പൂവിൽ നിന്നുതിരും തേൻ തുള്ളി പോൽ പൊഴിയും മഴനീർ കണമേ,
നീയീ മണ്ണിന്റെ മാറിൽ വീണുടഞ്ഞീടവെ,
നീയീ മണ്ണിന്റെ മാറിൽ വീണുടഞ്ഞീടവെ,
ആദ്യാനുരാഗം പോൽ അനുഭൂതി പകരും നിൻ നൈർമല്യ ഗന്ധം വിണ്ണിൽ ഉയർന്നീടവേ,
ഒരു വേള ഞാനും എന്നെ മറന്നേ പോയ്..
ഒരു വേള ഞാനും എന്നെ മറന്നേ പോയ്..
കാർമുകിൽ തന്ന മഷിയാൽ
കാർവർണൻ തന്ന പീലിയാൽ
ഹൃദയമാം താളിലായി എഴുതിയതൊക്കെയും
ഇന്ന് നീർകണമായി പെയ്തൊഴി ഞ്ഞീടുന്നുവോ..
കാർവർണൻ തന്ന പീലിയാൽ
ഹൃദയമാം താളിലായി എഴുതിയതൊക്കെയും
ഇന്ന് നീർകണമായി പെയ്തൊഴി ഞ്ഞീടുന്നുവോ..
പൊഴിയുമീ ചിമിഴാം കണങ്ങളാൽ ഉതിരുന്ന നാദം നിന്റെ പ്രണയാർദ്ര ഗീതത്തിൻ സപ്ത സ്വരങ്ങളാകയോ..
കാമിതാക്കളാം മേഘ ശകലങ്ങൾ
വിരഹത്തിൻ ഒടുവിൽ കണ്ടതോ മിന്നലായി..
വിരഹത്തിൻ ഒടുവിൽ കണ്ടതോ മിന്നലായി..
മഴവില്ലിനാൽ തീർത്ത വർണങ്ങളാൽ വാനം
മാറിയോ ഇന്നൊരു നവ വധുവായി..
മാറിയോ ഇന്നൊരു നവ വധുവായി..
അതുകാണവേ വർഷ മയൂരം ഇതാ പീലി നീർത്തി നടനമാടിടുന്നു..
വശ്യ മനോഹരിയാം നിന്നെ കണ്ടാകാം
പ്രകൃതിയും ഒരു വേള അചഞ്ചലയായ്..
പ്രകൃതിയും ഒരു വേള അചഞ്ചലയായ്..
തൻ നേർത്ത കൈകളാൽ നിന്നെ തലോടിയോ നിൻ കാതുകളിൽ തെന്നൽ മന്ത്രണവുമായി..
ഏതോ സ്വപ്നത്തിൽ അലിഞ്ഞോരു എന്നെ നീ അതിഥിയായി വന്നു വിളിച്ചുണർത്തി..
പുതുമഴയാം നീയും എൻ മനസ്സും ഒരുപോൽ എന്നറിഞ്ഞീടുന്നതും അന്നാദ്യമായ്..
നിൻ മനസ്സാം മണിചെപ്പിൽ ഒളിച്ചു വെച്ചതൊക്കെയും മണികളായ് ഉതിർന്നു പെയ്തു തോർനീടവേ
എൻ മനസ്സും പെയ്തൊഴിഞ്ഞ വാനമായ്...
എൻ മനസ്സും പെയ്തൊഴിഞ്ഞ വാനമായ്...
By:
മനോഹരമായിരിക്കുന്നു
ReplyDelete