സത്യത്തിനും അസത്യത്തിനും യുക്തിയ്ക്കും വിശ്വാസത്തിനും മോഹങ്ങള്‍ക്കും ഭംഗങ്ങള്‍ക്കും ഇടയിലെ ചെറിയ വിടവില്‍ ഞാനുമെൻ പ്രണയവും വിശ്രമിക്കുമ്പോൾ -
വെയില്‍ തിന്നുന്ന പക്ഷിയായ് വന്നു നീ എന്തിനെന്‍ പകലുകള്‍ അപഹരിച്ചു,
എന്റെയീ ഇരവിലാരു രക്ത -
താരമായെന്തിനെൻ സ്വപ്നങ്ങൾ കട്ടെടുത്തു.
എന്റെയീ ഇരവിലാരു രക്ത -
താരമായെന്തിനെൻ സ്വപ്നങ്ങൾ കട്ടെടുത്തു.
ആത്മരേണുക്കളെ അക്ഷര പൂമാല -
ചാർത്തീടുവാൻ മോഹിപ്പിക്കും -
അനുസ്യൂത പ്രണയ പ്രവാഹമേ-
നിനക്കായിരമായിരം സ്വസ്ഥി നേരുന്നു.
ചാർത്തീടുവാൻ മോഹിപ്പിക്കും -
അനുസ്യൂത പ്രണയ പ്രവാഹമേ-
നിനക്കായിരമായിരം സ്വസ്ഥി നേരുന്നു.
നീയെന്റെ പ്രണയത്തിന് ബലിയിട്ട നാൾ മുതൽ -
അലറിക്കരഞ്ഞു ഞാൻ ഒഴുകി.
കരയുടെ മാറിൽ നഖചിത്രം വരയ്ക്കും -
പ്രണയത്തിൻ ഓമൽപ്പുഴയാണിന്നു ഞാൻ.
അലറിക്കരഞ്ഞു ഞാൻ ഒഴുകി.
കരയുടെ മാറിൽ നഖചിത്രം വരയ്ക്കും -
പ്രണയത്തിൻ ഓമൽപ്പുഴയാണിന്നു ഞാൻ.
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക