എന്തിനോടക്കുഴലും വിളിച്ചു നീ
അന്ധരാഗങ്ങൾ നീന്തിത്തുടിക്കുന്ന
സന്ധ്യയാം നദീതീരത്തിരുന്നിരുൾ -
ച്ചന്തമാർന്നു ശിക്ഷിപ്പതീ കൃഷ്ണയെ
ഭീതിയാണിളം മേനിയിൽ കാറ്റിൻ്റെ
ശീതമോലും തലോടലിൽപ്പോലുമേ
വാതിലെല്ലാമടച്ചു മുറിയിലെ -
ച്ചൂതുകട്ടിലിൽ ശോണാർദ്ര നേത്രയായ്
വ്യാജ ഭാരത ഗാഥയിലിന്നിവൾ
രാജദാരമല്ലോർക്കുക;നിങ്ങൾ തൻ
ക്രൂര ഗോത്രക്കുളമ്പടിയൊച്ച കേ-
ട്ടാ, രവങ്ങളിലട്ടഹാസത്തിൻ്റെ
തോരണങ്ങളും ചാർത്തിയെത്തുന്നൊരു
രാജനീതി തൻ കാലത്തു മണ്ണിതിൽ
പൂതി നൽകി പ്രണയിച്ച പെണ്ണിനെ
മീരയാക്കിക്കടിച്ചുകീറീടവേ
ചോര വീണെൻ്റെ മാറിലെ സ്തന്യമാം
സ്നേഹതീർത്ഥം മലീമസമാകവേ
പാർത്ഥനില്ലാതെയാർത്ത നാദങ്ങളാൽ
വീർത്തു പൊട്ടിക്കരയുന്നു ഞാനിതാ
നീർത്തിളക്കം കുറഞ്ഞു, കണ്ണീരിൻ്റെ
കൂർത്ത ബിന്ദുവിൽ ചേർത്തു കെട്ടാനിനി
യോർമയില്ലാതെ സ്വപ്നങ്ങളില്ലാതെ
താലിയറ്റിച്ചു താളം പിഴപ്പിച്ചു
നീയൊരുക്കിയ ശാപ ജന്മത്തിനു
പേരു നൽകാതിരിക്കുക - ദ്രൗപദി!
അന്ധരാഗങ്ങൾ നീന്തിത്തുടിക്കുന്ന
സന്ധ്യയാം നദീതീരത്തിരുന്നിരുൾ -
ച്ചന്തമാർന്നു ശിക്ഷിപ്പതീ കൃഷ്ണയെ
ഭീതിയാണിളം മേനിയിൽ കാറ്റിൻ്റെ
ശീതമോലും തലോടലിൽപ്പോലുമേ
വാതിലെല്ലാമടച്ചു മുറിയിലെ -
ച്ചൂതുകട്ടിലിൽ ശോണാർദ്ര നേത്രയായ്
വ്യാജ ഭാരത ഗാഥയിലിന്നിവൾ
രാജദാരമല്ലോർക്കുക;നിങ്ങൾ തൻ
ക്രൂര ഗോത്രക്കുളമ്പടിയൊച്ച കേ-
ട്ടാ, രവങ്ങളിലട്ടഹാസത്തിൻ്റെ
തോരണങ്ങളും ചാർത്തിയെത്തുന്നൊരു
രാജനീതി തൻ കാലത്തു മണ്ണിതിൽ
പൂതി നൽകി പ്രണയിച്ച പെണ്ണിനെ
മീരയാക്കിക്കടിച്ചുകീറീടവേ
ചോര വീണെൻ്റെ മാറിലെ സ്തന്യമാം
സ്നേഹതീർത്ഥം മലീമസമാകവേ
പാർത്ഥനില്ലാതെയാർത്ത നാദങ്ങളാൽ
വീർത്തു പൊട്ടിക്കരയുന്നു ഞാനിതാ
നീർത്തിളക്കം കുറഞ്ഞു, കണ്ണീരിൻ്റെ
കൂർത്ത ബിന്ദുവിൽ ചേർത്തു കെട്ടാനിനി
യോർമയില്ലാതെ സ്വപ്നങ്ങളില്ലാതെ
താലിയറ്റിച്ചു താളം പിഴപ്പിച്ചു
നീയൊരുക്കിയ ശാപ ജന്മത്തിനു
പേരു നൽകാതിരിക്കുക - ദ്രൗപദി!
*************
ശ്രീനിവാസൻ തൂണേരി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക