നീ പൂവിന്റേയും ശലഭത്തിന്റേയും
പ്രണയത്തേക്കുറിച്ച്
വാചാലയായപ്പോൾ
ഞാൻ തേനീച്ചകളുടെ
ത്യാഗത്തെയും കൂറിനെയും
പറ്റി പറഞ്ഞു.
നീ കുയിലിന്റെ
മധുര സ്വരത്തെ
വാഴ്ത്തിയപ്പോൾ
ഞാൻ കാക്കകളുടെ
നിഷ്കളങ്കതയെയും
ഒരുമയെയും വാഴ്ത്തി.
നീ കാഴ്ചകളുടെ കപടതയിൽ
അഭിരമിച്ചപ്പോൾ
ഞാൻ കാണാകാഴ്ചകളുടെ
വിശുദ്ധി ചൂടി
അതിനാലായിരിക്കുമല്ലോ
നീ ആൺമയിലിന്റെ
മിഴിനീർ കുടിച്ച്
ഗർഭവതിയായതും
ഞാൻ
ഉറുമ്പുകളെ പോലെ
ഉറങ്ങാതലയുന്നതും
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക