
ഇപ്പോഴും നനവായി നിൽക്കുന്നു
ഇണക്കിളിയുടെ വാക്കുകൾ
ഇതാ എൻറെ ചെവിയിൽ പതിക്കുന്നു
പിണങ്ങിയതിൻറെ വേദനകൾ
സ്നേഹമൂറുന്ന തേങ്ങൽ
ഇനിയും തിരിച്ചു വരാത്ത മിത്രമേ
നീ കേൾക്കാൻ കൊതിച്ച വാക്കുകൾ
എല്ലാം കഴിഞ്ഞിരിക്കുന്നു
നിനക്കിനി തിരിച്ചുവരാനാവില്ല
എൻറെ സമയവും തീരാറായി
ഇനിയെൻറെ സ്ഥാനം
ഈ മാംസക്കൂടിന്റെ കൂടിൻറെ
പഞ്ചഭൂതങ്ങളിലോ
അതോ മണ്ണിന്നടിയിലോ
എനിക്കറിയില്ല.
By: 
Siraj Sarangapani
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo