'' ആ കാലമൊക്കെ പോയി ന്റെ ചങ്ങാതീ
എനിക്ക് തരാനുള്ളതൊക്കെ നീ വഴുപാടു കൗണ്ടറില്‍ കൊടുക്കണം
ഒരു കുചേലന്റെ കയ്യില്‍ നിന്നും അവിലോ മറ്റ് സൗഹ്രുദ സമ്മാനങ്ങളോ സ്വീകരിക്കരുതെന്ന് കര്‍ശനമായ നിര്‍ദ്ദേശം എനിക്ക് കിട്ടിയിട്ടുണ്ട്. നിനക്കറിയോ ഞാനിപ്പോള്‍ ഒളിക്കാമറയുടെ നിരീക്ഷണത്തിലാണ്.
കാമറയുടെ കണ്ണുവെട്ടിച്ച് നീ കൊണ്ടുവന്ന അവില്‍ പൊതി സ്വീകരിച്ചാലും അത് വാരിതിന്നാന്‍ പറ്റില്ല. ഞാനെന്ത് തിന്നണം,ഏതു പൂവ് ചൂടണം, എപ്പോള്‍ കുളിക്കണം എന്നൊക്കെ നിശ്ചയിക്കുന്നത് അമ്പലകമ്മറ്റിയാണ്.
വെറും കയ്യോടെ നിന്നെ തിരച്ചയക്കേണ്ടിവന്നതില്‍ എനിക്ക് വല്ലാത്ത വേദനയുണ്ട്. പ്രസാദം കൗണ്ടറില്‍ നിന്ന് എന്തെന്കിലും വാങ്ങികഴിച്ച് നീ ഉടന്‍ തിരച്ചുപോവു.എന്നെ കണ്ട വിവരം ആരും അറിയരുത്. അറിഞ്ഞാല്‍ നമ്മള്‍ രണ്ടുപേരും അകത്താവും.
ലോകം പ്രളയപയോധിയില്‍ മുങ്ങി്പ്പോകുന്ന ആ നല്ല ദിവസം നമുക്ക് ഒളികാമറകളില്ലാത്ത എവിടെയെന്കിലും കാണാം. അതു വരേക്ക്....''
By: Rajan Paduthol
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക