വെണ്ണ കവരുന്ന കണ്ണാ
കണ്ണിനു
വർണ്ണമായ്ത്തീർന്ന കാർവർണ്ണാ
വർണ്ണമയിൽപ്പീലി ചൂടിനീയെന്നുടെ
പർണ്ണകുടീരത്തിൽ വന്നിടാമോ?
കണ്ണിനു
വർണ്ണമായ്ത്തീർന്ന കാർവർണ്ണാ
വർണ്ണമയിൽപ്പീലി ചൂടിനീയെന്നുടെ
പർണ്ണകുടീരത്തിൽ വന്നിടാമോ?
ഗോപികമാരൊളികണ്ണിനാൽ നോക്കവേ
ഗോപാലനെന്തേ പരിഭവിപ്പൂ?
ഗോക്കളെ മേയിച്ചു ബാസുരി വായിച്ചു
രാധയെ മാത്രമായോർത്തുവെന്നോ?
ഗോപാലനെന്തേ പരിഭവിപ്പൂ?
ഗോക്കളെ മേയിച്ചു ബാസുരി വായിച്ചു
രാധയെ മാത്രമായോർത്തുവെന്നോ?
ഗോകുലവാസാ നിൻ നീലിമ മാറ്റുവാൻ
പൂതനമാരിന്നും കാത്തിരിപ്പൂ!
പാവനപ്രേമകുടീരത്തിന്നപ്പുറം
കംസനായ് ലോകവും നോക്കിനിൽപ്പൂ!!
പൂതനമാരിന്നും കാത്തിരിപ്പൂ!
പാവനപ്രേമകുടീരത്തിന്നപ്പുറം
കംസനായ് ലോകവും നോക്കിനിൽപ്പൂ!!
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക