Slider

നുറുങ്ങ്

0

സ്വാതന്ത്ര്യ ദിനം അവധി ദിവസമായതിനാൽ തെല്ലൊന്നു സന്തോഷത്തോടെയാണ് എഴുന്നേറ്റത്.ഏതൊരു ഇന്ത്യക്കാരനെ പോലെയും എന്‍റെ സിരകളിലും ദേശ സ്നേഹം ഉണർന്നു.രാവിലെ തന്നെ കുളിച്ച റെഡി ആയി അടുത്തുള്ള ജംഗ്ഷനിൽ പോയി പതാക ഉയർത്തുന്നത് കണ്ട് 2 ഭാരത് മാതാ കി ജയ് വിളിച്ചപ്പോൾ നല്ല സന്തോഷം തോന്നി.അന്നേ ദിവസം വേറെ പണിയൊന്നും ഇല്ലാത്തതിനാൽ പഠിച്ച സ്കൂൾ വരെ ഒന്ന് പോവാം എന്ന് വെച്ചു.എല്ലാ ഓഗസ്റ്റ് 15 നും ഞങ്ങൾ ഓൾഡ് സ്റ്റുഡന്റസ് അവിടെ ഒത്തു കൂടാറുണ്ട്.പിന്നെ സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളും കാണാമല്ലോ.ഒരു വെടിക് 2 പക്ഷി ആഹാ.അങ്ങനെ രാവിലെ തന്നെ സ്കൂളിൽ എത്തി.പണ്ട് ഞങ്ങൾ പഠിച്ച കാലത് ഉള്ള സ്കൂൾ ഒന്നുമല്ല നല്ല സ്റ്റാൻഡേർഡ് ആയിപോയി.സ്വാതന്ത്ര്യ ദിനമായി വന്പൻ പരിപാടികൾ ആണ് സ്കൂൾ അധികൃതർ സംഘടിപ്പിച്ചിരുന്നത്.വളരെ അഭിമാനം തോന്നി പോയി അതൊക്കെ കണ്ടപ്പോൾ.പക്ഷെ അതിന്റെ ഇടയിലും ഇഗ്ളീഷില് ഉള്ള പ്രസംഗങ്ങൾ കേൾക്കാൻ ഇടയായി ( ചിലപ്പോൾ അവര് പറയുന്നത് എനിക്ക് മനസിലാവാത്തതിന്റെ ദേഷ്യം ആവും ).എന്തോ സ്വാതന്ത്ര്യ ദിനത്തിൽ പോലും ഇഗ്ളീഷ് ഉപേക്ഷിക്കുവാൻ നമ്മൾ മലയാളികൾക് പറ്റുന്നിലെ.?.ഇഗ്ളീഷ് ഒരു ശ്രേഷ്ഠ ഭാഷ തന്നെയാണ് പക്ഷെ ഒരു സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ആ നാടിൻറെ മാതൃ ഭാഷ ഉപയോഗിക്കുന്നത് അല്ലെ നല്ലത്.സ്വാതന്ത്ര്യ ദിനത്തിൽ ഇഗ്ളീഷ് പ്രസംഗം കേട്ടപ്പോൾ നമ്മൾ ഇപ്പോഴും ഇഗ്ളീഷുകാരുടെ അടിമകൾ ആണെന്ന് തോന്നി പോയി.മലയാളം പറഞ്ഞാൽ ഫൈൻ അടയ്‌ക്കേണ്ടി വരുന്ന സ്കൂളുകൾ ഉള്ള നാട് അല്ലെ.ആഹ്ഹ പറഞ്ഞിട് കാര്യമില്ല.ഇങ്ങനെയുള്ള ദേശസ്നേഹം തുളുമ്പുന്ന ദിവസങ്ങളിൽ എങ്കിലും മാതൃ ഭാഷ മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക.ജയ് ഹിന്ദ്.....

By: Tins das
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo