കാറ്റേ,നീ എന്തിനാണ്
വിടർന്നു നിൽക്കുന്ന
എന്റെ ഇതളുകളൊന്നായ്
കൊഴിച്ചത് ?
എന്തിനാണ് എന്റെ മൃദുമേനി
നുള്ളിനോവിച്ചത്
കണ്ണിൽനിന്നുതിരും നീർമുത്തുകൾ
ചവിട്ടി ഉടച്ചതും
എന്തിനാണ് ?
എന്നിട്ടും മതിയായില്ലേ നിനക്ക്
ഇപ്പോളിതാ എന്നെതനിച്ചാക്കി
എങ്ങോട്ടാപോയത്
ഏതുപൂവിൻ ഗന്ധം നുകരാൻ, ഏതുപൂവിന്നിതളുകൾ
നുള്ളാൻ..
ഇത്രയൊക്കെ വേദനിപ്പിച്ചിട്ടും
നീ പോകും വീഥികളൊക്കവേ
എന്നിതളുകളാൽ
തൽപമൊരുക്കി നിന്നെ
കാത്തിരുന്നീടുന്നു.
നിന്നെ വരവേൽക്കാൻ,
നിന്റെ ദല മർമരം കേൾക്കാൻ,
നിൻ തലോടലിൽ എല്ലാം
മറന്നു നർത്തമാടാൻ..
വെമ്പുമെൻ ഹൃത്തടത്തിൻ
ഗദ്ഗദം നീ കേട്ടതില്ലയോ.
കാറ്റേ.. വരുക വീണ്ടുമീ
വഴിത്താരയിലൂടെ
വീണ്ടുമൊരു വട്ടം കൂടി....
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക